സ്വന്തം ലേഖകന്‍: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ച. ഒരിടത്തും മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് ശനിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇന്നലെ വരേയും കേരളത്തില്‍ മാസപ്പിറവി ദൃശ്യമായതായി വാര്‍ത്തകളില്ല. ഈ സാഹചര്യത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ശനിയാഴ്ച പെരുന്നാളായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാദി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് …
സ്വന്തം ലേഖകന്‍: ഓണലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഐ.ഡി. നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, ജനനത്തീയതി എന്നീ വിവരങ്ങള്‍ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കേണ്ടതില്ല. സൈബര്‍ കുറ്റവാളികള്‍ ആ വിവരങ്ങള്‍ ഉപയോഗിച്ച് പണം തട്ടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രാലയത്തിന് കീഴിലെ സൈബര്‍ ക്രൈം വിഭാഗം അറിയിച്ചു. …
യുക്മയെ മാധ്യമ വിചാരണ നടത്തുന്നവരുടെ മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനവും പിന്നെ സ്വന്തം ലേഖകന്‍മാരും
സ്വന്തം ലേഖകന്‍: പ്രവാസി വോട്ടിന്റെ കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയതായി കേന്ദ്രം സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. പ്രവാസികളുടെ വോട്ടവകാശം സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ വിശധീകരണത്തിലാണ് ധാരണയെക്കുറിച്ച് പരാമര്‍ശമുള്ളത്. ഇതിന്റെ ഭേദഗതികളോടു കൂടിയ കുറിപ്പ് മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വിട്ടതായി കേന്ദ്രം അറിയിച്ചു. സൈനികര്‍ക്ക് ജോലി ചെയ്യുന്ന സ്ഥലത്തുതന്നെ വോട്ട് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. …
സ്വന്തം ലേഖകന്‍: ദുബായ് ഡ്രൈവിങ് ടെസ്റ്റില്‍ ഇനി മുതല്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നത് സംബന്ധിച്ച പരിശോധനയും. റോഡിലെ സാഹചര്യങ്ങളോട് പെട്ടെന്ന് പ്രതികരിച്ച് തീരുമാനമെടുക്കാന്‍ ഡ്രൈവര്‍ പ്രാപ്തനാണോ എന്നറിയുന്നതിനാണ് റിസ്‌ക് റെകഗ്‌നീഷന്‍ ടെസ്റ്റ് എന്ന പേരിലുള്ള പരിശോധന. ജൂലൈ ഒന്ന് മുതല്‍ തിയറി ടെസ്റ്റില്‍ ഈ പരിശോധനയും ഉള്‍പ്പെടുത്തിയതായി ആര്‍.ടി.എ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കമ്പ്യൂട്ടറില്‍ ത്രിമാന ദൃശ്യങ്ങളുടെ …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഗ്രേറ്റ് ഇമിഗ്രന്റ്‌സ് പുരസ്‌കാര പട്ടികയില്‍ മലയാളി ഡോ. ഏബ്രഹാം വര്‍ഗീസ്, ഒപ്പം 37 ഇന്ത്യന്‍ വംശജരും. എഴുത്തുകാരനും സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളിലെ പ്രഫസറും ഇന്റേണല്‍ മെഡിസിന്‍ വകുപ്പ് സീനിയര്‍ അസോഷ്യേറ്റ് ചെയറുമാണ് ഡോ. ഏബ്രഹാം വര്‍ഗീസ്. യുഎസ് അറ്റോര്‍ണി പ്രീത് ഭരാര, ഹാര്‍വഡ് ബിസിനസ് സ്‌കൂള്‍ പ്രഫസറും ഹാര്‍വഡ് കോളജ് …
സ്വന്തം ലേഖകന്‍: പ്രധാന റൂട്ടുകളിലെല്ലാം ബാഗേജ് നിബന്ധനകള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് എയര്‍ ഇന്ത്യ. ഹാന്‍ഡ് ബാഗേജ് നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഡ്യൂട്ടിഫ്രീയില്‍ നിന്ന് വാങ്ങുന്നത് ഉള്‍പ്പടെ എട്ട് കിലോയില്‍ കൂടുതലുള്ള ഹാന്‍ഡ് ബാഗേജിന് ഇനിമുതല്‍ ഫീസ് നല്‍കേണ്ടി വരും. ജൂലൈ ഒന്ന് മുതലാണ് എയര്‍ ഇന്ത്യ ഹാന്‍ഡ് ബാഗേജ് നിയമം കര്‍ശനമാക്കുന്നത്. ഹാന്‍ഡ് ബാഗേജ് എട്ട് …
സ്വന്തം ലേഖകന്‍: ഖത്തര്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ ഭേദഗതിക്ക് സാധ്യത തെളിയുന്നു. നിയമത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ശൂറാ കൗണ്‍സിലിന്റെ ആഭ്യന്തര വിദേശകാര്യ സമിതി ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തൊഴില്‍ മന്ത്രിയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്നാണ് പ്രതീക്ഷ. ഖത്തറില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ വരുത്തേണ്ട ഭേദഗതികളും …
സ്വന്തം ലേഖകന്‍: കേരളത്തില്‍നിന്ന് കുവൈറ്റിലേക്ക് പോകുന്ന തൊഴിലാളികളുടെ വൈദ്യപരിശോധന ഫീസ് വെട്ടിക്കുറച്ചു. 24,000 രൂപയില്‍ നിന്ന് 16,000 രൂപയായിട്ടാണ് കുറച്ചത്. നേരത്തെ തുക കുത്തനെ ഉയര്‍ത്തിയത് വിവാദമായതിനെ തുടര്‍ന്ന് കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയ്ന്‍ കുവൈറ്റ് അധികൃതരുമായും ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുമായും നടത്തിയ അടിയന്തിര ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നേരത്തെ വൈദ്യ പരിശോധന നടത്താന്‍ …
സ്വന്തം ലേഖകന്‍: ഖത്തറില്‍ വമ്പന്‍ വിസ തട്ടിപ്പില്‍ മലയാളികള്‍ ഉള്‍പ്പെടെ 150 ഓളം പേര്‍ വഞ്ചിക്കപ്പെട്ടതായി പരാതി. സമീപകാലത്തെ ഏറ്റവും വലുതെന്ന് കരുതപ്പെടുന്ന വന്‍ വിസ തട്ടിപ്പില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പണം നഷ്ടമായത്. വ്യാജ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി നാല് കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് പരാതി. എറണാകുളം സ്വദേശി ബിജു കെ …