സ്വന്തം ലേഖകൻ: ഒസിഐ വെബ്സൈറ്റിൽ അഴിച്ചുപണി. ഒസിഐ കാർഡ് പുതുക്കുന്നതിനു നിലവിലുള്ള ചട്ടങ്ങൾ ലഘൂകരിച്ചുകൊണ്ട് കേന്ദ്രസർക്കാർ ഏപ്രിലിൽ പുറത്തിറക്കിയ വിജ്ഞാപനത്തിന് അനുയോജ്യമായി, പുതിയ സൈറ്റിലൂടെ ഒസിഐ സേവനങ്ങൾ ഇനി മുതൽ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും. വിവിധ രാജ്യങ്ങളിലെ ഒസിഐ കാർഡ് ഹോൾഡർമാരായ 3,772,000 ഇന്ത്യൻ വംശജർക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ ഘടനയും രൂപമാറ്റങ്ങളും. 20 …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വാക്‌സീൻ എടുത്തവർക്കും തിങ്കളാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തുമ്പോൾ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കി കൊണ്ടുള്ള പുതിയ വ്യവസ്ഥ പ്രവാസി കുടുംബങ്ങളെ വീണ്ടും പ്രതിസന്ധിയിലാക്കും. കോവിഡ് വാക്‌സീൻ എടുത്ത ഖത്തർ പ്രവാസികൾക്ക് മടങ്ങിയെത്തുമ്പോൾ ദോഹയിൽ ഹോട്ടൽ ക്വാറന്റീൻ ഒഴിവാക്കി കൊണ്ടുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ജൂലൈ എട്ടിലെ പ്രഖ്യാപനം നൽകിയ ആശ്വാസത്തിലാണ് ക്വാറന്റീൻ …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് ആഗസ്റ്റ് ഏഴു വരെ ഉണ്ടായിരിക്കില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ ഉന്നയിച്ച അന്വേഷണങ്ങള്‍ക്കു നല്‍കിയ മറുപടിയിലാണ് എമിറേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് ആഗസ്ത് രണ്ടു …
സ്വന്തം ലേഖകൻ: ഇന്ത്യക്കാരെ തൊഴിലിനായി റിക്രൂട്ട് ചെയ്യുമ്പോൾ വിദേശരാജ്യങ്ങള്‍ പാലിക്കേണ്ട മിനിമം ശമ്പള പരിധി കുറച്ച നടപടി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പിന്‍വലിച്ചു. കഴിഞ്ഞ സെപ്റ്റമ്പറിൽ ഇറക്കിയ ഉത്തരവുകൾ അനുസരിച്ച്, ഖത്തർ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലേക്ക് $200 ഉം കുവൈറ്റിലേക്ക് $245 ഉം സൗദി അറേബ്യയിലേക്ക് $324 ഉം മിനിമം ശമ്പള പരിധിയായി …
സ്വന്തം ലേഖകൻ: ഓഗസ്റ്റിൽ ഇന്ത്യയിൽനിന്ന് ദോഹ സർവിസിനൊരുങ്ങി സ്പൈസ് െജറ്റും. ഖത്തറുമായുള്ള എയർ ബബ്ൾ കരാറിൻെറ അടിസ്ഥാനത്തിലായിരിക്കും ദോഹയിലേക്കുള്ള സർവിസ്. കൊച്ചി, കോഴിേക്കാട് വിമാനത്താവളങ്ങളിൽനിന്ന് ആഴ്ചയിൽ രണ്ട് എന്ന നിലയിലാവും സർവിസ് ആരംഭിക്കുന്നത്. ഇതിനു പുറമെ ന്യൂഡൽഹിയിൽനിന്ന് സർവിസുണ്ടാവും. അക്ബർ ട്രാവൽസിനു കീഴിലുള്ള ബെൻസി ഹോളിഡേസിനാണ് സർവിസ് ഓപറേഷൻ ചുമതല. ടിക്കറ്റ് ബുക്കിങ് വൈകാതെ ആരംഭിക്കും. …
സ്വന്തം ലേഖകൻ: പൂര്‍ണമായി വാക്‌സിനേഷന്‍ ലഭിച്ച പ്രവാസികള്‍ക്ക് ഓഗസ്ത് ഒന്ന് മുതല്‍ രാജ്യത്തേക്ക് തിരിച്ചെത്താന്‍ അനുമതി നല്‍കാന്‍ കുവൈറ്റ് കാബിനറ്റ് തീരുമാനിച്ചു. ഏഴു മാസമായി തുടരുന്ന വിദേശ സര്‍വീസുകള്‍ക്കുള്ള വിലക്ക് ശനിയാഴ്ച രാത്രി 11.59 ഓടെ അവസാനിക്കുമെന്ന് കുവൈറ്റ് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഞായറാഴ്ച മുതല്‍ വിദേശികള്‍ക്ക് കുവൈറ്റിലേക്ക് പ്രവേശിക്കാം. രാജ്യത്ത് …
സ്വന്തം ലേഖകൻ: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കേണ്ട മാർഗനിർദേശങ്ങൾ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് പുറത്തിറക്കി. അനുവദനീയമായതും അല്ലാത്തതുമായ കാര്യങ്ങളാണ് ഇതിൽ പ്രത്യേകം പരാമർശിക്കുന്നത്. പ്രവാസി ഭാരതീയ സഹായതാ കേന്ദ്രമാണ് 17 ഇന നിർദേശങ്ങൾ പുറത്തിറക്കിയത്. സാധാരണ പ്രവാസികളെ സഹായിക്കുന്നതിനുള്ള കേന്ദ്ര സർക്കാറിന്റെ ക്ഷേമ സംരംഭമാണ് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം. പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ …
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്ന പ്രത്യേക ഡിജിറ്റൽ ഗൈഡ് പുറത്തിറക്കി. ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് തയാറാക്കിയ ഗൈഡ് വഴി ഖത്തർ യാത്രയ്ക്കുള്ള നിയമാവലികളും ഇളവുകളും എളുപ്പത്തിൽ മനസ്സിലാക്കാം. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തറിലേക്ക് യാത്ര ചെയ്യണമെങ്കിൽ വിവിധ രാജ്യക്കാർക്ക് വ്യത്യസ്ത നിബന്ധനകളാണ്. നടപടിക്രമങ്ങളും ഇളവുകളും സംബന്ധിച്ച ആശയക്കുഴപ്പവും സംശയങ്ങളും വർധിച്ച സാഹചര്യത്തിൽ …
സ്വന്തം ലേഖകൻ: ഖത്തറില്‍ നിന്ന് കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഓഗസ്ത് ഒന്നു മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കാലയളവിലാണ് അധിക സര്‍വീസുകള്‍ നടത്തുക. കൊച്ചിക്കു പുറമേ മുംബൈ, ഹൈദരാബാദ് നഗരങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ നടത്തുക. മൂന്ന് നഗരങ്ങളിലേക്കും ആഴ്ചയില്‍ ചുരുങ്ങിയത് രണ്ട് തവണ വീതമെങ്കിലും …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് ഓഗസ്റ്റ് രണ്ട് വരെ വിമാന സർവീസില്ലെന്ന് അബൂദബി ആസ്ഥാനമായ യു.എ.ഇയുടെ ഇത്തിഹാദ് എയർവേഴ്സ് അറിയിച്ചു. സാമൂഹിക മാധ്യമത്തിൽ വിമാന സർവീസ് സംബന്ധിച്ച് ചോദ്യമുന്നയിച്ച ഉപഭോക്താവിനെയാണ് ഇത്തിഹാദ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഓഗസ്ത് ആദ്യ വാരത്തിൽ വിമാന സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റു. യാത്രാ വിലക്ക് സംബന്ധിച്ച് അധികൃതർ അറിയിപ്പൊന്നും നൽകാത്ത …