സ്വന്തം ലേഖകന്‍: സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് ശമ്പള പരിഷ്‌ക്കരണം അനിശ്ചിതത്വത്തില്‍, സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്. സ്വകാര്യ ആശുപത്രി നഴ്‌സുമാരുടേയും ജീവനക്കാരുടെയും വേതനം നിശ്ചയിക്കുന്നതിലെ തുടര്‍നടപടികള്‍ സുപ്രീം കോടതി തടഞ്ഞതോടെയാണ് ശമ്പള പരിഷ്‌കരണം അനിശ്ചിതത്വത്തിലായാത്. വേതനം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികളെടുക്കുന്നതാണ് കോടതി തടഞ്ഞത്. ഇതോടെ ശമ്പള …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ നഴ്‌സിംഗ് ജോലിക്ക് ഇനി ഐഇഎല്‍ടിഎസ് കീറാമുട്ടിയാകില്ല, ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങള്‍ അടിമുടി പുതുക്കി ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് അവസരങ്ങളുടെ വാതില്‍ തുറന്ന് ബ്രിട്ടീഷ് അധികൃതര്‍. വിദേശത്ത് പരിശീലനം നേടിയിട്ടുള്ള നഴ്‌സുമാര്‍ക്കായി ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്തുള്ള നിയമങ്ങള്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) പുറത്തുവിട്ടു. എല്ലാ വിഷയങ്ങള്‍ക്കും ഐഇഎല്‍ടിഎസ് സ്‌കോര്‍ …
സ്വന്തം ലേഖകന്‍: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും ജീവനക്കാരുടെയും ശമ്പള വര്‍ധനക്ക് മിനിമം വേജസ് കമ്മിറ്റിയുടെ അംഗീകാരം. നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാക്കണം എന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് മിനിമം വേതന സമിതി അംഗീകരിച്ചു. ജൂലൈ 20 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാ നപ്രകാരമുള്ള ശമ്പള വര്‍ധന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ലേബര്‍ കമീഷണര്‍ …
സ്വന്തം ലേഖകന്‍: എന്‍എച്ച്എസ് നഴ്‌സുമാരുടെ ശമ്പള നിയന്ത്രണം എടുത്തു കളഞ്ഞതായി സൂചന നല്‍കി ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്, എന്നാല്‍ ശമ്പള വര്‍ധനവിനെ സംബന്ധിച്ച് അവ്യക്തത തുടരുന്നു. ശമ്പളം കൂട്ടി നല്‍കുന്നതിനായി അധിക ഫണ്ട് സര്‍ക്കാര്‍ എന്‍എച്ച്എസിന് അനുവദിക്കുമോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോള്‍ തനിക്ക് മറുപടി പറയാന്‍ കഴിയില്ല എന്നായിരുന്നു ഹണ്ട് പ്രതികരിച്ചത്. ലേബര്‍ …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച മലയാളി നഴ്‌സ് സുഖം പ്രാപിക്കുന്നു, മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ സമരം തുടങ്ങി. മാനേജ്‌മെന്റിന്റെ പകപോക്കല്‍ നടപടിക്ക് ഇരയായതിനെ തുടര്‍ന്ന് ഡല്‍ഹി വസന്തകുഞ്ചിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സില്‍ (ഐ.എല്‍.ബി.എസ്) ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ആശുപത്രി അധികൃതര്‍ മുന്നറിയിപ്പില്ലാതെ …
സ്വന്തം ലേഖകന്‍: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. ശമ്പളകാര്യത്തില്‍ സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കാന്‍ ധാരണ, കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. പുതിയ ധാരണ അനുസരിച്ച് 50 കിടക്കകള്‍ ഉള്ള ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് മാനേജ്‌മെന്റുകള്‍ കുറഞ്ഞ ശമ്പളം 20000 രൂപ നല്‍കണം. 50 മുകളില്‍ …
സ്വന്തം ലേഖകന്‍: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയം, സമരം ശക്തമാക്കും. 20,000 രൂപ അടിസ്ഥാന ശമ്പളം വേണമെന്ന നിലപാട് ചര്‍ച്ചയില്‍ പങ്കെടുത്ത യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉന്നയിച്ചപ്പോള്‍ മാനേജ്‌മെന്റ് അതിന് വഴങ്ങിയില്ല. സര്‍ക്കാറാണ് അടിസ്ഥാന ശമ്പളം സംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്ന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്. വ്യാഴാഴ്ച കൂട്ട അവധിയെടുത്ത് …
സ്വന്തം ലേഖകന്‍: നഴ്‌സിംഗ് വിദ്യാര്‍ഥികളെ നിയോഗിച്ച് നഴ്‌സുമാരുടെ സമരത്തെ നേരിടാന്‍ നീക്കം, ജോലിക്കു കയറാതെ നഴ്‌സുമാര്‍ക്ക് പിന്തുണയുമായി വിദ്യാര്‍ഥികള്‍, കണ്ണൂരും കാസര്‍ഗോഡും സമരം ശക്തമാകുന്നു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം നടത്തുന്ന സാഹചര്യത്തില്‍ പകരം ഡ്യൂട്ടി നോക്കുന്നതിന് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെ ഏല്പിക്കാനുള്ള കണ്ണൂര്‍ ജില്ലാ കലക്ടറുടെ തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം. കലക്ടറുടെ ഉത്തരവില്‍ പ്രതിഷേധിച്ച് പരിയാരം …
സ്വന്തം ലേഖകന്‍: കേരളത്തിലെ നഴ്‌സുമാരുടെ സമരം, മുഖ്യമന്ത്രിയും ഹൈക്കോടതിയും ഇടപെടുന്നു, തിങ്കളാഴ്ചത്തെ പണിമുടക്ക് മാറ്റിവച്ചു, കണ്ണൂരും കാസര്‍ഗോഡും സമരം തുടരുന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന നഴ്‌സുമാരുടെ സമരം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്ന് മാറ്റിവച്ചു. 19 നടക്കുന്ന ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനം എടുത്തില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. നിലവില്‍ …
സ്വന്തം ലേഖകന്‍: ചര്‍ച്ചകള്‍ എങ്ങുമെത്താതെ കേരത്തിലെ നഴ്‌സുമാരുടെ സമരം, ഈ മാസം 17 മുതല്‍ സമ്പൂര്‍ണ പണിമുടക്കെന്ന് സമരക്കാര്‍. വേതന വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളില്‍ ഈ മാസം 17 മുതല്‍ സമ്പൂര്‍ണ്ണ പണിമുടക്ക് തുടങ്ങുമെന്ന് നഴ്‌സുമാര്‍ അറിയിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) സംസ്ഥാന കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീം കോടതി നിശ്ചയിച്ച 20,000 …