സ്വന്തം ലേഖകന്‍: അമേരിക്കന്‍ നഴ്‌സിങ് ബോര്‍ഡില്‍ അംഗമായി മലയാളി ബ്രിജിത്ത് വിന്‍സന്റ്, ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരി. ഡെമോക്രാറ്റ് പാര്‍ട്ടിയാണ് ബ്രിജിത്തിനെ നാമനിര്‍ദേശം ചെയ്തത്. പെന്‍സല്‍വേനിയ സ്‌റ്റേറ്റ് നഴ്‌സിങ് ബോര്‍ഡിലേക്കാണ് ഗവര്‍ണര്‍ ടോം വൂള്‍ഫ് ബ്രിജിത്തിനെ നാമനിര്‍ദേശം ചെയ്തത്. 50 അംഗ സെനറ്റ് ബോര്‍ഡ് ഐകകണ്‌ഠ്യേന അംഗീകരിച്ചതോടെയാണ് ഒരു ഇന്ത്യക്കാരിക്ക് ആദ്യമായി ഈ ഉന്നതപദവി ലഭ്യമായത്. …
പിആര്‍ഒ യുക്മ: യു കെ യിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ നഴ്‌സസ് വിഭാഗമായ യുക്മ നഴ്‌സസ് ഫോറത്തിന്റെ (യു എന്‍ എഫ്) 201718 കാലയളവിലേക്കുള്ള കമ്മറ്റിയെ നാഷണല്‍ കോര്‍ഡിനേറ്ററും യുക്മ ദേശീയ ജോയിന്റ് സെക്രട്ടറിയുമായ സിന്ധു ഉണ്ണി പ്രഖ്യാപിച്ചു. ഏപ്രില്‍ 28 നു ലണ്ടനില്‍ വെച്ചുനടത്തപ്പെട്ട നഴ്‌സസ് കണ്‍വെന്‍ഷനില്‍ വരികയും അതിന്റെ വിജയത്തിനായി …
സിന്ധു ഉണ്ണി: യുക്മ നഴ്‌സസ് ഫോറത്തിന്റെ പേരില്‍ എല്ലാ നഴ്‌സുമാര്‍ക്കും നഴ്‌സസ് ദിനത്തിന്റെ ആശംസകള്‍. ആധുനീക നഴ്‌സിംഗ് ന്റെ സ്ഥാപകയായ ഫ്‌ലോറെന്‍സ് നൈറ്റ് ഗെയ്ല്‍ ന്റെ ജന്മദിനമായ മെയ് 12 ലോകം നഴ്‌സസ് ദിനമായി ആചരിക്കുന്നു . ആതുരസേവനരംഗത്തെ പകരംവെക്കുവാന്‍ കഴിയാത്ത, ദയയുടെയും സ്‌നേഹവായ്പിന്റെയും പ്രതീകമായ മാലാഖമാരെന്നു ലോകം വിശേഷിപ്പിക്കുന്ന നഴ്‌സിംഗ് എന്ന ജോലി ചെയ്യുന്നതില്‍ …
വര്‍ഗീസ് ഡാനിയേല്‍ (യുക്മ പിആര്‍ഒ): ഏപ്രില്‍ 28 വെള്ളിയാഴ്ച്ച സെന്‍ട്രല്‍ ലണ്ടനില്‍ വച്ച് യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനോട് അനുബന്ധിച്ച് നല്‍കുവാനുദ്ദേശിക്കുന്ന അവാര്‍ഡിലേക്ക് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രവര്‍ത്തനമേഖലയിലെ മികവിന്റെ അടിസ്ഥാനത്തിലായിരിക്കും അവാര്‍ഡു ജേതാവിനെ തിരഞ്ഞെടുക്കുക. NHS ബാന്‍ഡ് 5, 6, 7, 8 എന്നീ വിഭാഗങ്ങളിലും കെയര്‍ ഹോമുകളിലും ജോലി …
വര്‍ഗ്ഗീസ് ഡാനിയേല്‍: യുകെ യില്‍ ജോലിചെയ്യുന്ന മലയാളി നഴ്‌സുമാരുടെ ഉന്നമനം ലക്ഷ്യമാക്കികൊണ്ടു യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം നടത്തുവാനുദ്ദേശിക്കുന്ന കര്‍മ്മപരിപാടികളുടെ തുടക്കമായി ഏപ്രില്‍ 28 വെള്ളിയാഴ്ച്ച സെന്‍ട്രല്‍ ലണ്ടനില്‍ വച്ച് നഴ്‌സസ് കണ്‍വന്‍ഷന്‍ നടത്തുന്നു. വിവിധ വിഷയങ്ങളില്‍ പ്രഗല്‍ഭരായ വ്യക്തികള്‍ നയിക്കുന്ന പഠന ക്ലാസുകള്‍ , ട്രേഡ് യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കുന്ന ചര്‍ച്ച, …
സ്വന്തം ലേഖകന്‍: കുവൈറ്റില്‍ നൂറിലേറെ മലയാളി നഴ്‌സുമാരെ കരാര്‍ കമ്പനി നോട്ടീസ് നല്‍കാതെ പിരിച്ചുവിട്ടു, മലയാളി യുവതികള്‍ കടുത്ത പ്രതിസന്ധിയില്‍. ഫര്‍വാനിയ ആശുപത്രിയില്‍ ജോലിചെയ്യുന്ന മലയാളി നഴ്‌സുമാരെയാണ് കരാര്‍ കമ്പനി അപ്രതീക്ഷിതമായി പിരിച്ചുവിട്ടുതായി ഇന്ത്യന്‍ എംബസിയില്‍ പരാതി ലഭിച്ചത്. ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയില്‍ അഞ്ചു വര്‍ഷമായി ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിട്ടത്. അഞ്ച് വര്‍ഷം …
വര്‍ഗീസ് ഡാനിയേല്‍ (പിആര്‍ഒ യുക്മ): യു.കെയിലെ നഴ്‌സിംഗ് മേഖലയില്‍ ജോലിചെയ്യുന്ന മലയാളികളുടെ തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാനും ദേശീയ തലത്തില്‍ മലയാളി നഴ്‌സുമാരെ സംഘടിപ്പിക്കുവാനുമുള്ള ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത് യുക്മ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 28ന് ലണ്ടനില്‍ നഴ്‌സസ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു. നഴ്‌സിംഗ് മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ഒരു …
സ്വന്തം ലേഖകന്‍: രണ്ടായിരത്തി അഞ്ഞൂറോളം നഴ്‌സുമാരെ ക്ഷണിച്ച് ഖത്തര്‍ ചരിത്രത്തിലെ ഏറ്റവും വലിയ നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു. ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ നഴ്‌സുമാര്‍ക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. 2690 ഒഴിവുകളാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം നികത്താന്‍ പദ്ധതിയിടുന്നത്. ക്ലിനിക്കല്‍, നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങളിലായി ഈ വര്‍ഷം അവസാനത്തോടുകൂടി നിയമനം നടത്താനാണ് മന്ത്രാലയം ഉന്നം വക്കുന്നത്. …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ സ്വകാര്യ ആസ്പത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഇനി സര്‍ക്കാര്‍ നഴ്‌സുമാരുടെ ലഭിക്കുന്ന ശമ്പളം. നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാനും ജോലിസാഹചര്യം മെച്ചപ്പെടുത്താനും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ഇരുനൂറിലേറെ കിടക്കകളുള്ള സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാര്‍ക്ക് അതതു സംസ്ഥാനത്തെ സര്‍ക്കാര്‍ നഴ്‌സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളം നല്‍കണം. 50 കിടക്കയില്‍ താഴെയുള്ള ആസ്പത്രിയാണെങ്കില്‍പ്പോലും ഏറ്റവും …
സ്വന്തം ലേഖകന്‍: ഒമാനില്‍ സ്വദേശിവല്‍ക്കരണം ത്വരിതഗതിയില്‍, സര്‍ക്കാര്‍ ആശുപത്രികളിലെ വിദേശി നഴ്‌സുമാരെ പിരിച്ചുവിട്ടു തുടങ്ങി. സൗദി അറേബ്യക്ക് പിന്നാലെ ഒമാനിലും തൊഴില്‍ പ്രതിസന്ധി രൂക്ഷമായതോടെയാണ് വിദേശികളായ നഴ്‌സുമാരുടെ ഭാവി അനിശ്ചിതത്വത്തിലായത്. സര്‍ക്കാര്‍ ആശുപത്രികളിലെ സ്വദേശികളല്ലാത്ത നഴ്‌സുമാര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്. 48 മലയാളികള്‍ ഉള്‍പ്പെടെ 76 പേര്‍ക്കാണ് ഇതിനോടകം നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്നു മുതല്‍ ജോലിയില്‍ …