സ്വന്തം ലേഖകന്‍: സൗദി നഴ്‌സിങ് റിക്രൂട്ട്‌മെന്റ്, സൗദിയില്‍ നിന്നുള്ള പ്രത്യേക സംഘം ഇന്ത്യ സന്ദര്‍ശിച്ച് പ്രതിസന്ധി വിലയിരുത്തും. സൗദിയിലേക്ക് സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഇന്ത്യ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് റിക്രൂട്ട്‌മെന്റ് വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രത്യേക പ്രതിനിധി സംഘം അടുത്താ ആഴ്ച ഇന്ത്യ സന്ദര്‍ശിക്കുമെന്ന് …
സ്വന്തം ലേഖകന്‍: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥ പരിശോധിക്കുന്നതിന് വിദഗ്ദ സമിതി വേണമെന്ന് സുപ്രീം കോടതി ഉത്തരവ്. നാലു മാസത്തിനകം വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സേവന വേതന വ്യവസഥ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ആറു മാസത്തിനകം മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണം. സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെച്ചും മറ്റും ആശുപത്രികളിലും …
ജോണ്‍ അനീഷ്: യു.എന്‍.എഫ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു; നഴ്‌സുമാരെ സംഘടിപ്പിക്കുന്നതിനും അവകാശപോരാട്ടത്തിനും യുക്മ നേതൃത്വം നല്‍കുമെന്ന് അഡ്വ. ഫ്രാന്‍സിസ് മാത്യു. യുക്മ നഴ്‌സസ് ഫോറം (യു.എന്‍.എഫ്) വെബ്‌സൈറ്റ് ലണ്ടനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. യുക്മയുടെ അംഗസംഘടനയായ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. …
സ്വന്തം ലേഖകന്‍: വിദേശ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് പ്രതിസന്ധി, എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താമെന്ന് കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്റെ ഉറപ്പ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടാക്കുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉറപ്പു നല്‍കിയത്. ഈ വിഷയത്തില്‍ സ്ഥാനപതിമാരുമായി ചര്‍ച്ച ചെയ്ത ശേഷം വേഗത്തില്‍ നടപടി സ്വീകരിക്കുമെന്നും …
ടോം ശങ്കൂരിക്കല്‍: ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷനും ഇന്ത്യന്‍ വര്‍കേഴ്‌സ് അസോസിയേഷന്‍, ഗ്രേറ്റ് ബ്രിട്ടനും സംയുക്തമായി യുകെയിലെ ഇന്ത്യന് നേഴ്‌സുമാരോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ഗ്ലോസ്റ്റെര്‍ഷെയരില്‍ ബോധവല്ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു . ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നേഴ്‌സായി ജോലി ചെയ്യാന് കഴിഞ്ഞെങ്കിലും ഐ ഈ എല്‍ റ്റി എസ് എന്ന കടമ്പ പാസ്സാകാത്തതിന്റെ പേരില് യുകെയില് നേഴ്‌സ് ആകാന്‍ …
സ്വന്തം ലേഖകന്‍: വിദേശികളായ ജിഎന്‍എം നഴ്‌സുമാരെ പിരിച്ചുവിടുമെന്ന സൂചന നല്‍കി സൗദി ആരോഗ്യ മന്ത്രാലയം, ഗള്‍ഫിലെ മലയാളി നഴ്‌സുമാര്‍ വന്‍ പ്രതിസന്ധിയിലേക്ക്. ബി.എസ്‌സി നഴ്‌സുമാരെ മാത്രം നിയമിക്കാനാണു സൗദിയുടെ നീക്കമെന്നാണ് സൂചന. ഡിപ്‌ളോമക്കാരായ വിദേശ നഴ്‌സുമാരുടെ തൊഴില്‍ കരാറുകള്‍ പുതുക്കിനല്‍കി സൗദി ആരോഗ്യമന്ത്രാലയം ആശുപത്രികള്‍ക്കയച്ച സര്‍ക്കുലറിലാണ് അപകട മണിമുഴങ്ങുന്ന സൂചനകളുള്ളത്. സൗദിയുടെ വഴിയെ മറ്റ് ഗള്‍ഫ് …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലെ ജീസാനില്‍ ആശുപത്രിയില്‍ വന്‍ അഗ്‌നിബാധ, 25 പേര്‍ മരിച്ചു, തലനാരിഴക്ക് ജീവന്‍ രക്ഷപ്പെട്ട ആശ്വാസത്തില്‍ മലയാളി നഴ്‌സുമാര്‍. അപകടത്തില്‍ 123 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഏറെയും സ്വദേശികള്‍ ആണെന്നാണ് സൂചന. രക്ഷപ്പെട്ടവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ജീസാന്‍ ജനറല്‍ ആശുപത്രിയില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ ക്രമക്കേട്, കുവൈത്ത് ആരോഗ്യ മന്ത്രിക്കെതിരെ വിചാരണക്ക് നോട്ടീസ്. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നു എന്നാരോപിച്ചാണ് മന്ത്രിക്കെതിരെ രണ്ട് എംപിമാര്‍ ചേര്‍ന്ന് കുറ്റവിചാരണ നോട്ടിസ് നല്‍കിയത്. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടു ഭരണ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി എന്നാണ് ആരോഗ്യ മന്ത്രി അലി അല്‍ ഉബൈദിക്കെതിരെയുള്ള ആരോപണം. …
സ്വന്തം ലേഖകന്‍: ദുബായില്‍ കഴിഞ്ഞ മാസം നടത്തിയ നഴ്‌സിങ് നിയമന പരീക്ഷയുമായി ബന്ധമില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ദുബായിലെ പരീക്ഷയെക്കുറിച്ച് കേട്ടറിവ് മാത്രമേയുള്ളൂവെന്ന് മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ഹര്‍ബി അറിയിച്ചു. പരീക്ഷ നടത്തിയകാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: കുവൈത്ത് നഴ്‌സ് റിക്രൂട്‌മെന്റ് ഇനി ഒഡെപെക്, നോര്‍ക്ക വഴി മാത്രം, ഇന്ത്യയും കുവൈത്തും കരാര്‍ ഒപ്പിട്ടു. ഇന്ത്യയില്‍നിന്നുള്ള നഴ്‌സ് റിക്രൂട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമായിരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കരാര്‍. ഇനി മുതല്‍ കുവൈത്തിലേക്കു കേരളത്തിലെ ഒഡെപെക്, നോര്‍ക്ക റൂട്‌സ് എന്നീ ഏജന്‍സികള്‍ വഴി മാത്രമേ ഇനി പോകാന്‍ സാധിക്കൂ. …