സ്വന്തം ലേഖകൻ: നിലവിൽ മൈഗ്രന്റ് സൗഹൃദമല്ലാത്ത രീതിയിൽ നടത്തിവരുന്ന അഡാപ്റ്റേഷൻ, ആപ്റ്റിറ്റ്യൂഡ് പരീക്ഷാരീതികളെപ്പറ്റി ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ഇവ രണ്ടു മൈഗ്രന്റ് സൗഹൃദരീതിയിൽ സമഗ്രമായി പരിഷ്കരിക്കണമെന്ന ആവശ്യം മൈഗ്രന്റ് നഴ്സസ് അയർലൻഡ് ഭാരവാഹികൾ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലൻഡുമായി ജൂലൈ 6 ബുധനാഴ്ച ഓൺലൈനിൽ നടത്തിയ യോഗത്തിൽ ഉന്നയിച്ചു. എൻഎംബിഐയെ പ്രതിനിധീകരിച്ചു …
സ്വന്തം ലേഖകൻ: നഴ്സിങ്, മിഡ്വൈഫറി പ്രഥമ അന്താരാഷ്ട്ര സമ്മേളനത്തിന് ബഹ്റൈൻ വേദിയാവുമെന്ന് ബഹ്റൈൻ നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ആരോഗ്യകാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ ഡിസംബറിലാണ് സമ്മേളനം നടക്കുക. ഗൾഫ് കൺവെൻഷൻ സെന്‍ററിൽ ഡിസംബർ 21 മുതൽ 23വരെ നടക്കുന്ന സമ്മേളനത്തിന് ആരോഗ്യ മന്ത്രാലയവും പങ്കാളികളാകും. …
അലക്സ് വർഗ്ഗീസ്: അന്താരാഷ്ട്ര റിക്രൂട്ട് ചെയ്ത നേഴ്സുമാരെ പിന്തുണയ്ക്കുന്നതിനായി ലീഡ്സിൽ യുക്മ നേഴ്സ് ഫോറവും, ലീഡ്സ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന നഴ്സസ് ദിനവും ശില്പശാലയും നാളെ ശനിയാഴ്ച (11/06/22) യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് ഉദ്ഘാടനം നിർവ്വഹിക്കും. പ്രധാന അതിഥിയായി ആനി ടോപ്പിംഗ് (എക്സിക്യുട്ടീവ് ഡയറക്ടർ ഓഫ് നഴ്സിംഗ്) പങ്കെടുക്കും. യുക്മ ജോയിൻ്റ് …
സ്വന്തം ലേഖകൻ: വിദേശ നഴ്‌സുമാര്‍ക്കുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിന്റെ കാര്യത്തില്‍ ഉടനെ മാറ്റങ്ങള്‍ക്കില്ലെന്ന് എന്‍എംസി. വിദേശ പരിശീലനം നേടിയ നിരവധി നഴ്‌സുമാര്‍ രജിസ്റ്ററില്‍ ഇടംപിടിക്കാതെ പുറത്തുനില്‍ക്കുന്നതും പെര്‍മനന്റ് റസിഡന്‍സി വരെ നേടിയിട്ടും ഇംഗ്ലീഷ് ഭാഷയുടെ പേരില്‍ രജിസ്റ്ററില്‍ നിന്നും പുറത്തായവരുടെയും എണ്ണം ഉയരുന്നതിനിടെയാണ് മാറ്റങ്ങള്‍ വേണമെന്ന ആവശ്യം ശക്തമായത്. രോഗികളുമായി ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്ന …
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): യുക്മയുടെ പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറം (UNF) ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ പ്രമുഖ അസോസിയേഷനായ കെ.സി.എഫ് വാറ്റ്ഫോർഡുമായി ചേർന്ന് ഒരുക്കിയ അന്താരാഷ്ട്ര നേഴ്സസ് ദിനാചരണവും സെമിനാറും പ്രൌഢഗംഭിരമായി സമാപിച്ചു. വാറ്റ്ഫോർഡിലെ ഹോളിവെൽ ഹാളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഷൈനി അനുപ്, ജയശ്രി കുമാരൻ എന്നിവരുടെ പ്രാത്ഥനഗാനത്തോടെ …
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): ഇന്ന് മെയ് 12 അന്താരാഷ്ട്ര നഴ്സസ് ദിനം. കോവിഡ് മഹാമാരി ലോകമൊട്ടാകെ മനുഷ്യജീവന് നാശം വിതറി മുന്നേറിയ ഭീതിനിറഞ്ഞ കാലഘട്ടത്തിൽ മുന്നണി പോരാളികളായി സ്വജീവൻ പണയം വച്ചും ആതുര ശുശ്രൂഷാ രംഗത്ത് ധീരമായി പോരാടിയ ലോകമെമ്പാടുമുള്ള നഴ്സുമാർക്ക് യുക്മയുടെയും യുക്മ നഴ്സസ് ഫോറത്തിന്റെയും പേരിൽ നഴ്‌സസ് ദിനത്തിന്റെ …
സ്വന്തം ലേഖകൻ: യുകെ മലയാളികള്‍ക്ക് അഭിമാനമായി ചെങ്ങന്നൂര്‍ സ്വദേശി ആശ മാത്യുവിന് ചീഫ് നഴ്‌സിങ് ഓഫീസര്‍ (സിഎന്‍ഒ) ഓഫ് ഇംഗ്ലണ്ട് സില്‍വര്‍ അവാര്‍ഡ് ലഭിച്ചു. ബക്കിങ്ഹാംഷയര്‍ ട്രസ്റ്റ് ഹീമറ്റോളജി വിഭാഗത്തിലെ സര്‍വീസ് ലീഡ് ആന്‍ഡ് അഡ്വാന്‍സ്ഡ് നഴ്‌സ് പ്രാക്ടീഷണറാണ് ആശ. ബക്കിങ്ഹാംഷയര്‍ ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റില്‍ നടന്ന ചടങ്ങില്‍ സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് ചീഫ് …
സ്വന്തം ലേഖകൻ: കോവിഡ് കാരണം ജർമനിയിലെ ആശുപത്രികള്‍ നഴ്സുമാരില്ലാതെ ബുദ്ധിമുട്ടുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി കോവിഡ് കാരണം ജോലിക്കാരില്‍ ഭൂരിഭാഗവും രോഗ ബാധിതരായത് ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതായി സര്‍ക്കാര്‍ ആരോഗ്യവകുപ്പം മാനേജ്മെന്റും വ്യക്തമാക്കി. ഏതാണ്ട് രണ്ടു ലക്ഷത്തിലധികം നഴ്സുമാരുടെ കുറവാണ് നിലവില്‍ ജര്‍മനിയില്‍ ഉണ്ടായിരിയ്ക്കുന്നത്. ജർമനിയില്‍ കോവിഡ് അണുബാധകള്‍ കുതിച്ചുയരുകയാണ്, രോഗികളായവരെയോ ക്വാറന്റീനിൽ …
സാജൻ സത്യൻ (യുക്മ നാഷണൽ ജോയിൻ്റ് സെക്രട്ടറി): “യുക്മ നഴ്സസ് ഫോറം (UNF)” ത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന സെമിനാർ പരമ്പരയിൽ നാളെ ശനിയാഴ്ച (05/02/22) 3PM ന് യുകെയിലെ പ്രമുഖ മനശാസ്ത്രജ്ഞ ഡോ. ഹേനാ വിജയൻ സംസാരിക്കുന്നു. “EMOTIONAL WELLBElNG” എന്ന വിഷയത്തെ അധികരിച്ചാണ് ഡോ. ഹേനാ വിജയൻ സംസാരിക്കുന്നത്. പ്രസ്തുത വിഷയത്തിൽ മുൻകൂട്ടി ലഭിക്കുന്ന …
സാജൻ സത്യൻ (യുക്മ ദേശീയ ജോയിൻ്റ് സെക്രട്ടറി & നഴ്സസ് ഫോറം നാഷണൽ കോർഡിനേറ്റർ): NHS ഇംഗ്ലണ്ടിന്റെ INAD ഫെലോഷിപ്പിനു UNF അംഗങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ആറു മാസം മുതൽ ഒരു വർഷത്തേക്കാണ് ഫെല്ലോഷിപ്പ്. നിങ്ങളുടെ ജോലിയിൽ നിന്നും മാസത്തിൽ 15 മണിക്കൂർ സമയം ഫെലോഷിപ്പിനു വേണ്ടി ലഭിക്കും. UNF ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുവാനാണ് …