സ്വന്തം ലേഖകന്‍: എന്‍എച്ച്എസ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ബ്രെക്‌സിറ്റാണെന്ന ആരോപണവുമായി ബ്രിട്ടീഷ് എംപിമാര്‍; ഇയു നഴ്‌സുമാരും ഡോക്ടര്‍മാരെ ബ്രിട്ടനെ കൈയ്യൊഴിയുമെന്ന് മുന്നറിയിപ്പ്. ബ്രിട്ടനിലെ അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് തിരഞ്ഞെടുത്ത 100 ഓളം എംപിമാരാണ് എന്‍എച്ച്എസിന്റെ ഭാവി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഒരു ഹാര്‍ഡ് ബ്രെക്‌സിറ്റ് എന്‍എച്ച്എസിന് പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും വര്‍ഷങ്ങള്‍ക്കുളളില്‍ കൂടുതല്‍ …
സ്വന്തം ലേഖകന്‍: ജര്‍മനിക്ക് വിദേശ നഴ്‌സുമാരെ വേണം; 8000 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി അംഗല മെര്‍ക്കല്‍ സര്‍ക്കാര്‍. വിദേശ രാജ്യങ്ങളില്‍നിന്നു 8000 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള പുതിയ വിശാലമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചു. മുന്നണിയിലെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (സിഡിയു), ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂണിയന്‍ (സിഎസ്‌യു), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി …
സജീഷ് ടോം (യുക്മ പി ആര്‍ ഒ): യുക്മ നേഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സൗത്ത് ഈസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സും പഠന ക്ലാസ്സും ഫെബ്രുവരി പത്തിന് ടണ്‍ബ്രിഡ്ജ് വെല്‍സില്‍ നടക്കും. യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കമ്മിറ്റിയുടെ സഹകരണത്തോടെ നടക്കുന്ന റീജിയണല്‍ കോണ്‍ഫറന്‍സ് നേഴ്‌സിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന സൗത്ത് ഈസ്റ്റ് റീജിയണിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന …
സ്വന്തം ലേഖകന്‍: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതന വ്യവസ്ഥകള്‍ പുതുക്കി ക്രമീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. നഴ്‌സുമാര്‍ക്ക് മെച്ചപ്പെട്ട ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിര്‍ദേശങ്ങള്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ലോക്‌സഭയെ അറിയിച്ചു. ശമ്പള കാര്യത്തില്‍ വീഴ്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങളെ അനിയന്ത്രിതമായി വിടാനാകില്ലെന്നും അദ്ദേഹം ചോദ്യത്തിനു മറുപടി …
വര്‍ഗീസ് ഡാനിയേല്‍ (പി ആര്‍ ഓ, യുക്മ):യുക്മ നഴ്‌സസ് ഫോറത്തിന്റെ (യു എന്‍ എഫ്) ആഭിമുഖ്യത്തില്‍ നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സഹകരണത്തോടെ ഡിസംബര്‍ മാസം ഒന്‍പതാം തീയതി നോട്ടിംഗ്ഹാമിലെ ബസ്‌ഫോഡില്‍ നടത്തുവാനുദ്ദേശിക്കുന്ന ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പഠന ക്ലാസിന്റെ നടത്തിപ്പിനായിട്ടുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി കോര്‍ഡിനേറ്ററായ ശ്രീ മനു സഖറിയാ അറിയിച്ചു. ഈ മാസം …
സ്വന്തം ലേഖകന്‍: യുകെയിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സൗജന്യം, സ്വകാര്യ ഏജന്‍സികളുടെ പകല്‍ക്കൊള്ളക്കെതിരെ കര്‍ശന നടപടിയുമായി എന്‍എച്ച്എസ്, വിവിധ ഫീസുകളുടെ പേരില്‍ പണം വാങ്ങിയാന്‍ ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കും. ഓരോ എന്‍എച്ച്എസ് ട്രസ്റ്റും നഴ്‌സുമാര്‍ക്ക് നല്‍കുന്ന സേവനവേതന വ്യവസ്ഥകള്‍ വിവരിച്ച്, തികച്ചും സൗജന്യമായാണ് ഏജന്‍സികള്‍ റിക്രൂട്ട്‌മെന്റ് നടത്തേണ്ടതെന്ന് സര്‍വീസിന്റെ മാര്‍ഗനിര്‍ദേശ രേഖകള്‍ വ്യക്തമാക്കുന്നു. ഇപ്രകാരം റിക്രൂട്ട് ചെയ്യുന്ന …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ ജോലി ചെയ്യുന്ന മറ്റ് ഇയു രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ കൊഴിഞ്ഞുപോക്ക് കുത്തനെ ഉയരുമെന്ന് സൂചന, നികത്തേണ്ടി വരിക 40,000 ത്തോളം നഴ്‌സിംഗ് ഒഴിവുകളെന്ന് വിദഗ്ദര്‍. ബ്രെക്‌സിറ്റ് ഹിതപരിശോധനാ ഫലം പുറത്തുവന്നതിനു ശേഷം ബ്രിട്ടനിലേക്കു ജോലി തേടിയെത്തുന്ന മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ എണ്ണം 89 ശതമാനമായി കുത്തനെ …
വര്‍ഗീസ് ഡാനിയേല്‍ (പിആര്‍ഓ, യുക്മ): യുക്മ നഴ്‌സസ് ഫോറത്തിന്റെ (യു എന്‍ എഫ്) ആഭിമുഖ്യത്തില്‍ ഡിസംബര്‍ മാസം രണ്ടാം തീയതി ഓക്‌സ്‌ഫോര്‍ഡ് ഷെയറില്‍ നടത്തുവാനുദ്ദേശിക്കുന്ന സൗത്ത് വെസ്റ്റ് റീജിയന്‍ പഠന ക്ലാസിന്റെ നടത്തിപ്പിനായി ശ്രീമതി ബെറ്റി തോമസ് പ്രസിഡന്റായും ശ്രീമതി ലൗലീ മാത്യു സെക്രട്ടറിയായും ശ്രീ ജോജി സെബാസ്റ്റിയന്‍ ട്രഷറര്‍ ആയുമുള്ള കമ്മറ്റി നിലവില്‍ വന്നു. …
സ്വന്തം ലേഖകന്‍: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ കുറഞ്ഞ വേതനം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനമായി. സ്വകാര്യ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ഫാര്‍മസികള്‍, സ്‌കാനിങ് സെന്ററുകള്‍, എക്‌സ്‌റേ യൂനിറ്റുകള്‍, ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്കുള്ള കുറഞ്ഞ വേതനം സംബന്ധിച്ചാണ് സര്‍ക്കാര്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്. ജീവനക്കാരെ എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. ആശുപത്രികളെ കിടത്തി ചികിത്സിക്കുന്നവയെന്നും …
വര്‍ഗീസ് ഡാനിയേല്‍ (പിആര്‍ഓ, യുക്മ): യുക്മ നഴ്‌സസ് ഫോറത്തിന്റെ (യു എന്‍ എഫ്) ആഭിമുഖ്യത്തില്‍ സൗത്ത് വെസ്റ്റ് റീജിയന്‍, ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലാന്‍ഡ്‌സ് റീജിയന്‍ എന്നിവിടങ്ങളില്‍ റീജിയണല്‍ കോണ്‍ഫ്രന്‍സുകള്‍ നടത്തുന്നു. പ്രവര്‍ത്തന മേഖലയിലെ ഉന്നമനത്തിനു ഉപകരിക്കുന്ന വിവിധങ്ങളായ പഠന ക്‌ളാസുകളും നഴ്‌സിംഗ് ജോലിയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഉപകരിക്കുന്ന വിദഗ്ധ ഉപദേശങ്ങളും …