ലണ്ടന്‍: പുതുവര്‍ഷം സമരപരമ്പരകള്‍ നിറഞ്ഞതായിരിക്കുമെന്ന് തൊഴിലാളി യൂണിയുകള്‍ പറഞ്ഞതിനു പിന്നാലെ സമരത്തീയതികള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങി. ആദ്യ സമരം പ്രഖ്യാപിച്ചിരിക്കുന്നത് ടിയുസിയാണ്. സര്‍ക്കാരിന്റെ ചെലവു ചുരുക്കലിനെതിരെ മാര്‍ച്ച് 26ന് ലണ്ടനില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് ടിയുസി പ്രഖ്യാപിച്ചു. ലണ്ടനിലെ ഹൈഡ് പാര്‍ക്കിലാണ് ടിയുസി പ്രകടനം സമാപിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുക്കും. …
അരുണ്‍ഡേല്‍: വെസ്റ്റ് സസക്‌സിലെ അരുണ്‍ഡേലിലെ തുറന്ന ജയിലില്‍ കലാപമഴിച്ചുവിട്ട തടവുപുള്ളികള്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്ന് പ്രിസണ്‍സ് മിനിസ്റ്റര്‍ ക്രിസ്പിന്‍ ബ്‌ളണ്ട് പറഞ്ഞു. ആരൊക്കെയാണോ കുറ്റക്കാര്‍ അവരെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരും. കലാപത്തെക്കുറിച്ച് വെവ്വേറെ അന്വേഷണം നടത്തും. പൊലീസും പ്രിസണ്‍ സര്‍വീസസ് വിഭാഗവും അന്വേഷണം നടത്തും. നിലവില്‍ ജയിലുകളിലെ സ്റ്റാഫ് നില പരിശോധിക്കും- കലാപം നടന്ന ജയില്‍ …
ജൊവന്ന വധത്തിന്റെ പശ്ചാത്തലത്തില്‍ വനിതകള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്
ബ്രിസ്‌റ്റോള്‍: ക്രിസ്മസ് അവധി കഴിഞ്ഞ് ഉത്തര അയര്‍ലന്‍ഡിലെ പല സ്‌കൂളുകളും യഥാസമയം തുറക്കാനിടയില്ല. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ജലവിതരണ ശൃഖല തകരാറിലായതാണ് സ്‌കൂളുകളെ ബാധിച്ചിരിക്കുന്നത്. ഡസന്‍ കണക്കിന് സ്‌കൂളുകള്‍ തുറക്കാനാവാത്ത സ്ഥിതിയാണ്. എന്‍ ഐ വാട്ടറില്‍നിന്ന് വ്യക്തമായ വിവരം കിട്ടിയ ശേഷം വിവിധ സ്‌കൂള്‍ ബോര്‍ഡുകളുമായി ചര്‍ച്ച നടത്തിയ ഏതൊക്കെ സ്‌കൂളുകളാവും അടച്ചിടുകയെന്ന് അറിയിക്കുമെന്ന് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് …
ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ജലവിതരണം പുനഃസ്ഥാപിക്കാനാവാതെ വിഷമിക്കുന്ന അധികൃതര്‍ ജലവിതരണ നിയന്ത്രണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇതനുസരിച്ച് 56,600 പേര്‍ക്ക് ഏതാനും ദിവസേത്തേയ്ക്ക് ജലവിതരണം ഇടവിട്ടു മാത്രമേ ഉണ്ടാവൂ. ശനിയാഴ്ചയോടെ പ്രശ്‌നമെല്ലാം പരിഹരിക്കുമെന്നു പറഞ്ഞിരുന്ന എന്‍ ഐ വാട്ടേഴ്‌സാണ് ഇപ്പോള്‍ കൂടുതല്‍ പ്രദേശത്ത് വിതരണം വിലക്കുന്നത്. റിസര്‍വോയറുകളില്‍ ജലനിരപ്പ് ഉയര്‍ന്നുവെങ്കിലും വിരതരണ ശൃംഖല പലേടത്തും ഇപ്പോഴും …
പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധത്തിനുപിന്നില്‍ തീവ്രവാദികളാണെന്നും ഭീകരരാണ് ബേനസീര്‍ വധത്തിന് ഗൂഢാലോചന നടത്തിയതെന്നും പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്. കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ നടത്തിയ പുനരന്വേഷണത്തില്‍ ബ്രിഗേഡിയര്‍ ഉള്‍പ്പടെ ഒന്‍പതു പേരുടെ പങ്ക് പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് ബേനസീര്‍ വധത്തിനുപിന്നില്‍ പാക് ആര്‍മി ബ്രിഗേഡിയറാണെന്നു റിപ്പോര്‍ട്ട് വന്നെങ്കിലും മന്ത്രി മാലിക് ഇതു …
ലോകത്തെ ഗ്രസിച്ചിരിക്കുന്ന മതവൈരത്തിനു പരിഹാരം തേടി ഒക്‌ടോബറില്‍ അസീസിയില്‍ ലോക മതനേതാക്കളുടെ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തീരുമാനിച്ചു. തങ്ങളുടെ വിശ്വാസങ്ങളില്‍ നിലയുറപ്പിച്ച് ലോക സമാധാനത്തിനായി പ്രയത്‌നിക്കാനുള്ള ബാധ്യത വിവിധ മതവിഭാഗങ്ങളെ ഓര്‍മപെ്പടുത്താന്‍ സമ്മേളനത്തിലൂടെ ശ്രമിക്കുമെന്നു സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വിശ്വാസികളോട് സംസാരിക്കവേ മാര്‍പാപ്പ പറഞ്ഞു. പുതുവര്‍ഷത്തലേന്നു വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെയുണ്ടായ ആക്രമണ …
ലണ്ടന്‍: മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന പെറ്റ (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഒഫ് അനിമല്‍സ്) യുടെ പേഴ്‌സണ്‍ ഒഫ് ദി ഇയര്‍ പുരസ്‌കാരത്തിന് നടി പമേല ആന്‍ഡേഴ്‌സണ്‍ അര്‍ഹയായി. ‘പെറ്റ പരസ്യങ്ങളില്‍ മോഡലാകുന്ന പമേല മൃഗങ്ങളുടെ അവകാശത്തെക്കുറിച്ച് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോടു പ്രഭാഷണം നടത്തിയിട്ടുണ്ട്. സസ്യാഹാരിയായ പമേല തെരുവുനായ്ക്കളെ എടുത്തുവളര്‍ത്തിയും ഇന്ത്യയിലെ തുകല്‍ വ്യാപാരത്തിനെതിരെ ശബ്ദമുയര്‍ത്തിയും …
വെസ്റ്റ് സസക്‌സിലെ അരുണ്‍ഡേലിലെ ഫോര്‍ഡ് ജയിലിലെ കലാപം അടിച്ചമര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. കലാപത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടുവെന്ന് പ്രിസണ്‍സ് മിനിസ്റ്റര്‍ ക്രിസ്പിന്‍ ബ്‌ളണ്ട് അറിയിച്ചു. വെയ്ല്‍സിലെ റീജിയണല്‍ കസ്റ്റഡി മാനേജരായിരിക്കും പ്രാഥമിക അന്വേഷണം നടത്തുകയെന്ന് മന്ത്രി പറഞ്ഞു. തീവയ്പ്പില്‍ ജയിലിലെ നരവധി കെട്ടിടങ്ങള്‍ കത്തിയമര്‍ന്നു. എന്നാല്‍, തടവുകാരെ പാര്‍പ്പിക്കുന്ന കെട്ടിടങ്ങളില്‍ ചുരുക്കം ചിലതിനു മാത്രമേ …
ലാന്‍ഡ് സ്‌കേപ്പ് ആര്‍ക്കിടെക്ട് ജൊവന്ന യേറ്റ്‌സിനെ കഴുത്തുഞെരിച്ചു കൊന്നുവെന്ന സംശയത്തില്‍ അറസ്റ്റിലായ വീട്ടുടമ ക്രിസ് ജഫറീസിനെ പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു. എവോണ്‍ ആന്‍ സോമര്‍്െ കോണ്‍സ്റ്റാബുലറി 65 കാരനായ ജഫറീസിനെ വിശദമായി ചോദ്യംചെയ്തിരുന്നു. വ്യാഴാഴ്ചയാണ് ജഫറീസ് അറസ്റ്റിലായത്. ജൊവന്നയുടെ മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ തരാന്‍ കഴിയുന്നവര്‍ മുന്നോട്ടുവരണമെന്ന് പൊലീസ് വെബ്‌സൈറ്റിലൂടെ ഡിറ്റക്ടീവ് ചീഫ് …