കെയ്‌റോ: ഈജിപ്റ്റില്‍ അലക്‌സാണ്‍ഡ്രിയയില്‍ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ സംഖ്യ 21 ആയി. നിരവധിപേര്‍ക്ക് പരിക്കുണ്ട്. നവവത്സര ദിനത്തില്‍ രാവിലെയായിരുന്നു സ്‌ഫോടനം. പള്ളിക്കു പുറത്ത് പാര്‍ക്കു ചെയ്തിരുന്ന കാറിലായിരുന്നു സ്‌ഫോടനം. സ്‌ഫോടനം നടക്കുന്ന വേളയില്‍ ആയിരത്തോളം വിശ്വാസികള്‍ പള്ളിപ്പരിസരത്തുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ തൊട്ടടുത്തുള്ള മുസ്‌ലിം പള്ളിക്കും കേടുപാടുണ്ട്. പരിക്കേറ്റവരില്‍ എട്ടുപേര്‍ മുസ്‌ലിം പള്ളിപ്പരിസരത്തുണ്ടായിരുന്നവരാണ്. സ്‌ഫോടനത്തിനു …
ലണ്ടന്‍: സാമ്പത്തികമായും തൊഴില്‍ പരമായും കടുത്ത സമ്മര്‍ദ്ദം നേരിടുന്ന ഇക്കാലത്ത് ജീവിതത്തെ സമചിത്തതയോടെ നോക്കിക്കാണാന്‍ നാലു നൂറ്റാണ്ടു മുന്‍പ് വിരചിതമായ കിംഗ് ജെയിംസ് ബൈബിള്‍ ഉപകരിക്കുമെന്ന് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ്. പുതുവത്സര സന്ദേശത്തിലാണ് അവിശ്വാസികള്‍ക്കുപോലും ആശ്വാസം പകരാന്‍ കിംഗ് ജെയിംസ് ബൈബിളിനു കഴിയുമെന്ന് ഡോ. റൊവാന്‍ വില്യംസ് അഭിപ്രായപ്പെട്ടത്. 400 വര്‍ഷം മുന്‍പുള്ള ബൈബിളിന്റെ ഈ എഡിഷന്‍ …
അരുണ്‍ഡേല്‍: വെസ്റ്റ് സസക്‌സിലെ അരുണ്‍ഡേലിലെ ഫോര്‍ഡ് ജയിലില്‍ കലാപമഴിച്ചുവിട്ട തടവുപുള്ളികള്‍ ജയിലിനു തീവച്ചു. നവവത്സര രാത്രിയില്‍ തടവുപുള്ളികള്‍ മദ്യം കഴിച്ചുവെന്ന സൂചനയെത്തുടര്‍ന്ന് ശ്വാസപരിശോധനയ്ക്കു വിധേയരാവാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചതാണ് കലാപത്തിലേക്കു നയിച്ചത്. കലാപത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അക്രമാസക്തരായ തടവുപുള്ളികള്‍ ജനലുകളും വാതിലുകളും അടിച്ചുപൊളിക്കുകയും അര്‍ദ്ധരാത്രിയോടെ ജയിലിനു തീയിടുകയുമായിരുന്നു. നാല്പതോളം തടവുകാരാണ് അക്രമം കാട്ടിയത്. …
ലണ്ടന്‍: പുതുവര്‍ഷത്തില്‍ ജനത്തിന് സര്‍ക്കാരിന്റെ വക ഇരുട്ടടി. പുതിയ പെട്രോള്‍ ഡ്യൂട്ടിയും മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) യും ചേര്‍ന്ന് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വന്‍ വര്‍ദ്ധന വരുത്താന്‍ പോവുന്നു. പുതുവത്സര ദിനത്തില്‍ ഫ്യുവല്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചത് 0.76 പെന്‍സാണ്. ഇതു പെട്രോളിനും ഡീസലിനും ബാധകമാണ്. ഇതിനു പുറമേ ഈ മാസം നാലു മുതല്‍ വാറ്റ് 17.5 …
ലണ്ടന്‍ : ലോകമെമ്പാടും പുതുവര്‍ഷ ആഘോഷ ലഹരിയില്‍ അമരുമ്പോള്‍ ബ്രിട്ടനിലെ മധ്യവര്‍ഗത്തിന് മോശം വാര്‍ത്ത. 2011 യുകെയിലെ മധ്യവര്‍ഗത്തിന് മോശമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. വെറുംമോശം വര്‍ഷമല്ല, 1982ന് ശേഷമുളള ഏറ്റവും മോശപ്പെട്ട വര്‍ഷമായിരിക്കും 2011 എന്നാണ് മുന്നറിയിപ്പ്. ബ്രിട്ടനിലെ ഓരോ മധ്യവര്‍ഗ കുടുംബത്തിന്റെയും വരുമാനം ചുരുങ്ങിയത് 1000 പൗണ്ടെങ്കിലും കുറയുമെന്നതാണ് ഇതിന് പ്രധാനകാരണം. വാറ്റ് ഉയര്‍ത്തിയതും, മോര്‍ട്ട്‌ഗേജ് …
ലണ്ടന്‍ : സര്‍ക്കാര്‍ നിശ്ചയിച്ച കാലാവധി തീരാന്‍ ഒരുമാസം മാത്രം ശേഷിക്കെ പകുതിയിലേറെ കൗണ്‍സിലുകളും ചെലവാക്കിയ ഫണ്ടുകളുടെ കണക്കുകള്‍ പ്രസിദ്ധീകരിച്ചില്ല. ആകെയുളള 345 ലോക്കല്‍ അതോറിറ്റികളില്‍ ഇതുവരെ 144 എണ്ണം മാത്രമേ കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുളളൂ. ജനുവരി 31ന് മുന്‍പാണ് കണക്കുകള്‍ പ്രസിദ്ധികരിക്കാന്‍ സര്‍ക്കാ ര്‍ സമയം നല്‍കിയിരിക്കുന്നത്. കൗണ്‍സിലുകളുടെ ഉത്തരവാദിത്തമില്ലായ്‌മയെ ലോക്കല്‍ ഗവണ്‍മെന്റ് സെക്രട്ടറി എറിക് …
വാഷിങ്ടണ്‍: തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ അമേരിക്കയില്‍ പിടിയിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി പാക് രഹസ്യ സംഘടനയായ ഐ.എസ്.ഐയുടെ ചാരനാണെന്നു വെളിപ്പെടുത്തല്‍. മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഗൂഢാലോചന നടത്തിയതില്‍ ഹെഡ്‌ലിക്ക് വലിയ പങ്കുണ്ടെന്നും അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ റൊട്ടെല്ലായുടെ വെബ്‌സൈറ്റായ ‘പ്രോ പബ്ലിക്ക ഡോട് ഓര്‍ഗ്’ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. ഹെഡ്‌ലിയുടെ തീവ്രവാദബന്ധം സംബന്ധിച്ച പല വാര്‍ത്തകളും …
സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയില്‍ പോയവര്‍ഷം ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിച്ച വെബ് സൈറ്റ് എന്ന പദവി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫെയ്‌സ്ബുക്ക് സ്വന്തമാക്കി. വര്‍ഷങ്ങളായി സന്ദര്‍ശക പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന ഗൂഗിളിനെയാണ് ഫേസ്‌ബുക്ക് മറികടന്നത്. ഗൂഗിള്‍ രണ്ടാം സ്ഥാനത്തേക്ക് വീണപ്പോള്‍ യാഹൂ തന്നെയാണ് മൂന്നാം സ്ഥാനത്ത്. സെര്‍ച്ചിംഗില്‍ ഏറ്റവും കൂടുതല്‍ തവണ ഉപയോഗിച്ച വാക്കും ഫെയ്‌സ്ബുക്കാണ്. …
ലണ്ടന്‍ : വിക്കിലീക്‌സ് പുറത്തുവിട്ട രേഖകള അമേരിക്കയെ വിറപ്പിച്ചതോടെ ബ്രിട്ടനിലെ മന്ത്രിമാര്‍ക്ക് മുന്നറിയിപ്പ്. ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ ക്രിസ്റ്റഫര്‍ ഗ്രഹാം ആണ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിക്കിലീക്‌സ് രഹസ്യരേഖകള്‍ ചോര്‍ത്തുമെന്നതില്‍ ആശങ്കപ്പെട്ട് ഇരിക്കരുത്. അതിന് പകരം ആ വെല്ലുവിളിക്കെതിരെ ബുദ്ധിപൂര്‍വമായ സമീപനം കൈക്കൊള്ളുകയാണ് മന്ത്രിമാരും സര്‍ക്കാറും ചെയ്യേണ്ടത്. ക്രിസ്റ്റഫര്‍ ഗ്രഹാം പറഞ്ഞു. രഹസ്യമായിട്ടാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് …
120 വര്‍ഷത്തിനിടെ യുകെയിലെ ഏറ്റവും തണുപ്പേറിയ ഡിസംബറാണ് കടുന്നുപോയതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു.സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സില്‍ -21.1 ഡിഗ്രിവരെയാണ് അന്തരീക്ഷനില താഴ്ന്നത്. കനത്ത മഞ്ഞുവീഴ്ചയില്‍ റെയില്‍, റോഡ്, വ്യോമഗതാഗതം മുതല്‍ കുടിവെള്ള വിതരണ സംവിധാനം വരെ താറുമാറായി. യുകെയില്‍ പലേടത്തായി -18 ഡിഗ്രിയില്‍ താഴെ അന്തരീക്ഷനില വന്ന പത്തു രാത്രികളുണ്ടായിരുന്നു. സ്‌കോട്‌ലാന്‍ഡിലെ സതര്‍ലാന്‍ഡിലെ അള്‍ട്‌നഹാറയിലാണ് കൊടും തണുപ്പ് …