ഇസ്ലാം മതത്തെ അപമാനിക്കുന്നു എന്ന് ആരോപിക്കപ്പെട്ട “ഇന്നസെന്‍സ് ഓഫ് മുസ്ലീംസ്” എന്ന വിവാദ അമേരിക്കന്‍ ചിത്രം ഇന്ത്യയില്‍ നിരോധിച്ചു. യൂട്യൂബിനോട് ചിത്രം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതുപോലെ ചിത്രത്തിനെതിരെ രാജ്യത്തിനുള്ള പ്രതിഷേധം ഇന്ത്യ അമേരിക്കയും അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. ജമ്മു കാശ്‌മീര്‍ സര്‍ക്കാര്‍ ചിത്രം രാജ്യത്ത് നിരോധിക്കണം എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാറിനോട് …
സമാധാനത്തിന്റെ സന്ദേശവാഹകനായി ലബനിലെത്തിയ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സിറിയയിലെ ആയുധലഭ്യത ....
പശ്ചിമേഷന്‍ രാജ്യങ്ങളില്‍ അമേരിക്കന്‍ വിരുദ്ധസമരങ്ങള്‍ കത്തിപ്പടരാന്‍ ഇടയാക്കിയ ഇസ്ലാം വിരുദ്ധ വീഡിയോ ഇന്റര്‍നെറ്റില്‍ നിന്നു പിന്‍വലിക്കില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഇന്ത്യയിലും ഇന്തോനേഷ്യയിലും വീഡിയോ സെന്‍സര്‍ ചെയ്യുന്നുണ്ട്. ഈജിപ്തിലും ലിബിയയിലും ഇതിനകം വീഡിയോ തടഞ്ഞിട്ടുമുണ്ട്. വീഡിയോ പരിപൂര്‍ണമായും നീക്കംചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല-ഗൂഗിള്‍ വ്യക്തമാക്കി. ചൊവ്വാഴ്ചയുണ്ടായ ആക്രമണസംഭവങ്ങളില്‍ ലിബിയയിലെ അംബാസിഡറടക്കം നാല് അമേരിക്കക്കാര്‍ കൊല്ലപ്പെട്ടിരുന്നു. പ്രാദേശികമായ നിയമങ്ങള്‍ക്കനുസരിച്ച് വീഡിയോ …
സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈ്റ്റുകളിലൂടെ പ്രചരിക്കുന്ന ഇസ്ലാം വിരുദ്ധ ഹ്രസ്വ ചിത്ര വീഡിയോ നിരോധിക്കണമെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍. വീഡിയോ പ്രചരിക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാനപാലനത്തെ ബാധിക്കുന്നു. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒന്നിച്ച് താമസിക്കുന്ന സ്ഥലങ്ങളില്‍ ഇത്തരം വീഡിയോകളുടെ പ്രചരണം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അതിനാലാണ് വീഡിയോ നിരോധിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതെന്നും ആഭ്യന്തരസെക്രട്ടറി ബിആര്‍ ശര്‍മ്മ അറിയിച്ചു. ജമാ അത് …
വിയന്ന:നോര്‍വേ കൂട്ടക്കൊലക്കേസിലെ പ്രതി ആന്‍ഡേഴ്‌സ് ബെഹ്‌റിങ് ബ്രെവിക്കിന്റെ അഭിഭാഷകയ്ക്കു വധഭീഷണി. ബ്രവികിനുവേണ്ടി കോടതിയില്‍ ഹാജരായ വിബേക ഹിന്‍ ബാറെതന്നെയാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്.
ന്യൂഡല്‍ഹി:ഇന്ത്യയില്‍ വീട്ടമ്മമാര്‍ക്കും മാസശമ്പളം ലഭ്യമാക്കുന്നതിനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍. ഈമാസം 17നു തുടങ്ങുന്ന സംസ്ഥാന വനിതാ-ശിശു വികസന മന്ത്രിമാരുടെ സമ്മേളനത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നു കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി കൃഷ്ണ തീര്‍ഥ് പറഞ്ഞു. ഭര്‍ത്താവിന്റെ വരുമാനത്തിന്റെ വിഹിതം പ്രതിമാസം നിയമപരമായി വീട്ടമ്മമാരായ ഭാര്യമാര്‍ക്കും ലഭ്യമാക്കുന്നതാണു പദ്ധതി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടു …
ലണ്ടന്‍: അടുത്ത ഇരുപത് വര്‍ഷത്തിനുളളില്‍ യുകെയെ പൂര്‍ണ്ണമായും പുകവലി രഹിത രാജ്യമാക്കാനുളള പ്രവര്‍ത്തനത്തിന് തുടക്കമിട്ടതായി ആന്റി സ്‌മോക്കിംഗ് ക്യാമ്പെയ്‌നേഴ്‌സ്. ഇതിനുളള നടപടികള്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് പുകവലിയ്്‌ക്കെതിരേ പ്രവര്‍ത്തിക്കുന്ന പ്രശസ്ത ഡോക്ടര്‍ ജോണ്‍ ബ്രിട്ടണ്‍ ആവശ്യപ്പെട്ടു. അടുത്ത 20 വര്‍ഷങ്ങള്‍ക്കുളളില്‍ രാജ്യത്തെ പൂര്‍ണ്ണമായും പുകവലി വിമുക്തമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതിനുളള നടപടികള്‍ സ്വീകരിക്കേണ്ടത് ഗവണ്‍മെന്റാണ്. …
ഒരുവര്‍ഷമെങ്കിലും ഇക്വഡോര്‍ എംബസിയില്‍ കഴിയേണ്ടിവരുമെന്നു പ്രതീക്ഷിക്കുന്നതായി വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്. സ്വീഡനില്‍ രജിസ്റ്റര്‍ചെയ്ത ബലാത്സംഗക്കേസ് പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അസാന്‍ജിന് അഭയംനല്കാന്‍ കഴിഞ്ഞദിവസമാണ് ഇക്വഡോര്‍ .....
അപകടകരവും, അനാരോഗ്യകരവുമായ സൗന്ദര്യ വര്‍ദ്ധക വസ്‌തുക്കള്‍ ഉപയോഗിക്കുന്നതിനെതിരെ മുനിസിപ്പാലിറ്റി അധികൃതര്‍ രംഗത്ത്. ആരോഗ്യ, സൗന്ദര്യ വര്‍ദ്ധക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അധികൃതരുടെ ഭാഗത്ത് നിന്നും താക്കീത് ലഭിച്ചു കഴിഞ്ഞു. മൂന്ന് ബ്യൂട്ടി സലൂണുകള്‍ക്കും, സ്‌ത്രീകളെ ലാക്കാക്കി പ്രവത്തിക്കുന്ന മറ്റു പതിനെട്ട് സ്ഥാപനങ്ങള്‍ക്കും ആരോഗ്യ മാനദണ്ഡങ്ങള്‍ തെറ്റിച്ചതിന് അബുദാബി മുനിസിപ്പാലിറ്റി താക്കീത് നല്‍കി കഴിഞ്ഞു. കാലാവധി കഴിഞ്ഞ കോസ്‌മെറ്റിക് …
ലണ്ടന്‍ : കൊടുങ്കാറ്റ് പ്രതീക്ഷിച്ചതിലും കൂടുതല്‍ ശക്തി പ്രാപിച്ചതിനാല്‍ ലൂസിയാന അടക്കമുളള സംസ്ഥാനങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരാക് ഒബാമ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഐസക് എന്നു പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് ന്യൂ ഓര്‍ലിയാന്‍സിലേക്ക് പ്രവേശിക്കുമെന്നാണ് കരുതുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കത്രീന കൊടുങ്കാറ്റ് വീശി നാമാവശേഷമായ നഗരമാണ് ഇത്. നേരത്തെ കാറ്റഗറി വണില്‍ ഉള്‍പ്പെടുത്തിയിരുന്ന കാറ്റ് …