ലണ്ടന്‍ : കെയര്‍ഹോം ബില്ലുകള്‍ കണ്ടെത്താനായി സ്വന്തം വീട് വില്‍ക്കേണ്ടി വരുന്ന പ്രായമായവര്‍ക്ക് ആശ്വാസമായി ഗവണ്‍മെന്റ് പദ്ധതി. കെയര്‍ഹോമുകളില്‍ താമസിക്കേണ്ടി വരുന്ന വൃദ്ധര്‍ക്ക് നല്‍കേണ്ടുന്ന ബില്‍ പരിധി 35,000 പൗണ്ടാക്കി. ബാക്കി വരുന്ന തുക ഗവണ്‍മെന്റ് ഏറ്റെടുക്കും. അടുത്ത പബ്ലിക് സ്‌പെന്‍ഡിങ്ങ് റിവ്യൂവില്‍ 1.7 ബില്യണ്‍ പൗണ്ട് ഇതിനായി വകയിരുത്തുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അറിയിച്ചു. …
ലണ്ടന്‍ : ഒരു സ്വകാര്യ ജെറ്റ് വിമാനം വാങ്ങി യാത്രചെയ്യാന്‍ തക്ക പണം കൈയ്യിലെത്തിയിട്ടും ഗില്ലിയാനും ആഡ്രിയാനും ്അവധിക്കാല ആഘോഷങ്ങള്‍ക്ക് പോകാനായി തിരഞ്ഞെടുത്തത് ബഡ്ജറ്റ് എയര്‍ലൈന്‍. ഒരു സുപ്രഭാതത്തില്‍ കൈയ്യില്‍ വന്ന കോടികളുടെ ഭാഗ്യം തങ്ങളുടെ ജീവിതത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു അവരുടെ യാത്രയും. വിജയമറിഞ്ഞപ്പോള്‍ ഇരുവരും സന്തോഷം പങ്കിടാനായി ആദ്യം ഓര്‍ഡര്‍ ചെയ്തത് …
ലണ്ടന്‍ : വിര്‍ജിന്‍ ഗ്രൂപ്പ് റെയില്‍വേ ബിസിനസ് ഉപേക്ഷിക്കുന്നതായി സൂചന. ലണ്ടനേയും ഗ്ലാസ്‌ഗോയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന യുകെയിലെ പ്രധാന റെയില്‍പാതയായ വെസ്റ്റ്‌കോസ്റ്റ് മെയിന്‍ലൈനിലൂടെ ട്രയിന്‍ സര്‍വ്വീസ് നടത്താനുളള വിര്‍ജിന്‍ റെയില്‍ ഗ്രൂപ്പിന്റെ പ്രൊപ്പോസല്‍ ഗവണ്‍മെന്റ് തളളിയതിനെ തുടര്‍ന്നാണ് റെയില്‍വേ ബിസിനസ് വിടാന്‍ വിര്‍ജിന്‍ തീരുമാനിച്ചത്. ഈ റൂട്ടില്‍ കൂടി ട്രയിന്‍സര്‍വ്വീസ് നടത്താനുളള പുതുക്കിയ കരാര്‍ സ്‌കോട്ടിഷ് …
ലണ്ടന്‍ : 148 മില്യണ്‍ പൗണ്ടിന്റെ ജാക്‌പോട്ട് വിജയം അവരെ ഉന്മത്തരാക്കിയില്ല. സമ്മാനം ലഭിച്ചത് ആഘോഷിക്കാനായി അവര്‍ തിരഞ്ഞെടുത്തത് ഡിന്നറിന് ഒരു ഡോമിനോ പിസ്സ ഓര്‍ഡര്‍ ചെയ്തുകൊണ്ട്. ഇന്നലെയാണ് യുകെയിലെ രണ്ടാമത്തെ വലിയ യൂറോമില്യണ്‍ ജാക്‌പോട്ടിന്റെ സമ്മാനത്തിന് അര്‍ഹരായ ദമ്പതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഹാവര്‍ഹില്ലിലെ ഒരു ബിസിനസ്സുകാരനായ അഡ്രിയാന്‍ ബേഫോര്‍ഡും ഭാര്യ ഗില്ലിയാന്‍ ബേഫോര്‍ഡിനുമാണ് …
ഫ്‌ളോറിഡ : ഫ്‌ളോറിഡയില്‍ നിന്ന് പിടികൂടിയ ഭീമന്‍ പെരുമ്പാമ്പിന് പതിനേഴ് അടി നീളവും എഴുപത്തിയാറ് കിലോ ഭാരവും. ഈ ഭീമന്‍ ബെര്‍മ്മീസ് പെരുമ്പാമ്പിന്റെ വയറ്റില്‍ എണ്‍പത്തിയേഴ് മുട്ടകളുണ്ടായിരുന്നതായും ഫ്‌ളോറിഡയിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഉരഗ വിദഗ്ദ്ധന്‍ കെന്നത്ത് ക്രിസ്‌കോ പറഞ്ഞു. ആദ്യമായാണ് ഫ്‌ളോറിഡയില്‍ നിന്ന് ഇത്രയും വലിപ്പമുളള പെരുമ്പാമ്പിനെ പിടിക്കുന്നത്. വയറ്റിലുണ്ടായിരുന്ന എണ്‍പത്തിയേഴ് മുട്ടകളും റെക്കോര്‍ഡാണ്. …
ലണ്ടന്‍ : ബ്രിട്ടനിലെ രണ്ടാമത്തെ വലിയ യൂറോമില്യണ്‍ ജാക്‌പോട്ട് അടിച്ചത് സഫോല്‍ക്കിലെ ഹാവര്‍ഹില്ലില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക്. ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ദമ്പതികള്‍ ഇന്ന് രാവിലെ നടക്കുന്ന പ്രസ് കോണ്‍ഫറന്‍സില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുമെന്നാണ് കരുതുന്നത്. സഫോല്‍ക്കിലെ പ്രധാനപ്പെട്ട ഒരു വ്യാപാരസ്ഥലമാണ് ഹാവല്‍ഹില്‍. നഗരത്തില്‍ ഒരു ബിസിനസ് നടത്തുന്ന ഇവര്‍ ഹാവര്‍ഹില്ലിലെ ചെറിയ കടകള്‍ ഉളള ഒരു …
രക്ഷപെടാന്‍ യാതൊരു സാധ്യതയുമില്ലെന്ന ഡോക്ടര്‍മാര്‍ വിധിയെഴുതിയാലും അത്ഭുതങ്ങളില്‍ വിശ്വസിക്കുന്ന മാതാപിതാക്കള്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാരെ നിരന്തരം ശല്യപ്പെടുത്തികൊണ്ടിരിക്കുമെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍. ദൈവത്തിന്റെ ഇടപെടല്‍ കാരണം കുട്ടി രക്ഷപെടുമെന്നും അതുവരെ ചികിത്സ തുടരണമെന്നും അവര്‍ വാശിപിടിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ചികിത്സ നിഷ്ഫലമാകുമെന്ന് പറഞ്ഞാലും അവര്‍ കേള്‍ക്കാറില്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. മെഡിക്കല്‍ എത്തിക്‌സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു …
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഭാര്യമാരില്‍ ഒരാളായ ആയിശ ബീവിയെ അപമാനിച്ചതിന് ഒരു ബഹ്‌റൈന്‍ ബ്ലോഗര്‍ക്ക് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ.ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ചീഫ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തന്റെ വെബ്‌സൈറ്റിലൂടെ പ്രവാചക ഭാര്യയെ നിന്ദിച്ചു എന്ന് ആരോപിച്ചാണ് ബ്ലോഗറെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. 19 വയസ്സുകാരനായ ഈ ബ്ലോഗര്‍ നിരവധി വെബ്‌സൈറ്റുകളില്‍ പ്രവാചകനെയും, അനുയായികളെയും, അദ്ദേഹത്തിന്റെ …
ലണ്ടന്‍ : കാണാതായ സ്‌കൂള്‍വിദ്യാര്‍ത്ഥിനി ടിയാ ഷാര്‍പ്പിന്റെ മൃതദേഹം മുത്തശ്ശിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തതിനെ തുടര്‍ന്ന് മുത്തശ്ശിയേയും അയല്‍ക്കാരനേയും പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തു. ഒരാഴ്ചയായി കാണാനില്ലായിരുന്ന വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം വെളളിയാഴ്ച വൈകുന്നേരമാണ് മുത്തശ്ശിയുടെ വീടിന്റെ തട്ടിന്‍പുറത്തു നിന്ന് പോലീസ് കണ്ടെടുത്തത്. കൊലപാതകമാണന്ന സംശയത്തെ തുടര്‍ന്ന് ടിയയുടെ മുത്തശ്ശിയുടെ കാമുകന്‍ സ്്റ്റുവര്‍ട്ട് ഹാസലിനെ പോലീസ് …
ലണ്ടന്‍ : ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് ഞയറാഴ്ചയും വലിയ ഷോപ്പുകള്‍ തുറന്ന പ്രവര്‍ത്തിച്ചത് വിജയമായതിനെ തുടര്‍ന്ന് സ്ഥിരമായി വലിയ ഷോപ്പുകള്‍ ഞയാറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കാനുളള കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളുടെ തീരുമാനം ഗവണ്‍മെന്റില്‍ ഭിന്നതയ്ക്ക് വഴി വച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളുടെ ചില മുതിര്‍ന്ന അംഗങ്ങളാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് പിന്നില്‍. എന്നാല്‍ സഖ്യകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റുകള്‍ ഈ …