1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഊണിന് 44,660 പൗണ്ട് ബില്‍; മദ്യത്തിന് മാത്രം 19,000 പൗണ്ട, ഈ ഒളിമ്പിക് ഒഫിഷ്യല്‍സിന്റെ തീറ്റ അപാരം തന്നെ
ഊണിന് 44,660 പൗണ്ട് ബില്‍; മദ്യത്തിന് മാത്രം 19,000 പൗണ്ട, ഈ ഒളിമ്പിക് ഒഫിഷ്യല്‍സിന്റെ തീറ്റ അപാരം തന്നെ
ലണ്ടന്‍ : പതിനഞ്ച് ഒളിമ്പിക് ഒഫിഷ്യല്‍സിന് ഒരു നേരത്തെ ആഹാരത്തിന് ബില്ലായത് 44,660 പൗണ്ട്. മദ്യത്തിന് മാത്രം 19,000 പൗണ്ട്. ഒളിമ്പിക് ഒഫിഷ്യല്‍സ് കഴിച്ച ആഹാരത്തിന്റെ ബില്ല് എന്ന് അവകാശപ്പെട്ട് ഒരാള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ പോസ്റ്റ് ചെയ്ത ബില്ലിലേതാണ് ഈ തുകകള്‍. എന്നാല്‍ ആരാണ് ഈ ഒളിമ്പിക് ഒഫിഷ്യല്‍സ് എന്നോ ഏത് റസ്‌റ്റോറന്റാണ് …
മൂന്ന് സ്വര്‍ണ്ണം കൂടി; ബ്രിട്ടന്‍ മെഡല്‍ പട്ടികയില്‍ നാലാമത്
മൂന്ന് സ്വര്‍ണ്ണം കൂടി; ബ്രിട്ടന്‍ മെഡല്‍ പട്ടികയില്‍ നാലാമത്
ലണ്ടന്‍ : വെളളിയാഴ്ച നടന്ന മത്സരങ്ങളില്‍ മൂന്ന് സ്വര്‍ണ്ണമെഡല്‍ കൂടി നേടി ബ്രിട്ടന്‍ കരുത്തു തെളിയിച്ചു. ഇതോടെ ബ്രിട്ടന്‍ മെഡല്‍ പട്ടികയില്‍ നാലാമതെത്തി. സൈക്ലിംഗില്‍ വിക്ടോറിയ പെന്‍ഡെല്‍ടണും റോവിങ്ങില്‍ കാതറിന്‍ ഗ്രേഞ്ജര്‍, അന്നാ വാട്കിന്‍സ് സ്ഖ്യം, പുരുഷ വിഭാഗം സൈക്ലിംഗ് ടീം എന്നിവരാണ് കഴിഞ്ഞ ദിവസം സ്വര്‍ണ്ണമെഡലിന് അര്‍ഹരായത്. ഇതോടെ ബ്രി്ട്ടന്റെ മൊത്തം മെഡലുകളുടെ എണ്ണം …
റികാര്‍ഡോ ബ്ലാസ് : ഒളിമ്പിക്‌സിലെ യഥാര്‍ത്ഥ ഹീറോ
റികാര്‍ഡോ ബ്ലാസ് : ഒളിമ്പിക്‌സിലെ യഥാര്‍ത്ഥ ഹീറോ
ലണ്ടന്‍ : രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടുവെങ്കിലും മത്സരത്തിനെത്തിയ എല്ലാവരുടേയും മനസ്സില്‍ റിക്കാര്‍ഡോ ബ്ലാസ് ജൂനിയര്‍ ഒരു യഥാര്‍ത്ഥ ഹീറോ തന്നെയായിരുന്നു. അധികമാരും കേട്ടിട്ടുകൂടിയില്ലാത്ത ഗുവാം എന്ന രാജ്യത്ത് നിന്ന് ജുഡോയിലെ ഹെവി വെയ്റ്റ് വിഭാഗത്തില്‍ മത്സരിക്കാനെത്തിയതാണ് റിക്കാര്‍ഡോ ബ്ലാസ് ജൂനിയര്‍. ഗുവാമില്‍ നിന്നെത്തുന്ന ഒരു താരം ആദ്യമായാണ് ഒളിമ്പിക്‌സിന്റെ രണ്ടാം റൗണ്ടില്‍ കടക്കുന്നത്. ഗുനിയയുടെ ഫാസിനറ്റ് …
ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പതിനായിര കണക്കിന് വ്യദ്ധര്‍ക്ക് വീടുകള്‍ നഷ്ടമായി
ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പതിനായിര കണക്കിന് വ്യദ്ധര്‍ക്ക് വീടുകള്‍ നഷ്ടമായി
എന്‍എച്ച്എസ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പതിനായിരക്കണക്കിന് വൃദ്ധര്‍ക്ക് അവരുടെ കിടപ്പാടങ്ങള്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. പ്രായമായതിന് ശേഷം നഴ്‌സിങ്ങ് ഹോമിലേക്ക് ചികിത്സകള്‍ക്കായി മാറുന്നവര്‍ക്കാണ് പലപ്പോഴും ചെലവുകള്‍ കണ്ടെത്താന്‍ കിടപ്പാടം വില്‍്ക്കേണ്ടി വരുന്നത്. മുതിര്‍ന്നവര്‍ക്കുളള പരിചരണം സൗജന്യമായി നല്‍കാന്‍ ഗവണ്‍മെന്റിന് പദ്ധതിയുളളപ്പോഴാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം ഭൂരിഭാഗം വൃദ്ധര്‍ക്കും ഈ സേവനം കിട്ടാതെ സ്വന്തം വീട് വില്‍ക്കേണ്ടി വരുന്നത്. വൃദ്ധരായ …
റിമാന്‍ഡ് പ്രതികള്‍ക്ക് ലഭിക്കുന്നത് മോശം പരിഗണനയെന്ന റിപ്പോര്‍ട്ട്
റിമാന്‍ഡ് പ്രതികള്‍ക്ക് ലഭിക്കുന്നത് മോശം പരിഗണനയെന്ന റിപ്പോര്‍ട്ട്
ലണ്ടന്‍ : ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരേക്കാള്‍ മോശം പരിഗണനയാണ് റിമാന്‍ഡ് പ്രതികള്‍ക്ക് ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജയിലുകളില്‍ കിട്ടുന്നതെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. നിലവില്‍ 29,400 ആളുകളാണ് കോടതിയുടെ പരിഗണനയിലുളള കേസുകളില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് ജയിലുകളില്‍ ഉളളത്. വിചാരണയ്ക്ക് ശേഷം കുറ്റക്കാരല്ലന്ന് കണ്ടുകഴിഞ്ഞാല്‍ പിന്നീട് കസ്റ്റഡിയില്‍ വക്കാനാകാത്തതിനാല്‍ അവരെ അതിവേഗം മോചിപ്പിക്കാറുണ്ടെന്ന് ജയിലിലെ ചീഫ് സൂപ്രണ്ട് അറിയിച്ചു. ഒരു …
ഇസിബിയുടെ മീറ്റിങ്ങും തുണച്ചില്ല; യൂറോ വീണ്ടും താഴേക്ക്
ഇസിബിയുടെ മീറ്റിങ്ങും തുണച്ചില്ല; യൂറോ വീണ്ടും താഴേക്ക്
ലണ്ടന്‍ : പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് യൂറോയെ രക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പോളിസി മേക്കേഴ്‌സിന്റെ യോഗം ചേരുമെന്ന പ്രഖ്യാപനത്തിനും യൂറോയുടെ വില ഇടിയുന്നത് തടയാന്‍ കഴിഞ്ഞില്ല. യൂറോയെ രക്ഷിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് കഴിയുന്നതെല്ലാം ചെയ്യും എന്ന് പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുളളില്‍ യൂറോയുടെ വില വീണ്ടും ഇടിഞ്ഞു. ഇസിബി പ്രസിഡന്റ് മരിയോ …
ഒളിംപിക് മെഡല്‍: ഫെല്‍പ്‌സിന് ചരിത്രനേട്ടം
ഒളിംപിക് മെഡല്‍: ഫെല്‍പ്‌സിന് ചരിത്രനേട്ടം
ഒളിംപിക്‌സില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി അമേരിക്കന്‍ നീന്തല്‍താരം മൈക്കല്‍ ഫെല്‍പ്‌സിന്. സോവിയറ്റ് യൂണിയന്റെ ജിംനാസ്റ്റിക് താരമായ ലരിയ ലാറ്റിനിയയുടെ 18 മെഡലുകളുടെ റെക്കോര്‍ഡാണ് ഫെല്‍പ്‌സ് തിരുത്തിയത്. 15 സ്വര്‍ണവും രണ്ട് വീതം വെള്ളിയും വെങ്കലവുമാണ് മൂന്ന് ഒളിംപിക്‌സുകളില്‍ നിന്നായി ഫെല്‍പ്‌സിന്റെ സമ്പാദ്യം. ബീജിംഗില്‍ എട്ടും ഏഥന്‍സില്‍ ആറും സ്വര്‍ണമാണ് ഫെല്‍പ്‌സ് …
സ്വര്‍ണ്ണ പ്രതീക്ഷകളുമായി ബ്രട്ടീഷ് താരങ്ങള്‍ ഇന്നിറങ്ങുന്നു
സ്വര്‍ണ്ണ പ്രതീക്ഷകളുമായി ബ്രട്ടീഷ് താരങ്ങള്‍ ഇന്നിറങ്ങുന്നു
ലണ്ടന്‍ : ലണ്ടന്‍ ഒളിമ്പിക്‌സില്‍ രാജ്യത്തിനൊരു സ്വര്‍ണ്ണമെഡല്‍ എന്ന നേട്ടം ഇന്ന് കൈവരിക്കാനാകുമെന്ന പ്രതീക്ഷയില്‍ താരങ്ങള്‍ ഇന്നു മത്സരത്തിനിറങ്ങുന്നു. സൈക്ലിംഗ്, റോവിങ്ങ്, നീന്തല്‍ എന്നീ ഇനങ്ങളിലാണ് സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയുമായി രാജ്യത്തിന്റെ കായിക താരങ്ങള്‍ മത്സരിക്കാനിറങ്ങുന്നത്. പുരുഷ വിഭാഗം റോഡ് സൈക്ലിംഗില്‍ നാലാമത്തെ ഒളിമ്പിക് സ്വര്‍ണ്ണം ലക്ഷ്യമിട്ടാണ് ബ്രാഡ്‌ലി വിഗ്ഗിന്‍സ് ഇന്ന് മത്സരത്തിനിറങ്ങുന്നത്. വനിതാവിഭാഗം റോവിങ്ങ് …
വായ്പാ പലിശ : ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കുമായി നാറ്റ് വെസ്റ്റ് ബാങ്ക്
വായ്പാ പലിശ :  ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കുമായി നാറ്റ് വെസ്റ്റ് ബാങ്ക്
ലണ്ടന്‍ : ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കുമായി നാറ്റ് വെസ്റ്റ് ബാങ്ക് രംഗത്തെത്തി. അഞ്ച് വര്‍ഷത്തെ സ്ഥിരനിരക്കിലുളള വായ്പക്കാണ് കുറഞ്ഞ പലിശനിരക്ക് നാറ്റ് വെസ്്റ്റ് ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുളളത്. ഈ മാസമാദ്യം എച്ച്എസ്ബിസി കുറഞ്ഞ പലിശനിരക്കുമായി രംഗത്തെത്തിയിരുന്നു. ഇതോടെ വായ്പാ മേഖലയില്‍ പലിശ കുറയ്ക്കല്‍ വിപഌവത്തിന് തുടക്കമാകുമെന്നാണ് കരുതുന്നത്. നിലവില്‍ വായ്പകളുടെ അമിത പലിശയും സാമ്പത്തികമാന്ദ്യവും കാരണം …
ഒന്‍പത് മലയാളികള്‍ക്ക് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ അവാര്‍ഡ്
ഒന്‍പത് മലയാളികള്‍ക്ക് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ അവാര്‍ഡ്
വിയന്ന : കൃത്യനിര്‍വഹണത്തില്‍ അസാമാന്യ പ്രാഗത്ഭ്യം തെളിക്കുന്നവര്‍ക്ക് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി വിയന്ന(ഐ എ ഇ എ) എല്ലാവര്‍ഷവും നല്‍കി വരുന്ന മെറിറ്റ് അവാര്‍ഡിന് ഇത്തവണ ഒന്‍പത് മലയാളികള്‍ അര്‍ഹരായി. ഐ എ ഇ എയുടെ പെര്‍ഫോമന്‍സ് റിവ്യൂ സിസ്റ്റം അനുസരിച്ചാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രശസ്തി പത്രവും ക്യാഷും അടങ്ങുന്നതാണ് അവാര്‍ഡ്. ആണവോര്‍ജ്ജ വിഭാഗത്തില്‍ ശാസ്ത്രജ്ഞനായ …