വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന ദമ്പതികള്‍ക്കും വിവാഹിതരുടെ അതേ ...
ലണ്ടന്‍ : ഇതുവരെ പുറത്തിറങ്ങിയിട്ടില്ലാത്ത ആപ്പിളിന്റെ ഐ ഫോണ്‍5 നായി ചൈനയില്‍ പ്രീ ഓര്‍ഡര്‍ ബുക്കിംഗുകള്‍ ആരംഭിച്ചു. ഐഫോണ്‍ 5ന്റേതെന്ന് പറഞ്ഞ് പുറത്തിറങ്ങിയ ചിത്രങ്ങളും ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷനും കാട്ടിയാണ് പ്രീ ഓര്‍ഡര്‍ ബുക്കിംഗുകള്‍ ആരംഭിച്ചിട്ടുളളത്. പ്രശസ്ത ഇ കൊമേഴ്‌സ് സൈറ്റായ ആലിബാബയുടെ ചൈനീസ് പതിപ്പായ തോബോയില്‍ 1000 യുവാന്‍ നല്‍കി ഐ ഫോണ്‍ ബുക്ക് ചെയ്യാന്‍ …
ലണ്ടന്‍ : ഓപ്പണിങ്ങ് സെറിമണിക്ക് രണ്ടാഴ്ച മാത്രം ശേഷിക്കേ ഒളിമ്പിക് സുരക്ഷക്കായി മതിയായ ഗാര്‍ഡുകളില്ലെന്ന ആരോപണം ആഭ്യന്തര സെക്രട്ടറി തെരേസാ മേയ് നിഷേധിച്ചു. സുരക്ഷക്ക് നിയോഗിക്കാനായി ആവശ്യത്തിന് ഗാര്‍ഡുകളില്ലാത്ത സാഹചര്യത്തില്‍ പട്ടാളക്കാരെ നിയോഗിക്കാന്‍ ഗവണ്‍മെന്റ് സമീപിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കവേയാണ് ഒളിമ്പിക്‌സിന് സുരക്ഷാ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലന്ന് തെരേസാ മേയ് വ്യക്തമാക്കിയത്. നിലിവില്‍ ജി4എസ് എന്ന സ്വകാര്യ കമ്പനിക്കാണ് …
അമ്മ ശരിയായി വളര്‍ത്താത്തതാണ് ഷഫീല വഴിതെറ്റിപ്പോകാന്‍ കാരണമെന്ന് പിതാവ്
ആശുപത്രിയിലെത്തുന്ന കേസുകളില്‍ പത്തില്‍ ഒന്ന് എന്ന കണക്കില്‍ മെഡിക്കല്‍ സ്റ്റാഫ് അബദ്ധങ്ങള്‍
ബ്രിട്ടനിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനിയായ O2വിന്റെ നെറ്റ് വര്‍ക്ക് കഴിഞ്ഞദിവസം രാത്രി നിശ്ചലമായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ഉപഭോക്താക്കള്‍ ബുദ്ധിമുട്ടിലായി. O2വിന്റെ വരിക്കാര്‍ക്ക് ഫോണില്‍ നിന്ന കാളുകള്‍ വിളിക്കാനോ സ്വീകരിക്കാനോ മെസേജ് അയക്കാനോ ആകാത്ത നിലയിലാണ്. O2 വിന് യൂകെയിലാകമാനം 23 മില്യണ്‍ ഉപഭോക്താക്കളാണ് ഉളളത്. പ്രശ്‌നം എപ്പോഴത്തേക്ക് പരിഹരിക്കാനാകുമെന്ന് അറിയില്ലെന്ന് O2 അധികൃതര്‍ പറഞ്ഞു. …
പാശ്ചാത്യ ജീവിതശൈലി പിന്തുടരുന്നുവെന്ന് ആരോപിച്ച് ഭര്‍ത്താവാണ് തന്റെ മകളെ കൊന്നതെന്ന് ഷഫീലയുടെ മാതാവ് ഫര്‍സാന അഹമ്മദ്. കഴിഞ്ഞദിവസമാണ് വിചാരണക്കിടെ ഫര്‍സാന നാടകീയമായി നിലപാട് മാറ്റിയത്. ഷഫീലയുടെ വസ്ത്രധാരണത്തെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഫര്‍സാന മൊഴിനല്‍കി. തടയാന്‍ ചെന്ന തന്നേയും ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നും ഭയന്നുപോയ മറ്റ് കുട്ടികളുമായി താന്‍ മുകളിലത്തെ നിലയിലേക്ക് പോവുകയായിരുന്നുവെന്നും ഫര്‍സാന പറഞ്ഞു. …
കമ്പോഡിയ : കമ്പോഡിയയിലെ കുട്ടികളില്‍ കണ്ടുവരുന്ന അജ്ഞാതരോഗത്തിനുളള വൈറസിനെ കണ്ടെത്തികഴിഞ്ഞതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ വിദഗ്ദ്ധര്‍. അടുത്തിടെ കണ്ടെത്തിയ ഈ അജ്ഞാതരോഗം ബാധിച്ച് ഡസന്‍ കണക്കിന് കുട്ടികളാണ് കമ്പോഡിയയില്‍ മരിച്ചത്. കൈകളിലും കാലുകളിലും വായിലുമാണ് ഈ വൈറസ് രോഗം ബാധിക്കുന്നത്. ഏപ്രില്‍ അവസാനം കണ്ടെത്തിയ ഈ രോഗം ബാധിച്ച 59 കുട്ടികളില്‍ മൂന്ന് മാസം മുതല്‍ …
ലണ്ടന്‍ : സ്ത്രീകള്‍ക്കെതിരെയുളള ഗാര്‍ഹിക പീഡനം തടയാന്‍ നിയമം കൊണ്ടുവരുന്നു. ഇതിന്റെ ഭാഗമായുളള പൈലറ്റ് നിയമം ഗ്വെന്റിലും വില്‍ട്‌സിലും തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. 12 മാസത്തേക്കാണ് പെലറ്റ് നിയമം ബാധകമാക്കിയിരിക്കുന്നത്. ഇത് വിജയകരമാണന്ന് കണ്ടാല്‍ രാജ്യത്തൊട്ടാകെ ഗാര്‍ഹിക പീഡന നിരോധന നിയമം ബാധകമാക്കുമെന്ന് ഹോം സെക്രട്ടറി തെരേസാ മേയ് അറിയിച്ചു. വിവരാവകാശ നിയമത്തിലുള്‍പ്പെടുത്തിയാണ് ക്ലെയേഴ്‌സ് …
ബ്രിട്ടനില്‍ മയക്കുമരുന്നിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് സര്‍വ്വേ. ആദ്യമായാണ് ഇത്രയും ഞെട്ടിക്കുന്ന ഒരു സര്‍വ്വേഫലം പുറത്തുവരുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പത്തില്‍ ആറു പേരും മയക്കുമരുന്നിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന ആവശ്യം ഉന്നയിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ വിചാരണയില്‍ നിന്ന ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത്തരക്കാര്‍ക്ക് മികച്ച ചികിത്സ നല്‍കി അവരെ മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് രക്ഷപെടുത്താവുന്നതാണ്. പോര്‍ച്ചുഗലിലും മറ്റും …