ലണ്ടന്‍ : മുതിര്‍ന്ന ആളുകള്‍ക്കായി നടപ്പാക്കാനുദ്ദേശിക്കുന്ന വാര്‍ദ്ധക്യകാല പരിചരണ പദ്ധതിയുടെ പരിഷ്‌കരണം വീണ്ടും നീളുമെന്ന് ഏതാണ്ട് ഉറപ്പായി. രണ്ടായിരത്തി പതിനഞ്ചില്‍ നടക്കുന്ന അടുത്ത പൊതുതിരഞ്ഞെടുപ്പ് വരെ പദ്ധതി നടപ്പിലാക്കേണ്ടെന്നാണ് ഗവണ്‍മെന്റിന്റെ തീരുമാനം. പദ്ധതി പരിഷ്‌കരിക്കുന്നത് ഗവണ്‍മെന്റിന് അധിക സാമ്പത്തികബാധ്യത വരുത്തിവെക്കുമെന്നതിനാലാണ് ഇത്. പദ്ധതിയുടെ ഫണ്ടിങ്ങിനെ കുറിച്ച് പഠിച്ച ഓക്‌സ്‌ഫോര്‍ഡിലെ സാമ്പത്തിക വിദഗ്ദ്ധന്‍ ആന്‍ഡ്രൂ ഡില്‍നോട്ടിന്റെ റിപ്പോര്‍ട്ടിന് …
ലണ്ടന്‍ : ആഴ്ചയിലൊരിക്കല്‍ മാലിന്യം നീക്കാനുളള ഗവണ്‍മെന്റിന്റെ പദ്ധതി നടപ്പിലാക്കിയത് ഇംഗ്ലണ്ടിലെ ഒരു കൗണ്‍സില്‍ മാത്രം. നിലവില്‍ രണ്ടാഴ്ച കൂടുമ്പോഴാണ് കൗണ്‍സിലുകള്‍ വേസ്റ്റ് കളക്ട് ചെയ്യുന്നത്. ഇത് വ്യാപകമായ പരാതി ഉയര്‍ത്തിയപ്പോഴാണ് ആഴ്ചയിലൊരിക്കല്‍ വേസ്റ്റ് നീക്കം ചെയ്യണമെന്ന് ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചത്. ഇതിനാകുന്ന അധിക തുക ഗവണ്‍മെന്റ് കൗണ്‍സിലുകള്‍ക്ക് നല്‍കുമെന്നും കമ്മ്യൂണിറ്റി സെക്രട്ടറി എറിക് പിക്കിള്‍സ് അറിയിച്ചിരുന്നു. …
പ്രപഞ്ചോല്‍പ്പത്തിക്ക് കാരണമായ പുതിയ കണിക കണ്ടെത്തിയതായി ശാസ്ത്രലോകം. ഹിഗ്‌സ് ബോസോണ്‍ (Higgs Boson)അഥവാ ദൈവ കണത്തിന് സമാനമായ കണികയാണ് കണ്ടെത്തിയതെന്ന് സൂചനയുണ്ട്. യൂറോപ്യന്‍ ആണവോര്‍ജ ഗവേഷണഏജന്‍സി(സേണ്‍) യിലെ ശാസ്ത്രജ്ഞര്‍ ബുധനാഴ്ച സംഘടിപ്പിച്ച സെമിനാറിലാണ് സുപ്രധാന വെളിപ്പെടുത്തല്‍ നടന്നത്. മൗലിക കണങ്ങളിലെ പിണ്ഡമുള്ള സാങ്കല്‍പിക കണമായ ഹിഗ്‌സ് ബോസോണാണ് ‘ദൈവ കണം’ എന്ന പേരില്‍ അറിയപ്പെടുന്നത്. ദ്രവ്യകണികകള്‍ക്ക് …
ലണ്ടന്‍ : കടുത്ത വേദനയും ദുരിതവും സഹിച്ചാണ് തങ്ങളുടെ പ്രീയപ്പെട്ടവര്‍ ആശുപത്രിയില്‍ നിന്ന് വിടപറയുന്നതെന്ന് മരിച്ചുപോയ രോഗികളുടെ ബന്ധുക്കള്‍ . നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ സര്‍വ്വേയിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പകുതിയും തങ്ങളുടെ പ്രീയപ്പെട്ടവരുടെ അന്ത്യനാളുകളില്‍ ആശുപത്രി അധികൃതര്‍ വേണ്ട ശ്രദ്ധയും പരിചരണവും നല്‍കിയില്ലെന്ന പരാതി ഉന്നയിച്ചു. മൂന്നില്‍ ഒന്ന് ആളുകള്‍ ആശുപത്രയിലെ …
ഒരു പദാര്‍ത്ഥത്തിന്റെ അടിസ്ഥാന ഘടകം എന്നുവിശേഷിപ്പിക്കുന്ന ‘ദൈവത്തിന്റെ കണിക’ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച സ്വിസ്റ്റര്‍ലാന്‍ഡിലെ സേണില്‍ നടക്കുന്ന പത്രസമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ലോകത്തെ തന്നെ പ്രശസ്തരായ അഞ്ച് ഭൗതികശാസ്ത്രജ്ഞരെ പത്രസമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ‘ഹിഗ്ഗ്‌സ് ബോസണ്‍ ഗോഡ് പാര്‍ട്ടിക്കിള്‍’ എന്നു പേരിട്ടിരിക്കുന്ന ഈ കണികയുടെ സാന്നിധ്യം എതാണ് 99.99 ശതമാനവും ഉറപ്പിച്ച് …
യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ റഫറണ്ടം ആകാമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഇതോടെ യൂറോപ്പില്‍ ബ്രിട്ടന്റെ പങ്ക് എന്താകണമെന്ന് ഇനി ബ്രിട്ടനിലെ ജനങ്ങള്‍ക്ക് തീരുമാനിക്കാനുളള വഴി തെളിഞ്ഞു. എന്നാല്‍ ഉടനെയൊന്നും റഫറണ്ടം അനുവദിക്കുമെന്ന് കരുതാനാകില്ല. 2015ലെ പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചോ അല്ലെങ്കില്‍ അതിനുശേഷമോ ആകും റഫറണ്ടം നടപ്പിലാക്കുന്നത്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി …
അശ്ലീലസൈറ്റുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ ആട്ടോമാറ്റിക് സംവിധാനം കൊണ്ടുവരാന്‍ ഗവണ്‍മെന്റ് ആലോചിക്കുന്നു. ഇന്റര്‍നെറ്റ് അക്കൗണ്ട് തുടങ്ങുമ്പോള്‍ തന്നെ ഇത്തരം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ്. സാധാരണയായി അശ്ലീല സൈറ്റുകള്‍ ലഭിക്കാതിരിക്കാനുളള സംവിധാനം കമ്പ്യൂട്ടറിന്റെ ഉടമ തന്നെ ഏര്‍പ്പെടുത്തുകയാണ്. എന്നാല്‍ പുതിയ പദ്ധതി അനുസരിച്ച് അശ്ലീലസൈറ്റുകള്‍ ഓട്ടോമാറ്റിക്കായി നിരോധിക്കപ്പെടും. കുട്ടികള്‍ അശ്ലീലസൈറ്റുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ വേണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പുതിയ നിര്‍ദ്ദേശമുളളത്. …
സാമ്പത്തിക പ്രതിസന്ധി മൂലം പല എന്‍എച്ച്എസ് ആശുപത്രികളും അടച്ചുപൂട്ടലിന്റെ വക്കിലാണന്നും സാമ്പത്തിക ഞെരുക്കം കാരണം പല ആശുപത്രികളിലും ചികിത്സയുടെ ഗുണനിലവാരം കുറഞ്ഞിട്ടുണ്ടെന്നും വിദഗ്ദ്ധര്‍. ഭാവിയില്‍ എന്‍എച്ച്എസിന്റെ ബഡ്ജറ്റ് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും കിംഗ്‌സ് ഫണ്ടിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോണ്‍ ആപ്പിള്‍ബൈ ചൂണ്ടിക്കാട്ടി. സാമ്പത്തിക ഞെരുക്കം കാരണം ചെലവാക്കുന്ന ഓരോ പൗണ്ടിനും 5ശതമാനം അധികം …
പാകിസ്ഥാനിലേക്കുളള ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ കുടുംബസുഹൃത്തിനേയും ഒപ്പം കൂട്ടിയതിനെ തുടര്‍ന്ന് മന്ത്രിമാര്‍ക്കുളള പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ടോറി ചെയര്‍മാനും മന്ത്രിയുമായ ബാരോനസ് വാര്‍സിക്കെതിരായ ആരോപണം പിന്‍വലിച്ചു. നിലവില്‍ ബിസിനസ് പാര്‍ട്ട്ണര്‍ കൂടി തന്റെ ഒപ്പം യാത്രക്കുണ്ടാകുമെന്ന് ഗവണ്‍മെന്റിനെ അറിയിച്ചില്ലന്ന നിസ്സാരമായ ചട്ടലംഘനം മാത്രമാണ് വാര്‍സിക്കെതിരായി ഉളളത്. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന വാര്‍സിക്കെതിരായ ആരോപണം അന്വേഷിക്കാനായി പ്രധാനമന്ത്രി കാമറൂണ്‍ നിയോഗിച്ച മിനിസ്റ്റീരിയല്‍ …
കോഴിക്കോട് സമാപിച്ച 20- ാം പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ടുവച്ച നയസമീപനങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും വിജയിപ്പിക്കുക എന്ന തീരുമാനവുമായി അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌സ് ജി ബി പതിനാറാമത് കോണ്‍ഫറന്‍സ് ലെസ്റ്ററില്‍ സമാപിച്ചു. 55 പ്രതിനിധികളും 8 നിരീക്ഷകരും രണ്ട് വിശിഷ്ടാതിഥികളും സമ്മേളനത്തിന്റെ സജീവസാന്നിധ്യമായി. ലെസ്റ്ററിലെ സഖാവ് ഹര്‍കിഷന്‍സിംഗ് സുര്‍ജിത് ഹാളില്‍ നടന്ന പരിപാടികളില്‍ ബ്രിട്ടനിലേയും …