വിഖ്യാത വചന പ്രഘോഷകാനും ധ്യാന ഗുരുവുമായ റവ ഡോ. ജേക്കബ് നാലുപറ നയിക്കുന്ന ഏകദിന ധ്യാനവും ഭക്തി നിര്‍ഭരമായ തിരു ക്കര്‍മ്മങ്ങളുമായി സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി വിശുദ്ധ വാരത്തിനായി ഒരുങ്ങി. മാര്‍ച്ച് ഇരുപത്തിയെട്ടാം തീയതി ശനിയാഴ്ചയാണ് നാലുപറ അച്ചന്‍ നയിക്കുന്ന ധ്യാനം നടക്കുക.
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ ലോക വനിതാ ദിനാചരണവും സെമിനാറും നടത്തി. മാര്‍ച്ച് എട്ടാം തീയതി ഞായറാഴ്ച രാവിലെ പത്തുമണിക്ക് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പാരീഷ് ഹാളില്‍ വെച്ച് ലോക വനിതാദിനത്തിന്റെ ഭാഗമായി ഇടവകയിലെ വിമന്‍സ് മിനിസ്ട്രി ഇടവകയിലെ അംഗങ്ങള്‍ക്ക് പായസ വിതരണം നടത്തി.
ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ പ്രശസ്ത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ റവ. ഡോ. ജേക്കബ് നാലുപറയില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം ഈ മാസം 20 മുതല്‍ മൂന്നു ദിവസങ്ങളിലായി നടക്കും. 20ന് വൈകിട്ട് 6.30 മുതല്‍ രാത്രി 9.30 വരെയും ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് നാലുവരെയും ഞായറാഴ്ച രാവിലെ 10.45 മുതല്‍ വൈകിട്ട് അഞ്ചുവരെയുമാണ് ധ്യാനം.
കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററി (കെസിഎഎം)ന്റെ മദേഴ്‌സ് ഡേ ആഘോഷം ഇന്ന് നടക്കും. ബാഗുളി സെനറ് മാര്‍ട്ടിന്‍സ് പാരിഷ് ഹാളില്‍ വൈകിട്ട് അഞ്ചു മുതലാണ് പരിപാടികള്‍. അസോസിയേഷന്‍ പ്രസിഡന്റ് ബിജു ആന്റണിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അസോസിയേഷനിലെ മുഴുവന്‍ അമ്മമാരെയും ആദരിക്കും.
ജുഡ് അച്ചന്‍ നയിക്കുന്ന വിടുതല്‍ ശുശ്രുഷ അടുത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ (മാര്‍ച്ച് 21,22 ) കാംബാര്‍ലിയില്‍
യുകെയില്‍ സന്ദര്‍ശനം നടത്തുന്ന ക്‌നാനായ ഭദ്രാസന റാന്നി മേഖല മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മോര്‍ ഈവാനിയോസ് തിരുമേനിക്ക് ലണ്ടന്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഇടവക സ്വീകരണം നല്‍കുന്നു.
മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ ചര്‍ച്ചില്‍ (ഷ്രൂഷ്ബറി) നോമ്പിനോട് അനുബന്ധിച്ചുള്ള കുരിശിന്റെ വഴിയും ദിവ്യബലിയും തിരുനാള്‍ പൊതുയോഗവും ഇന്ന് നടക്കും. പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ വൈകിട്ട് ആറു മുതലാണ് തിരുകര്‍മങ്ങള്‍. ദിവ്യബലിക്കും കുരിശിന്റെ വഴിക്കും ശേഷമാവും പൊതുയോഗം നടക്കുക.
പിവൈപിഎ - യുകെ ആന്‍ഡ് അയര്‍ലണ്ട് റീജിയണ്‍ ടാലന്റ് കോണ്‍ടെസ്റ്റ് 2015
'സ്പാര്‍ക്ക് 2015' ജീസസ് യൂത്ത് യുവജന ധ്യാനം
റെക്‌സം രൂപതയിലെ കേരളാ സമൂഹത്തിന്റെ നോയമ്പ് കാല തിരുകര്‍മ്മങ്ങള്‍ ഓശാന ഞായറാഴിച്ച മലയാളം കുര്‍ബാനയോടെ തുടക്കമാകുന്നു .ആകോഷമായ മലയാളം പാട്ടുകുര്‍ബാനയും കുരുത്തോല വിതരണവും പ്രദിഷണവും 29 തിയതി ഞായറാഴിച്ച 5 മണിക്ക് സെന്റ് ജോസഫ് ചര്‍ച് കൊള്‍വിന്‍ബയില്‍.