:പ്രശസ്ത ധ്യാന ഗുരുവും ഇറ്റലിയില്‍ സ്ഥിര താമസവും യൂറോപിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷ പ്രഖോഷണം നടത്തിവരുന്ന ഫാ: ജൂട് പൂവക്കുളത് അച്ചന്‍ നയിക്കുന്ന ത്രിദിന വാര്‍ഷിക ധ്യാനം ബെഡ്‌ഫോര്‍ഡ് കേരള ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി യുടെ നേതൃത്തില്‍ മാര്‍ച്ച് 13,14,15 തീയതികളില്‍ കെംപ്സ്റ്റന്‍ ഔര്‍ ലേഡി ചര്‍ച്ചില്‍ വെച്ച് നടത്ത പ്പെടുന്നു .
ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വലിയ ആഴ്ചയില്‍ നടത്തപെടുന്ന ശുശ്രുഷകള്‍ക്കും ഒരുക്കധ്യാനതിനുമുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി കോര്‍ഡിനേറ്റര്‍ ജോസ് വെട്ടിക്ക അറിയിച്ചു
വലിയ നോയംബിനോടനുബന്ധമായി..ലിവര്‍പൂള്‍ കേരള കത്തോലിക് സൊസൈറ്റി കുട്ടികള്‍ക്കുവേണ്ടി നടത്തിയ ഏകദിന ധ്യാനം പ്രശസ്ത വചനപ്രഘോഷകന്‍ ഫാദര്‍ ജെകബ് വെള്ളമരുതുങ്കലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാര്‍ച്ച് ഒന്നാം തിയതി ലിവര്‍പൂള്‍ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചില്‍ വച്ച് അഭിഷേകപൂര്‍വം നടത്തപ്പെട്ടു.
കുടുംബ നവീകരണ ധ്യാനം നോര്‍ത്താംപ്ടണില്‍
അയര്‍ലണ്ടില്‍ നിയമാനുസൃതം ജീവിക്കുന്ന മലയാളികള്‍ക്കായി ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടപ്പില്‍ വരുത്തിയ ഡബ്ലിന്‍ സീറോ മലബാര്‍ ചര്ച്ച്ച DRF ല്‍ അംഗത്വം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സഭയുടെ വെബ്‌സൈറ്റിലുള്ള നിയമാവലി വായിച്ച് ബോധ്യപെട്ടതിനുശേഷം വെബ്‌സൈറ്റില്‍ ലഭ്യമാകുന്ന സംവിധാനം ഉപയോഗപെടുത്തി അംഗത്വ ഫോം On line ആയി പൂരിപ്പിച്ച് സമര്പ്പിക്കുകയും, അതിന്റെ രണ്ട് കോപ്പികളും അംഗത്വ ഫീസായ 50 യൂറോയും സഹിതം ഡബ്ലിന്‍ സീറോ മലബാര്‍ സഭ DRF സമിതി ഏരിയ കോഓര്ഡി്‌നേറ്റേഴ്‌സ്‌നെ ഏപ്രില്‍ 30 നു മുമ്പായി ഏല്പ്പിച്ചു രസീത് കൈപ്പറ്റുക. ഡബ്ലിന്‍ സീറോ മലബാര്‍ ചര്ച്ച്ി മാസ് സെന്റര്‍ അഗങ്ങള്‍ക് മാസ് സെന്റര്‍ കമ്മറ്റിയംഗങ്ങള്‍ / പ്രയര്‍ ഗ്രൂപ്പ് ലീഡേഴ്‌സ് മുഖേനെയും ഏരിയ കോഓര്ഡിചനേറ്റേഴ്‌സ് നെ ഏല്പ്പിച്ചു രസീത് വാങ്ങി അംഗത്വം ഉറപ്പു വരുത്താവുന്നതാകുന്നു.
ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങളുടെ സമയക്രമീകരണം താഴെ പറയുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്നു
സീറോ മലബാർ സഭയിൽ വിശുദ്ധ യൌസേപ്പ് പിതാവിന്റെ മരണത്തിരുനാൾ മാർച്ച് 19 വ്യാഴാഴ്ച സാഘോഷം കൊണ്ടാടുന്നു.
സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ക്‌നാനായ റീജിയനിലെ ഇടവകകളേയും മിഷനുകളേയും അഞ്ച് ഫൊറോനകളായി തിരിച്ച് കല്‍പ്പന പുറപ്പെടുവിച്ച രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനെ ചിക്കാഗോ സെന്റ് മേരീസ് പാരീഷ് കൗണ്‍സില്‍ യോഗം അഭിനന്ദിച്ചു.
പ്രശസ്ത പ്രഭാഷകനും ധ്യാനഗുരുവുമായ റവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി നയിക്കുന്ന നോമ്പുകാല ധ്യാനം ഈ മാസം 10,11 തീയതികളില്‍ ബെര്‍ക്കിന്‍ഹഡില്‍ നടക്കും. അപ്ടണിലെ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ രണ്ടു ദിവസങ്ങളിലും വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പത് മണിവരെയാണ് ധ്യാനം നടക്കുക.
ഏറ്റവും വലിയ പ്രവാസി ക്‌നാനായ പള്ളികളില്‍ ഒന്നായ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ ഫുള്‍ടൈം സെക്രട്ടറി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.