സ്എന്‍ഡിപി കേംബ്രിഡ്ജ് ശാഖ 6196 ന്റെ കീഴിലുള്ള വിവിധ കുടുംബ യൂണിറ്റുകളുടെ അഭ്യര്‍ത്ഥന പ്രകാരം വിഷു ആഘോഷം ഏപ്രില്‍ 11ാം തിയതിയില്‍നിന്നും ഏപ്രില്‍ 12ാം തിയതിയിലേക്ക് മാറ്റിയിരിക്കുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു. വില്ലേജ് ഹാളായിരിക്കും പുതിയ വേദി.
6170-ാം നമ്പര്‍ യുകെ എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ ഒന്നാം നമ്പര്‍ കുടുംബയൂണിറ്റ് 'ചെമ്പഴന്തി'യുടെ ഏഴാമതു കുടുംബസംഗമം 2015 ശനിയാഴ്ച ബ്രിസ്റ്റോളില്‍ നടക്കുന്നു. രാവിലെ പത്തിനാരംഭിക്കുന്ന കുടുംബയോഗത്തില്‍ ചെമ്പഴന്തി കുടുംബ യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി.കെ. ഷാജി അധ്യക്ഷതവഹിക്കും
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ ആശീര്‍വദിച്ചു.
മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയില്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ആരംഭിച്ചിരിക്കുന്ന മാസാദ്യ വെള്ളിയാഴ്ചയിലെ മാര്‍ച്ച് മാസത്തെ നൈറ്റ് വിജില്‍ നാളെ (6/3/2015) രാത്രി 8 മണിക്ക് ആരംഭിക്കും.
ലോകമെങ്ങും പീഡിപ്പിക്കപെടുന്ന ക്രൈസ്തവരെ ഓര്‍മിക്കുവാനും അവര്‍ക്കായി പ്രാര്‍ത്ഥിക്കുവാനും അവരോടു ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുവാനുമായി, മാര്‍ച്ച് 6 ആദ്യവെള്ളി ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു.
പ്രശസ്ത പ്രഭാഷകനും ധ്യാന ഗുരുവുമായ റവ. ഡോ. ലോനപ്പന്‍ അരങ്ങശ്ശേരി നയിക്കുന്ന ധ്യാനം 21,22 തിയതികളില്‍ മാഞ്ചസ്റ്ററില്‍ നടക്കും.
സൗത്ത് മീഡിലെ സെന്റ് വിന്‍സന്റ് പള്ളിയില്‍ അടുത്ത ഞായറാഴ്ച (മാര്‍ച്ച് 8, 3.30 pm) മലയാളം കുര്‍ബാനയുണ്ടായിരിക്കുന്നതാണ്.
അയര്‍ലണ്ട് സീറോ മലബാര്‍ സഭയില്‍ നടത്തപെടുന്ന നോമ്പ്കാല ധ്യാനങ്ങളും, ഈ വര്‍ഷത്തില്‍ അയര്‍ലണ്ടില്‍ വിവിധ ഭാഗങ്ങളിലായി സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന കണ്വെണന്‍ഷനുകളും താഴെ പറയുന്ന വിധത്തിലായിരിക്കും നടത്തപെടുക എന്ന് സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ട് കോര്‍ഡിനേറ്റര്‍ ഫാ. ആന്റണി പെരുമായന്‍ അറിയിച്ചു.
വലിയ നോമ്പിനു ഒരുക്കമായുള്ള വാര്‍ഷിക ധ്യാനം ലണ്ടന്‍ ഹോണ്‍ ചര്‍ച്ച് സെന്റ് മേരീസ് സീറോ മലബാര്‍ മാസ് സെന്ററില്‍ തുടങ്ങി. ഇന്നും നാളെയും വൈകുേന്നരം ആറു മുതല്‍ പത്തുവരെ ധ്യാനം നടക്കും.
സെന്റ് തോമസ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മാര്‍ച്ച് ഒന്നാം തീയതി ഞായറാഴ്ച സെന്റ് മേരീസ് മതബോധനസ്‌ക്കൂള്‍ സന്ദര്‍ശിച്ചു. പത്തുമണിക്ക് ദേവാലയത്തില്‍ എത്തിചേര്‍ന്ന അഭിവന്ദ്യ പിതാവിനെ വികാരി ഫാ.തോമസ് മുളവനാല്‍ ,അസിസ്റ്റന്റ് വികാരി ഫാ.സുനി പടിഞ്ഞാറെക്കര, കൈക്കാരന്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് മതബോധന സ്‌ക്കൂളിലെ വിവിധ ക്ലാസുകള്‍ പിതാവ് സന്ദര്‍ശിക്കുകയും കുട്ടികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.