കുര്യൻ ജോർജ്ജ്: ബോൾട്ടൺ സെന്റ്. ആൻസ് പ്രൊപ്പോസ്ഡ് മിഷനിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാളിന് കൊടിയേറി. ബോൾട്ടൺ, റോച്ച്ഡെയിൽ, ബറി തുടങ്ങിയ സ്ഥലങ്ങളിലെ സീറോ മലബാർ സഭാ വിശ്വാസികൾക്ക് വേണ്ടി രൂപീകൃതമായിരിക്കുന്ന സെന്റ്. ആൻസ് പ്രൊപ്പോസ്ഡ് മിഷനിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാൾ സെപ്റ്റംബർ 10, 11, 12 ( വെള്ളി, ശനി, ഞായർ) തീയതികളിൽ, …
റ്റോമി തടിക്കാട്ട് : സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഏറ്റവും വലിയ മിഷനുകളിലൊന്നായ സൗത്താംപ്ടൺ സെന്റ് തോമസ് മിഷനിൽ ഈ വർഷത്തെ ദിവ്യകാരുണ്യ സ്വീകരണം സെബ്റ്റംബർ 4 ന് ആഘോഷപൂർവമായി നടത്തപ്പെട്ടു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇടവകയിൽ നിന്ന് 27 കുട്ടികൾ ഒരുമിച്ചു ദിവ്യകാരുണ്യം സ്വീകരിച്ചത്. സൗതാംപ്ടൺ …
ഫാ. ടോമി എടാട്ട് (പ്രെസ്റ്റൻ): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഇംഗ്ലണ്ട് ആന്റ് വെയില്‍സ് മെത്രാന്‍ സമിതിയുടെ പുതിയ കാത്തലിക്ക് സേഫ്ഗാര്‍ഡിംഗ് സ്റ്റാന്റേഡ് ഏജന്‍സിയുടെ (സി. എസ്. എസ്. എ.) നിയമമനുസരിച്ചുള്ള സബ്കമ്മറ്റി നിലവില്‍ വന്നു. പുതിയ കമ്മറ്റി അംഗങ്ങളായി റവ. മോണ്‍. ആന്റെണി ചുണ്ടെലിക്കാട്ട്, ഫാ. മാത്യു പിണക്കാട്ട്, ഫാ. ഫാൻസ്വാ പത്തില്‍, …
മോൺസിഞ്ഞോർ ഫാദർ ജോർജ്ജ് തോമസ് ചേലക്കൽ: ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ എട്ടു നോമ്പ് ആചാരണവും പ്രധാന തിരുനാളും ആഘോഷിക്കുന്നു. എട്ടു ദിനങ്ങളിലായി ആഘോഷിക്കുന്ന കർമങ്ങൾക്ക് സെപ്റ്റംബർ ഒന്നിന് വികാരിയും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജെനറാളുമായ മോൺസിഞ്ഞോർ ജോർജ് തോമസ് ചേലക്കൽ കൊടിയേറ്റിയതോടെ തിരുനാളിന് തുടക്കം കുറിച്ചു. ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് …
ഡോ. സിബി വേകത്താനം: സാൽഫോഡ്, ട്രാഫോർഡ്, നോർത്ത് മാഞ്ചസ്റ്റർ, വാറിംങ്ടൺ എന്നിവിടങ്ങളിലെ സീറോ മലബാർ വിശ്വാസികൾക്കു വേണ്ടി സ്ഥാപിതമായിരിക്കുന്ന വി. എവുപ്രാസ്യ മിഷന്റെ ഉദ്ഘാടനവും തിരുനാളും സംയുക്തമായി ഭക്ത്യാദരപൂർവം ആഘോഷിച്ചു. അഭിവന്ദ്യ പിതാക്കന്മാരേയും മറ്റ് വൈദികരേയും അൾത്താരയിലേക്ക് സ്വീകരിച്ച് ആനയിച്ചതോടെയാണ് ഇന്നലത്തെ ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചത്. മിഷൻ ഡയറക്ടർ റവ.ഫാ.ജോൺ പുളിന്താനത്ത് അഭിവന്ദ്യ പിതാക്കൻമാരെയും ബഹുമാനപ്പെട്ട …
ഫാ. ടോമി എടാട്ട്: യുവതിയുവാക്കൾ തങ്ങളുടെ ജീവിതവിളിയും ദൗത്യവും തിരഞ്ഞെടുക്കുന്നതിനുള്ള ദൈവികജ്ഞാmത്തിന്റെ വരമഴ പൊഴിയിച്ചുകൊണ്ട് ഗ്രേറ്റ്ബ്രിട്ടൻ സീറോമലബാർ രൂപതയിൽ ദൈവവിളി പ്രാർത്ഥനാചരണം ആഗസ്റ്റ് 1 മുതൽ 8 വരെ നടത്തപെട്ടു. ഞാൻ എന്തു തിരഞ്ഞെടുക്കണം? പൗരോഹിത്യവും, സന്ന്യാസവും, ദാമ്പത്യജീവിതവും ശ്രേഷ്‌ഠമായ ദൈവവിളികളാണ്. യുവാക്കൾക്ക് തങ്ങളുടെ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനുള്ള മാർഗ്ഗനി ർദ്ദേശങ്ങളുമായി യുവവൈദികൻ ഫാ. കെവിൻ മുണ്ടക്കൽ …
മോൺസിഞ്ഞോർ ഫാദർ ജോർജ്ജ് തോമസ് ചേലക്കൽ: പരിശുദ്ധ ദൈവമാതാവിന്റ ജനനത്തിരുന്നാളിന്റെ മുന്നോടിയും നമ്മുടെ പൗരാണികപാരമ്പര്യത്തിന്റ അടയാളവുമായി സുറിയാനി ക്രിസ്താനികൾ ആചരിച്ചു പോരുന്ന എട്ട് നോയമ്പ് എത്രയും ഭക്തിനിർഭരമായി ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ഇടവകാ സമൂഹവും സെന്റ് അൽഫോൻസാ സീറോ മലബാർ മിഷനും സംയുക്തമായി ആചരിക്കുന്നു. എട്ട് നോയമ്പ് ആചാരണം സെപ്റ്റംബർ 1 മുതൽ 8 …
അലക്സ് വർഗീസ് (മാഞ്ചസ്റ്റർ): സെന്റ് മേരീസ് മലങ്കര കാത്തലിക് മിഷൻ അതിന്റെ സ്വർഗീയ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാൾ 2021 ഓഗസ്റ്റ് 21, 22 തീയതികളിൽ നോർതെൻഡെൻ സെന്റ്. ഹിൽഡാസ് ദൈവാലയത്തിൽ വെച്ച് ആഘോഷിക്കപ്പെടുന്നു. തിരുന്നാൾ കർമ്മങ്ങൾ താഴെ പറയുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 21 ശനി6.00 pm – കൊടിയേറ്റ്, സന്ധ്യാ പ്രാർത്ഥനഓഗസ്റ്റ് 22 …
അലക്സ് വർഗീസ്: 2021 മാർച്ച് 19 മുതൽ 2022 ജൂൺ 26 വരെ ആമോറീസ് ലെത്തീസ്യ കുടുംബവർഷമായി ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചിരിക്കുകയാണ്. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപത ഫാമിലി അപ്പോസ്റ്റലേറ്റ് കുടുംബവർഷത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നു. അഞ്ചു വർഷം മുൻപ് മാർപ്പാപ്പ പ്രസിദ്ധീകരിച്ച ആമോറീസ് ലെത്തീസ്യ എന്ന അപ്പസ്തോലിക ലേഖനത്തിന്റെ പഠനമാണ് അതിൽ പ്രധാനം. …
തിരി മുറിയാതെ മഴ പെയ്യുന്ന കര്‍ക്കിടക സന്ധ്യകളില്‍, നിലവിളക്കിനു മുന്നിലിരുന്നു മുത്തശിക്കൊപ്പം രാമായണപാരായണം ചെയ്ത നാളുകള്‍ മലയാളിക്ക് മറക്കാനാവില്ലല്ലോ. ഇംഗ്ലണ്ടിലുള്ള കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കര്‍ക്കിടക മാസത്തിലെ അധ്യാത്മ രാമായണത്തിന്റെ ദൈനംദിന ബഹുഭാഷാ പാരായണമായ രാമായണ പാരായണ മഹോൽസവം 2021 ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ നടക്കും. ക്ഷേത്രത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ …