അപ്പച്ചന്‍ കണ്ണഞ്ചിറ (പ്രിസ്റ്റണ്‍): പ്രിസ്റ്റണില്‍ വെച്ചു നടത്തപ്പെട്ട ആദ്യകുര്‍ബ്ബാന സ്വീകരണവും, സ്ഥൈര്യലേപനവും ആത്മീയോത്സവമായി.ആത്മീയ നിറവിലും, പാരമ്പര്യ ആചാര ക്രമത്തിലും,അഭിഷേക നിറവില്‍ നടത്തപ്പെട്ട കൂദാശകള്‍ ഏവര്‍ക്കും വലിയ ദിവ്യാനുഭവം പകരുകയായി. താമരശ്ശേരി രൂപതാദ്ധ്യക്ഷനും,മലയോര കര്‍ഷകരുടെ ഉന്നമനത്തിനായി നേതൃത്വം വഹിക്കുകയും ചെയ്യുന്ന മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പ്രിസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വെച്ചു നടന്ന ആഘോഷമായ ആദ്യ കുര്‍ബ്ബാന …
ജോണ്‍സ് മാത്യു: ലണ്ടന്‍ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയ പെരുന്നാള്‍ ആനുഗ്രഹമായി പര്യവസാനിച്ചു. മലങ്കര കത്തോലിക്കാ സഭയുടെ വെസ്റ്റ് ലണ്ടന്‍ സെന്റ് ജോസഫ് മലങ്കര ദേവാലയ പെരുന്നാള്‍ മാര്‍ ഈവാനിയോസ് സെന്ററില്‍ വച്ച് (സെന്റ് ആന്‍സ് ചര്‍ച്ച്) സ്വര്‍ഗ്ഗീയ മധ്യസ്ഥരായ വി യൗസേപ്പ് പിതാവിന്റേയും ഗീ വര്‍ഗീസ് സഹദായയുടേയും തിരുന്നാള്‍ ബത്തേരി രൂപതാ അധ്യക്ഷന്‍ …
സാബു ചുണ്ടക്കാട്ടില്‍: കരുണയുടെ വര്‍ഷത്തില്‍ കടന്നുവരുന്ന പന്തക്കുസ്താതിരുനാളിനെ ഒരുക്കത്തോടെ വരവേറ്റുകൊണ്ട് ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ മരിയന്‍ റാലിയോടെ തുടങ്ങുന്ന ഇത്തവണത്തെ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന് കൂടുതല്‍ ആത്മബലമേകിക്കൊണ്ട് വര്‍ഷങ്ങളോളം യു കെ മലയാളികളുടെ ആത്മീയ പിതാവായിരുന്ന സെബാസ്റ്റ്യന്‍ അരീക്കാട്ടച്ചനും എത്തിച്ചേരും. യു കെ യുടെ വിവിധ പ്രദേശങ്ങളില്‍ ഏറെ ത്യാഗം സഹിച്ച് മലയാളികളെ ഒരുമിപ്പിക്കുകയും …
തോമസ് കെ ആന്റണി: സെഹിയോന്‍ ടീം നയിക്കുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിഗ്ടണില്‍ ജൂലൈ 25ന്. വേനല്‍ക്കാല അവധിസമയം 12 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ജൂലൈ 25 തിങ്കളാഴ്ച പത്തു മണി മുതല്‍ 29ാം തീയതി 4 മണി വരെ താമസിച്ചുള്ള ധ്യാനം ഹണ്ടിഗ്ടണിലെ സെന്റ് ക്ലാരറ്റ് ധ്യാനകേന്ദ്രത്തില്‍ സെഹിയോന്‍ ടീം നയിക്കും. കൗമാര …
സാബു ചുണ്ടക്കാട്ടില്‍: അനുഗ്രഹമായി മാറിയ മാഞ്ചസ്റ്റര്‍ മലങ്കര ചാപ്ലന്‍സി തിരുന്നാള്‍. പരിശുദ്ധ ദൈവ മാതാവിന്റെ നാമത്തില്‍ ആചരിച്ച മാഞ്ചസ്റ്റര്‍ മലങ്കര ചാപ്ലന്‍സി തിരുന്നാള്‍ ദൈവാനുഗ്രഹത്തിന്റെ ധന്യ നിമിഷങ്ങളായി. പരമ്പരാഗത ശൈലിയില്‍ ആചരിച്ച തിരുന്നാള്‍ മലയാളി ഇംഗ്ലീഷ് സമൂഹത്തിന് നവ്യാനുഭവമായി മാറി. ഷ്രൂസ്ബറി രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്ക് ഡേവീസിന്റെയും ബത്തേരി രൂപതാ അധ്യക്ഷന്‍ ജോസഫ് മാര്‍ …
സാബു കാക്കാശേരി കുര്യാക്കോസ്: യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള ബര്‍മിങ്ങ്ഹാം സെന്റ് ജോസഫ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വരുന്ന മെയ് പതിനഞ്ചാം തീയതി ഞായറാഴ്ച പെന്തക്കോസ്തി ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. ഏവരേയും കര്‍തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു. Church Address: All saints church, Burcote lane, Bromsgrove, B601AD Contact details: Vicar Fr Gevarghese Kavalayil …
ജോണ്‍ മാത്യൂസ്: മലങ്കര കത്തോലിക്ക സഭയുടെ ആത്മീയ വളര്‍ച്ച ത്വരിതമാക്കിക്കൊണ്ട് യൂറോപ്പിലെ ആദ്യ ദേവാലയം യുകെ കേന്ദ്രമാക്കി ലണ്ടനില്‍,സഭ യൂറോപ്പില്‍ സന്തോഷ നിറവില്‍. മലങ്കര കത്തോലിക്ക സഭയുടെ ആത്മീയ വളര്‍ച്ച ത്വരിതമാക്കിക്കൊണ്ട് യൂറോപ്പിലെ ആദ്യ ദേവാലയം യുകെ കേന്ദ്രമാക്കി ലണ്ടനില്‍ ലഭിച്ചിരിക്കുന്നു.ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ കീഴിലുള്ള ലണ്ടനിലെ ബ്രന്റ് വുഡ് രൂപതയും …
ജോസ് കുര്യാക്കോസ്: കരുണയുടെ വര്‍ഷത്തിലെ പന്തകുസ്ത; അഭിഷേകസൗഖ്യങ്ങള്‍ക്കായി ആയിരങ്ങള്‍ സെക്കന്റ് സാറ്റര്‍ഡേ കണ്‍വന്‍ഷനിലേക്ക്. ആഗോളസഭയില്‍ വലിയ ഒരുക്കങ്ങളുടെ കാലയളവാണിത്. അടുത്ത വര്‍ഷം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെയും കരിസ്മാറ്റിക് നവീകരണത്തിന്റെയും ജൂബിലികള്‍ ഫ്രാന്‍സിസ് പാപ്പ നിര്‍വ്വഹിക്കുമ്പോള്‍, പരിശുദ്ധാത്മവിന്റെ അത്ഭുകരമായ ഇടപെടലുകള്‍ക്ക് ലോകം കാത്തിരിക്കുന്നു. ആത്മദാഹത്തിന്റെയും തീവ്രമായ പ്രാര്‍ത്ഥനകളുടെയും മുന്നോടിയായി മെയ് മാസ കണ്‍വന്‍ഷന്‍ പരിശുദ്ധാത്മാവിന് പ്രത്യേകം സമര്‍പ്പിക്കുകയാണ്. …
സാബു ചുണ്ടക്കാട്ടില്‍: പരിശുദ്ധ ദൈവ മാതാവിന്റെ നാമത്തില്‍ സീറോ മലങ്കര കത്തോലിക്കാ സഭ മാഞ്ചസ്റ്റര്‍ മിഷനില്‍ ക്രമീകരിക്കുന്ന തിരുന്നാളില്‍ സംബന്ധിക്കുന്നതിന് ബത്തേരി രൂപതാ അധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് മെത്രാപൊലീത്ത മാഞ്ചസ്റ്ററില്‍ എത്തിച്ചേര്‍ന്നു. തിരുന്നാളിന്റെ പ്രധാന ദിനമായ ഇന്ന് വി. ബലിയര്‍പ്പണത്തിന് ബിഷപ്പ് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഷ്രൂസ്ബറി രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്ക് ഡേവീസ് വി.കുര്‍ബ്ബാന …
രാജു വേലംകാല: ഇംഗ്ലണ്ടിലെ പുതുപ്പള്ളിപ്പള്ളി എന്നപേരില്‍ അറിയപ്പെടുന്ന ബിര്‍മിങ്ങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും ഭക്ത സംഘടനകളുടെ വാര്‍ഷികവും 2016 മെയ് മാസം 6, 7 (വെള്ളി, ശനി) ദിവസങ്ങളില്‍ ബിര്‍മിങ്ങ്ഹാം സ്റ്റെച്ച്‌ഫോര്‍ഡിലുള്ള ഓള്‍ സെയിന്റസ് ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു. ”മശിഹായുടെ സ്‌നേഹിതനും വിശ്വസ്തനുമായ മോര്‍ ഗീവര്‍ഗീസ് സഹദായേ നിനക്ക് …