സാബു ചുണ്ടക്കാട്ടില്‍: മാഞ്ചര്‍സ്റ്റ്ര്‍ ക്‌നാനായ ചാപ്ലയിന്‍സിയുടെ നേതൃത്വത്തിലുള്ള പ്രഥമ മരിയം തീര്‍ഥാടനം അടുത്ത മാസാദ്യ ഞായറാഴ്ച ഒക്ടോബര്‍ 4 ന്. വാല്‍സിംഗാലില്‍ വച്ച് നടത്തപ്പെടുന്നു. ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് ഖ്യാതി നേടിയ വാല്‍സിംഗാം തീര്‍ഥാടന കേന്ദ്രത്തിലേക്ക് യുകെയുടെ നാനാഭാഗത്തുനിന്നും യൂറോപ്പില്‍ നിന്നും ഒഴുകിയെത്തുന്നു. ഇംഗ്ലണ്ടിലെ വിവിധ കത്തോലിക്കാ രൂപതകളില്‍നിന്നും വാല്‍സിംഗാലിലേക്ക് പതിവായി തീര്‍ഥയാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. വാല്‍സാംഗാം …
അപ്പച്ചന്‍ അഗസ്റ്റിന്‍: പരിശുദ്ധ ജപമാല മാസമായ ഒക്ടോബറില്‍ ലണ്ടനിലെ ബ്രോംലിയില്‍ സീറോ മലബാര്‍ മാസ്സ് സെന്ററിന്റെ നേതൃത്വത്തില്‍ ദശ ദിന ജപമാല സമര്‍പ്പണവും,ലൂര്‍ദ് തീര്‍ത്ഥാടനവും ഭക്ത്യാദരപൂര്‍വ്വം നടത്തുന്നു. സതക്ക് രൂപതയിലെ പ്രമുഖ സീറോ മലബാര് കുര്ബ്ബാന കേന്ദ്രങ്ങളിലൊന്നായ ലണ്ടനിലെ ബ്രോംലിയില്‍ ഒക്ടോബര്‍ 2 നു വെള്ളിയാഴ്ച ഭവനങ്ങള്‍ കേന്ദ്രീകരിച്ചു ആരംഭിക്കുന്ന ജപമാല പത്താം ദിവസമായ ഒക്ടോബര്‍ …
അപ്പച്ചന്‍ അഗസ്റ്റിന്‍: യുറോപ്പില്‍ സീറോ മലബാര്‍ സഭക്ക് അഭിമാനവും അനുഗ്രഹീതവുമായ ഇടവക ഉദ്ഘാടന കര്‍മ്മങ്ങളില്‍ പങ്കു ചേരുവാനായി യുറോപ്പിന്റെ നാനാ ഭാഗത്ത് നിന്നു വരെ എത്തപ്പെടുന്ന സഭാ മക്കള്‍ പ്രസ്റ്റനില്‍ ശനിയാഴ്ച വിശ്വാസി സാഗര അലയടി മുഴക്കും.സഭാ സ്‌നേഹം നെഞ്ചിലേറ്റിയ ഭാരത അപ്പസ്‌തോലന്‍ മാര്‍ത്തോമ്മാശ്‌ളീഹായുടെ പിന്‍ഗാമികള്‍ സീറോ മലബാര്‍ സഭാ പ്രഘോഷണ ദിനമാക്കിമാറ്റുവാന്‍ വിശ്വാസി കോട്ടയില്‍ …
കെജെ ജോണ്‍: ആഗോള തലത്തില്‍ സമാധാന സന്ദേശം നല്‍കി പ്രവര്‍ത്തന നിരതമായിരിക്കുന്ന ദി വേള്‍ഡ് പീസ് മിഷന്റെ ചെയര്‍മാനും പ്രമുഖ കുടുംബ പ്രേഷിതനും, വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, ഫാമിലി കൌണ്‍സിലറും പ്രശസ്ത സംഗീതസംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തില്‍ യുറോപ്പിലും അമേരിക്കയിലുമുള്ള വിവിധ ദേവാലയങ്ങളില്‍ വച്ച് 2015 ഒക്ടോബര്‍ 3 മുതല്‍ നവംബര്‍ 30 …
കിസാന്‍ തോമസ്: അദ്ധ്യാത്മിക നിറവില്‍ കലയും,നൃത്തവും സുവിശേഷ പൊന്‍മഴയായി പെയ്തിറങ്ങിയ വര്‍ണ്ണാഭമായ സായാഹ്നത്തില്‍ ഡബ്ലിനിലെ സീറോ മലബാര്‍ സമൂഹത്തിന്റെ മൂന്നാമത് ബൈബിള്‍ കലോത്സവത്തിന് സമാപനം. ലോകത്തിലെങ്ങും നാഥന് സാക്ഷ്യമേകാനുള്ള സന്തോഷത്തിന്റെ സദ്വാര്‍ത്ത വിളംബരം ചെയ്യാനുതകുന്ന സംഗീതവും, നൃത്ത നൃത്യങ്ങളും, നര്‍മ്മവും, നാടകാവിഷ്‌കരണവുമൊക്കെയായി ഡബ്ലിനിലെ ,ലൂക്കന്‍,താല,ബ്ലാക്ക്‌റോക്ക് സെന്റ് വിന്‍സന്റ്‌സ്, ബ്ലാഞ്ചസ്‌ടൌണ്‍, സ്വോര്‍ഡ്‌സ്, ഫിസ്ബറോ, ബൂമൌണ്ട്,ഇഞ്ചിക്കോര്‍,ബ്രേ എന്നി ഒന്‍പത് …
ബിനോയി കിഴക്കനടി: സെപ്‌റ്റെംബര്‍ 15 ചൊവ്വാഴ്ച 7 മണിക്ക് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികനും ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തും, അസ്സി. വികാരി റെവ. ഫാ. സുനി പടിഞ്ഞാറേക്കര സഹകാര്‍മികരുമായി വിശുദ്ധ ബലി അര്‍പ്പിച്ചു. ആഗോള ക്‌നാനായക്കാരുടെ തലവനും, കോട്ടയം അതിരൂപതാധ്യക്ഷനുമായ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവിനെ, പ്രവാസികളുടെ പ്രഥമ …
എ. പി. രാധാകൃഷ്ണന്‍: സഹസ്രനാമ അര്‍ച്ചനയുടെ പുണ്യം പകര്‍ന്ന്, ഭക്തിയുടെ നിറശോഭ ചാര്‍ത്തി മറ്റൊരു സന്ധ്യകൂടി, ഇന്നലെ ക്രോയടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ ഒത്തുചേര്‍ന്ന നൂറുകണക്കിന് ഭക്തര്‍ക്ക് സായൂജ്യമേകി ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സത്സംഗം പൂര്‍ണമായി. ഇനി അടുത്ത മാസം 31 നു നടക്കുന്ന നവരാത്രി ആഘോഷങ്ങള്‍ക്കുള്ള കാത്തിരിപ്പ്. പതിവുപോലെ ലണ്ടന്‍ ഹിന്ദു …
റോയ് ഫ്രാന്‍സിസ്: ബര്‍മിംഗ്ഹാം അതിരൂപതയിലെ സീറോ മലബാര്‍ കത്തോലിക്കരുടെ മഹാ കുടുംബ സംഗമമായ ആറാമത് സീറോ മലബാര്‍ കണ്‍വെന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നാളെ (ഞായറാഴ്ച) ഓക്‌സ്‌ഫോര്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആതിഥേയത്വത്തില്‍ ഓക്‌സ്‌ഫോര്‍ഡില്‍ വച്ച് നടത്തപ്പെടുന്നത്. ഫരീദാബാദ് (ന്യൂഡല്‍ഹി) രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പിതാവാണ് കണ്‍വെന്‍ഷന്റെ ഉദ്ഘാടകന്‍. …
സാബു ചുണ്ടങ്കാട്ടിൽ: യുകെയിലെ സിറോ മലബാര്‍ സമൂഹത്തിന് ലഭിച്ച ഇടവക ദേവാലയങ്ങളുടെ സമര്‍പ്പണത്തിനായി സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടുത്ത മാസം മൂന്നാം തിയ്യതി യുകെയില്‍ എത്തിച്ചേരും. അഭിവന്ദ്യ പിതാവിനെ വരവേല്‍ക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് പ്രൈന്‍സ്റ്റണില്‍ നടന്നുവരുന്നത്. യുകെയുടെ നാനാഭാഗങ്ങളിനിന്നായി പതിനായിരങ്ങള്‍ ഈ പുണ്യദിനത്തിന് സാക്ഷ്യം വഹിക്കാന്‍ …
സാബു ചുണ്ടങ്കാട്ടില്‍: മാഞ്ചസ്റ്ററില്‍ സണ്‍ഡേ സ്‌കൂള്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നാളെ. വിഥിഷോ സെന്റ് ജോണ്‍സ് സ്‌കൂളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് പരിപാടികള്‍. സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഒരുക്കമായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളെ അവരുടെ പ്രായം അനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. പാട്ട്, പ്രസംഗം, സ്റ്റോറി ടെല്ലിംഗ് …