യൂറോപ്പില്‍ രൂപംകൊണ്ട മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ ചാപ്ലെയിന്‍സില്‍ കല്ലിട്ട തിരുന്നാളും, പ്രഥമ വാര്‍ഷികവും എട്ടു നോമ്പാചരണവും സംയുക്തമായി കൊണ്ടാടി. ആറിന് 3.30ന് സെന്റ് ആന്തണീസ് ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ നേതൃത്വം നല്‍കി.
മാഞ്ചസ്റ്ററില്‍ എല്ലാ മാസവും നടന്ന് വരുന്ന ലത്തീന്‍ ആരാധനാ ക്രമത്തിലുള്ള മലയാളം കുര്‍ബ്ബാനയും വി അന്തോണീസിന്റെ നൊവേനയും ഇന്ന് വൈകിട്ട് ഏഴിന് ആരംഭിക്കും.
ഡൌണ്‍ ആന്‍ഡ് കോണ്‍നോര്‍ രൂപതയിലെ വിവിധ മാസ്സെന്റെര്‌സിലെ മതാധ്യാപകരുടെ സംയുക്ത കണ്‍വെന്‍ഷന്‍ ബെല്‍ഫാസ്റ്റ് സെ. പോള്‍സ് പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടന്നു.
ഷിക്കാഗോ തിരുഹ്രദയ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ ദശാബ്ദി വര്‍ഷത്തില്‍, യൂദാശ്ലീഹായുടേയും, തിരുഹ്രദയത്തിന്റേയും നൊവേനകള്‍ ആരംഭിച്ചു.
സെപ്റ്റംബര്‍ 12 ശനിയാഴ്ച ഷിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന പ്രഥമ ക്‌നാനായ ഫൊറോനാ ബൈബിള്‍ കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിക്കുന്നു.
ഓഗസ്റ്റ് 30 ഞായറാഴ്ച, ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനായില്‍ മതബോധന വിദ്യാര്‍ത്ഥികള്‍ക്കായുള്ള പുതിയ അധ്യയന വര്‍ഷം ആരംഭിച്ചു. 9.45 ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാര്‍മികനായുള്ള വിശുദ്ധ ബലിക്കുശേഷം, ഡി. ര്‍. ഇ. റ്റോമി കുന്നശ്ശേരിയുടെ നേത്ര്യുത്വത്തിലുള്ള എല്ലാ അധ്യാപകരേയും ആദരിക്കുകയും, അവരെ പ്രാര്‍ത്ഥനകള്‍ ചൊല്ലി ആശീര്‍വദിക്കുകയും ചെയ്തു.
ബ്രോംമിലിയിലെ പ്രമുഖ മലയാളി കൂട്ടായ്മ്മയായ 'സ്‌നേഹവീട്' സംഘടിപ്പിച്ച ഓണാഘോഷം വര്‍ണ്ണാഭമായി.ബ്രോംമിലി സെന്റ് ജോസഫ് പാരീഷ് ഹാളില്‍ മനോഹരമായ പൂക്കളം ഇട്ടുകൊണ്ട് ആരംഭം കുറിച്ച ''സ്‌നേഹോല്‍സവ് 2015'' ആര്‍പ്പു വിളികളോടെയും, കയ്യടികളോടെയും സ്വീകരിച്ചാനയിച്ച മാവേലി തമ്പുരാന്റെ അനുഗ്രഹ ആഗമനത്തോടെ ആവേശ പൂരിതമാവുകയായിരുന്നു.ഗൃഹാതുരത്വം ഉണര്‍ത്തിയ ബ്രോംലി ഓണാഘോഷത്തില്‍ തൂശനിലയില്‍ വിളമ്പിയ വിഭവ സമൃദ്ധവും, സ്വാദിഷ്ടവുമായ ഓണസദ്യ സ്‌നേഹോത്സവത്തിലെ ഹൈലൈറ്റായി.
വൈകുന്നേരം 6.30 മുതല്‍ 8.30 വരെ ഇടവേളകളില്ലാതെ അരങ്ങേറുന്ന കലാസന്ധ്യയില്‍ വിവിധ ഇടവകളില്‍ നിന്നും, മിഷനുകളില്‍ നിന്നുമുള്ള കലാകാരന്മാരും, കലാകാരികളും ആണിനിരക്കും. 8.30 ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
മതബോധന സ്‌കൂളില്‍ എത്തിച്ചേര്‍ന്ന അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വിശുദ്ധ കുര്‍ബാനക്കുശേഷം അസിസ്റ്റന്റ് വികാരി ഫാ. സുനി പടിഞ്ഞാറെക്കര പ്രത്യേക പ്രാര്‍ഥന നടത്തി ആശിവര്‍ദിച്ചു. അഞ്ഞൂറോളം കുട്ടികളും അധ്യാപകരുമാണ് ഈ വര്‍ഷം വിശ്വാസ പരിശീലനത്തിനായി എത്തിച്ചേര്‍ന്നത്
ഹോര്‍ഷം മലയാളം ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി യുടെ 10 പത്താം വാര്‍ഷിക ആഘോഷങ്ങള്‍ വെള്ളിയാഴ്ച