സീറോ മലബാർ കത്തോലിക്കാ സഭയുടെ ഈസ്റ്റ് അന്ഗ്ലിയൻ ചാപ്ലിൻസിയുടെ കീഴിലുള്ള നോർവിച്ച് ഇടവകയിലെ പ്രാഥമിക വാർഷിക ധ്യാനം സെപ്റ്റംബർ19,20 തീയതികളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ പ്രമുഖ ദൈവ വചന പ്രാസംഗികനും ഭരണങ്ങാനം കപ്പൂച്ചിൻ ആശ്രമാംഗവുമായ ഫാ ജോസഫ് പുത്തൻപുരക്കൽ നയിക്കും.
വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയായ മാന്‍ചെസ്റ്റര്‍ സെന്റ്‌മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് ( ശു നോയോ ) പെരുന്നാള്‍ ആഗസ്റ്റ് 22, 23 ( ശനി , ഞായര്‍ ) തീയതികളിലായി കൊണ്ടാടുന്നു. ശനിയാഴ്ച വൈകിട്ട് 5.30 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും, ധ്യാന യോഗവും, ആ ശി ര്‍ വാദവും, സ്‌നേഹവിരുന്നും ക്രമീകരി ച്ചിരിക്കുന്നു
സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വി. ദെവമാതാവിന്റെ ഓര്‍മ പെരുന്നാള്‍ ഭക്തിപൂര്‍വം കൊണ്ടാടുന്നു. നാളെ (22/8) വൈകിട്ട് 5.30ന് കൊടിയേറ്റത്തോടെ തിരുനാള്‍ തിരുകര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രാര്‍ഥന, സുവിശേഷ പ്രസംഗം, ആശീര്‍വാദം തുടങ്ങിയവയുമുണ്ടായിരിക്കും.
യാക്കോബായ സുറിയാനി സഭയുടെ കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ലണ്ടന്‍ ഇടവകയില്‍ ആരംഭിച്ചു.
യാക്കോബായ സുറിയാനി സഭയുടെ 2015 ലെ നോക്ക് തീര്‍ത്ഥാടനവും വി. കുര്‍ബനയും സെപ്റ്റംബര്‍ 5 ന ്
ഫാ: ആന്റണി തെക്കെതായില്‍ നയിക്കുന്ന മഞ്ചെസ്റ്റെര്‍ നയിറ്റ് വിജില്‍ ഇന്ന്
ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയില്‍ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും,വിശുദ്ധ ഏവുപ്രസിയാമ്മയുടെയും സംയുക്ത തിരുനാള്‍ ഓഗസ്റ്റ് 23 ന് ഞായറാഴ്ച്ച സാഘോഷം കൊണ്ടാടുന്നു.
സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 17 മുതല്‍ 28 വയസ്സു വരെയുള്ള അവിവാഹിതരായ യുവജനങ്ങള്‍ക്കായി സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നു. ഓഗസ്റ്റ് 24 തിങ്കളാഴ്ച്ച മുതല്‍ 28 വെള്ളി വരെ കേംബ്രിഡ്ജ് ഷെയറിലുള്ള ഹണ്ടിങ്ടണിലാണ് താമസിച്ചുള്ള യുവജന ധ്യാനം നടക്കുന്നത്.
ട്ടികള്‍ക്കായി കോട്ടയം ക്രിസ്റ്റീന്‍ ടീമിന്റെ നേതൃത്വത്തില്‍ ബെല്‍ഫാസ്റ്റില്‍ നടത്തിയ ക്രിസ്റ്റീന്‍ ധ്യാനം സമാപിച്ചു. സമാപന ദിനമായ ഞായറാഴ്ത്ത അഞ്ഞൂറോളം കുട്ടികളാണ് ധ്യാനത്തില്‍ പങ്കെടുത്തത്.
അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഡൊമിനിക് വാളര്‍വനാല്‍ നയിച്ച കൃപാനുഭവധ്യാനം സമാപിച്ചു. 14, 15,16 തിയതികളില്‍ ബെല്‍ഫാസ്റ്റ് സെന്റ് ലൂയിസ് സ്‌കൂള്‍ഹാളില്‍ വെച്ച് നടന്ന ധ്യാനത്തില്‍ യുകെയുടെയും അയര്‍ലണ്ടിന്റെയും വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി പേര്‍ പങ്കെടുത്തു.