വിശുദ്ധവാരത്തിനൊരുങ്ങി നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളികള്‍, പെസഹാ തിരുക്കര്‍മ്മങ്ങള്‍ വൈകിട്ട് 5 മുതല്‍
ഷെഫീല്‍ഡില്‍ ദുഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ രാത്രി ഏഴു മുതല്‍
മാര്‍ച്ച് 29,30,31 തിയതികളില്‍ എസ്എംഎ സെന്റ് ജോസഫ് വില്‍ടണ്‍ പള്ളിയില്‍ വെച്ച് ഫാ. കുര്യന്‍ പുരമഠത്തിലിന്റെ നേതൃത്വത്തില്‍ നടന്ന കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ ധ്യാനം സമാപിച്ചു.
ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന ധ്യാനം ഈ വര്‍ഷം ഏപ്രില്‍ 2,3,4 (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി) ദിവസങ്ങളില്‍ താല ഫെറ്റര്‍കൈന്‍ ചര്‍ച്ച് ഓഫ് ദി ഇന്‍കാര്‍നേഷന്‍ ദേവാലയത്തില്‍ വച്ച് നടത്തപെടുന്നു. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകുന്നേരം 05.30 വരെ, താമരശ്ശേരി രൂപതാംഗവും, ധ്യാനഗുരുവും കൌണ്‌സിലിംഗ് സൈക്കോളജിസ്റ്റുമായ ഫാ. കുര്യന്‍ പുരമOത്തിലാണ് ധ്യാനം നയിക്കുന്നത്.
കാല്‍വരി കുന്നുകളിലെ യാഗത്തിന്റെ ഓര്മ്മ് പുതുക്കാനായി നോര്ത്ത് ഈസ്റ്റിലെ മലയാളിക്രൈസ്തവവിശ്വാസികള്‍ ഒസ്മതെര്‌ലിയ കുന്നുകളിലേക്ക് ദുഖവെള്ളിയാഴ്ച പീഡാനുഭവയാത്ര സംഘടിപ്പിക്കുന്നു.
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഓശാന തിരുനാള്‍ ആചരിച്ചു.
മാനവരാശിയുടെ മോചനത്തിനായി സ്വയം ബലിയായിത്തീര്‍ന്ന യേശുദേവന്റെ പീഢാനുഭവത്തിന്റെ വ്യാകുലതയുടെ ഓര്‍മയില്‍ ദൂ:ഖ വെള്ളി പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍ ഓള്‍ഡ്ഹാം ആഷ്ടണ്‍ കമ്മ്യൂണിറ്റിയും നോര്‍ത്ത് മഞ്ചെസ്റ്റെര്‍ കമ്മ്യൂണിറ്റിയും സംയുകതമായി ആചരിക്കുന്നു. 03/04/ 2015 ദുഖ വെളളി രാവിലെ 10 മണിക്ക് ഫാ ജോസ് മുണ്ടകമറ്റത്തിന്റെ കാര്‍മികത്വത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കും.
ലണ്ടനിലെ ബ്രോംലിയില്‍ ഭക്തി നിര്‍ഭരമായി അനുഷ്ടിച്ചു പോരുന്ന പീഡാനുഭവ വാര ആചരണത്തിനു സമാപനമായി ജൂണ്‍ 4 നു ഉത്ഥാന തിരുന്നാള്‍ സീറോ മലബാര്‍ പാരീഷ് അംഗങ്ങള്‍ സമുചിതമായി ആഘോഷിക്കുന്നു.
റോമിലെ സീറോ മലബാര്‍ ഇടവകയുടെ ഓശാന ഞായര്‍ ആചരണവും കുരിശിന്റെ വഴിയും കൂടുതല്‍ ഭക്തി സാന്ദ്രമായി നടന്നു . ഓശാന ദിവസം രാവിലെ ബസിലിക്ക സാന്ത അനസ്താസ്യയില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി മോണ്‍സിഞ്ഞോര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ,,വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തിന്റെ ഐവറികോസ്റ്റിലെ ഉദ്യോഗസ്ഥനായ ഫാ. ജോര്‍ജ്ജ് കൂവക്കാട്ട്,അസ്സി.വികാരി ഫാ . ബിജു മുട്ടത്തുകുന്നേല്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി ലിവര്‍പൂള്‍ മലയാളികള്‍ ഹോളി നെയിം പള്ളിയില്‍ ഓശാന ഞായര്‍ ആചരിച്ചു. ക്ഷമയുടെയും സഹനത്തിന്റെയും എളിമയുടെയും പര്യായമായി കഴുത പുറത്തെത്തിയ രാജാധി രാജനെ വെള്ളവിരിച്ചും കുരുത്തോലകളേന്തിയും നമ്മുടെ ഹൃദയത്തില്‍ എതിരേല്‍ക്കണമെന്ന് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച ഫാ. ഷാജി പൂന്തോട്ട് പറഞ്ഞു.