മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ക്‌നാനായ ദേവാലയത്തില്‍ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ ഈവാനിയോസ് തിരുമേനിക്ക്ക രാജകീയ വരവേല്‍പ്പ്. 22ന് ഞായറാഴ്ച്ച ഉച്ചയോടെ പള്ളിയങ്കണത്തിലായിരുന്നു സ്വീകരണം.
മനോജ് മാത്യു. ഈ വേനലവധികാലത്ത് പ്രകൃതിരമണീയമായ വെയില്‍സിന്റെ സ്വച്ഛതയില്‍ ദൈവസ്വരം ശ്രവിക്കുവാന്‍ ശാലോം യുകെ അവസരമൊരുക്കുന്നു. ജൂലൈ മാസം പതിനേഴു വെള്ളിയാഴ്ച മുതല്‍ പത്തൊന്‍പത് ഞായര്‍ വരെ മിഡ്‌വെയില്‍സിലെ കഫന്‍ലീ കണവന്ഷന്‍ സെന്ററില്‍ നടക്കുന്ന ധ്യാനത്തിന് ശാലോമിന്റെ ആത്മീയ പിതാവ് ഫാദര്‍ റോയ് പാലാട്ടി സി.എം.ഐ നേതൃത്വം നല്‍കുന്നു.ജോലിയുടെ തിരക്കുകള്‍ വിട്ട്, നഗരത്തിന്റെ ആരവങ്ങളില്‍നിന്നകന്ന് ദൈവസാന്നിധ്യത്തിന്റെ …
കാല്വാരി കുന്നുകളിലെ യാഗത്തിന്റെ ഓര്മ്മ് പുതുക്കാനായി നോര്ത്ത് ഈസ്റ്റിലെ മലയാളിക്രൈസ്തവവിശ്വാസികള്‍ ഒസ്മതെര്‌ലിയ കുന്നുകളിലേക്ക് ദുഖവെള്ളിയാഴ്ച പീഡാനുഭവയാത്ര സംഘടിപ്പിക്കുന്നു.
യേശുനാഥന്റെ കാല്‍വരിക്കുരിശില്‍നിന്ന് ഒഴുകിയിറങ്ങുന്ന രക്ഷ നുകരാന്‍ ഒകിക്കല്‍കൂടി വിശുദ്ധവാരം ആഗതമായിരിക്കുന്നു.
ഇന്നലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ ഒത്തു കൂടിയ ഭക്തജനങ്ങളെ ദേവീ ചൈതന്യത്തിന്റെ സിന്ധൂരതിലകമണിയിച്ച് ഒരു സത്സംഗം കൂടി പരിസമാപ്തിയായി.
ഈ വേനലവധികാലത്ത് പ്രകൃതിരമണീയമായ വെയില്‍സിന്റെ സ്വച്ഛതയില്‍ ദൈവസ്വരം ശ്രവിക്കുവാന്‍ ശാലോം യുകെ അവസരമൊരുക്കുന്നു. ജൂലൈ മാസം പതിനേഴു വെള്ളിയാഴ്ച മുതല്‍ പത്തൊന്‍പത് ഞായര്‍ വരെ മിഡ്‌വെയില്‍സിലെ കഫന്‍ലീ കണവന്ഷന്‍ സെന്ററില്‍ നടക്കുന്ന ധ്യാനത്തിന് ശാലോമിന്റെ ആത്മീയ പിതാവ് ഫാദര്‍ റോയ് പാലാട്ടി സി.എം.ഐ നേതൃത്വം നല്‍കുന്നു.
സീറോ മലങ്കര സഭയുടെ മാർത്താണ്ടം രൂപതാധ്യക്ഷൻ ബിഷപ് വിന്സന്റ് മാർ പൗലൊസ് ഷെഫീൽടിൽ ഓശാനഞായര് സുശ്രൂഷകൾക്ക് മുഖ്യ കാര്മികത്വം വഹിക്കും. ഓശാന ഞായർ ശുശ്രൂഷകൾ 29നു ഞായറാഴ്ച ഉച്ചക്ക് 2മണിക്ക് ഷെഫീൽഡിലെ സെന്റ് പാട്രിക്സ് ദേവാലയത്തിൽ ആരംഭിക്കും. പ്രദക്ഷിണം, ആഘോഷപൂര്ണമായ വി.കുർബാന, തിരുവചന സന്ദേശം എന്നിവ ഇതിന്റെ ഭാഗമായ ക്രമീകരിച്ചിട്ടുണ്ട്. ഫാ. തോമസ് വടക്കും മൂട്ടിൽസഹാകാര്മികത്വം വഹിക്കും. ഷെഫീല്ട്, ലിവർപൂൾ, മാഞ്ചെസ്റ്റെർ, കവന്റ്രി, നോട്ടിങ്ഹാം എന്നീ മിഷനുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ്തിരുന്നാൾ ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത് ഇതിന്റെ ഒരുക്കങ്ങൾ പൂർത്തി ആയി വരുന്നു. യേശുകൃസ്തുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ അനുസ്മരണയിൽ പങ്കു ചേർന്ന് ദൈവാനുഗ്രഹം പ്രാപിക്കാൻഏവരെയും ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങള്‍ക്ക് വിന്സന്റ് വർഗീസ് – 07878607862 ക്രൈസ്റ്ൻ ഫ്രാൻസിസ് – 07723099514
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തില്‍ ഉള്‍പ്പെടുന്ന പോര്‍ട്ട്മൗത്ത് സെന്റ് ജോര്‍ജസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ കഷ്ടാനുഭവ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്ന അഭി. ഡോ. സക്കറിയാസ് മാറ തെയോഫിലോസ് തിരുമേനിക്ക് നാളെ ഉച്ചയ്ക്ക് 1.30ന് ഹീത്ത്ത്രൂ വിമാനത്താവളത്തില്‍ ഇടവകയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു.
മലങ്കര ഓര്‍ത്തഡോക്‌സ സഭയുടെ യുകെ, യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിലുള്ള സൗത്തെന്‍ഡ് സെന്റ് ഗ്രിഗോറിയോസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ വലിയ നോമ്പിന്റെയും വ്രതശുദ്ധിയുടെയും അനുഗ്രഹത്തിന്റെ ദിവ്യ ദിനങ്ങളിലൂടെ കടന്നുപോകുന്ന ഈ അവസരത്തില്‍ നമ്മുടെ കര്‍ത്താവിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും ഓര്‍മപുതുക്കുന്ന ഈ ദിവസങ്ങള്‍ നമ്മുടെ ജീവിതത്തിലും രൂപാന്തരത്തിന്റെ അനുഭവം ഉണ്ടാക്കുവാനുള്ള പ്രാര്‍ത്ഥനയോടുകൂടി മലങ്കര ഓര്‍ത്തഡോക്‌സ സഭടെ കോട്ടയം ഭദ്രാസനത്തിലെ പ്രമുഘ ദേവാലയമായ കോട്ടയം ഓര്‍ത്തഡോക്ള്‍സ്‌ചെറിയ പള്ളി സ ഹ വികാരി യും സുവിശേഷ പ്രസംഗകനുംമായ വെരി റവ. തോമസ് ജോര്‍ജ് ധ്യാനം നയിക്കുന്നു .
പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവുമായ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി നയിക്കുന്ന ധ്യാനം നാളെ മുതല്‍ രണ്ടു ദിവസങ്ങളിലായി മാഞ്ചസ്റ്ററില്‍ നടക്കും. പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയും ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറുവരെയുമാണ് ധ്യാനം നടക്കുക.