സുവിശേഷത്തിന്റെ കേന്ദ്ര സ്ഥാനത്ത് നില്‍ക്കുന്ന പെസഹാരഹസ്യം സവിശേഷമാംവിധം പ്രഘോഷിക്കപ്പെടുവാന്‍ മാര്‍ച്ച് 26,27,28 തിയതികളില്‍ വിഗനില്‍ വെച്ച് ഫാ. സജി ഓലിക്കലും സെഹിയോന്‍ യുകെ ടീം അംഗങ്ങളും ചേര്‍ന്ന് നയിക്കുന്ന ധ്യാനം നടത്തപ്പെടുന്നു.
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ഫെബ്രുവരി പതിനാറാം തീയതി വലിയ നോമ്പ് ആചരണത്തിന്റെ മുന്നോടിയായിട്ടുളള വിഭൂതി (കുരിശുവര) തിരുന്നാള്‍ ആചരിച്ചു.
ലണ്ടന്‍ ഹിന്ദു ഐക്യവേദി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന ഹിന്ദുമത പരിഷത്തിനെ കുറിച്ച് ഒരു വിശദീകരികണം ആവശ്യമാണ് എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു വാര്‍ത്ത കുറിപ്പ് ഇറക്കുന്നത്.
ലണ്ടന്‍ - വെസ്റ്റ് സസക്‌സിലെ ക്രോളിയില്‍ പരിശുദ്ധ ത്രിത്വനാമത്തില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഒരു പുതിയ ഇടവക രൂപീകരിച്ചു.
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച, റെവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി നേതൃത്വം നല്കും
ലണ്ടന്‍ കണ്‍വെന്‍ഷന്‍ ആപ്ടണ്‍ പാര്‍ക്കില്‍ ശനിയാഴ്ച
ഇന്ന് ലോകം മഹാ ശിവരാത്രി ആചരിക്കുന്നു. 'ലോകോപകാരാര്‍ത്ഥം മിദം ശരീരം' എന്ന മഹത്തായ സനാതന സന്ദേശം ഭഗവാന്‍ സ്വയമേവ ആചരിച്ചു കാണിച്ച പുണ്യ ദിനം. പാലാഴി മഥനം നടക്കുന്ന വേളയില്‍ പൊന്തിവന്ന കാളകൂടം എന്ന സര്‍വനാശകാരിയായ വിഷം ലോക നന്മ മുന്‍നിര്‍ത്തി ഭഗവാന്‍ ശ്രീ പരമേശ്വരന്‍ പാനം ചെയ്തു.
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഡെറി ഇടവകയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ശനിയാഴ്ച ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തില്‍ നടന്ന തിരുനാള്‍ തിരുകര്‍മങ്ങളില്‍ ഫാ. ഫിലിപ്പ് പന്തമാക്കല്‍, ഫാ. ആന്റണി പെരുമായന്‍, ഫാ. ജോസഫ് കറുകയില്‍ തുടങ്ങിയവര്‍ കാര്‍മികരായി. ഇടവക വികാരി ഫാ. ജോസഫ് കറുകയില്‍ കൊടിയേറ്റു നിര്‍വഹിച്ചതോടെയാണ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
യുകെയിലെ സീറോ മലബാര്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ രൂപതകളിലും നടന്നുവരുന്ന പുതിയ നിയമനങ്ങളുടെ അടിസ്ഥാനത്തില്‍ ബര്‍മിംഗ്ഹാം അതിരൂപതയിലെ പ്രവത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ നിയമിതനായി.
ദൈവീക സ്‌നേഹത്തിന്റെ അനുഭവം രുചിച്ചറിഞ്ഞ് യുവജനങ്ങള്‍ അഗ്നി അഭിഷേകത്താല്‍ ജ്വലിച്ച് ആനന്ദനൃത്തമാടിയപ്പോള്‍ മുതിര്‍ന്നവരുടെ വിശ്വാസത്തെ വര്‍ധിപ്പിച്ചു. ബഥേല്‍ സെന്റര്‍ നിറഞ്ഞുകവിഞ്ഞ് വിശ്വാസികള്‍ ഒഴുകിയെത്തിയപ്പോള്‍ ഫാ. സോജി ഓലിക്കലും ഫാ. മാറ്റ് ആന്‍സ്‌കോസും അതിശക്തമായ വചന പ്രഘോഷണം വിശ്വാസികളുടെ സിരകളിð ആത്മീയ അഗ്നി പ്രവഹിക്കുന്നതായിരുന്നു.