വിഗാനില്‍ ഈ ശനി, ഞായര്‍ ദിവസങ്ങളില്‍ ബ്രദര്‍ തോമസ് പോള്‍ നയിക്കുന്ന വളര്‍ച്ചാധ്യാനത്തിനും അത്ഭുതരോഗശാന്തി ശുശ്രൂഷയ്ക്കുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കോട്ടയം:വിശ്വാസത്തെ മുറകെപ്പിടിച്ചും ഉറക്കെപ്പറഞ്ഞും ചങ്ങനാശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ അധ്യക്ഷനുമായ മാര്‍ ജോസഫ് പൗവത്തില്‍ മെത്രാപോലീത്ത പൗരോഹിത്യത്തില്‍ സുവര്‍ണ ജൂബിലി ആഘോഷിക്കുകയാണ്.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് സെപ്റ്റംബര്‍ 30 ന്ഞായറാഴ്ച്ച ഗ്രോസ്ഗെരാവില്‍ സ്വീകരണം നല്‍കുന്നു
യുറോപ്പിയന്‍ പര്യടനത്തിന്റെ ഭാഗമായി ഓസ്ട്രിയയിലെത്തിയ കോഹിമ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. ജെയിംസ് തോപ്പിലിന് ഓസ്ട്രിയന്‍ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി (എ കെ സി സി ) ഉജ്ജല സ്വീകരണം നല്‍കി.
വിയന്ന: അത്ഭുത പ്രവര്‍ത്തകയായ കൊരട്ടി മുത്തിയുടെ തിരുനാള്‍ വിയന്നയില്‍ ഒക്ടോബര്‍ 13ന് (ശനിയാഴ്ച) ആഘോഷിക്കും. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ഐ സി സി യുടെ ചാപ്ലിന്‍ ഫാ. ഫാ. തോമസ് താണ്ടപിള്ളിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ പാട്ടുകുര്‍ബാനയോടെ വിയന്നയിലെ മൈടിലിംഗിലുള്ള മരിയ ലൂര്‍ദ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതാതായി വിയന്നയിലെ കൊരട്ടി മുത്തിയുടെ വിശ്വാസികളുടെ കൂട്ടായ്മ എന്‍ ആര്‍ ഐ മലയാളിയെ അറിയിച്ചു.
ജിനു കുര്യാക്കോസ് ബര്‍മിങ്ഹാം: സെന്റ് സൈമണ്‍സ് ക്‌നാനായ ഇടവകയുടെ നേതൃത്വത്തില്‍ കൊവന്‍ട്രിയില്‍ ഇന്നലെ നടന്ന നാലാമത് യുറോപ്യന്‍ ക്‌നാനായ സംഗമം വര്‍ണാഭമായ പരിപാടികളോടെ ചരിത്രസ്മരണകളുയര്‍ത്തിയ മുഹൂര്‍ത്തമായി. അഭിവന്ദ്യതിരുമേനിമാരുടെ അപ്രതീക്ഷിതമായ അഭാവത്തില്‍ രാവിലെ റവ.ഡോ.തോമസ് ജേക്കബ് മണിമലയുടെ കാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാനയെത്തുടര്‍ന്ന് വിവിധ ഇടവകകളില്‍ നിന്നുള്ള അംഗങ്ങള്‍ വാദ്യമേളങ്ങള്‍, ക്‌നാനായ വേഷവിതാനങ്ങള്‍ എന്നിവയോടെ പങ്കെടുത്ത നിറച്ചാര്‍ന്ന റാലി എന്നിവയ്ക്കുശേഷം …
ലോകപ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനും, മെസേജ് മിഷന്‍ ഡയറക്ടറും, പ്രശസ്ത സംഗീത സംവിധായകനുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം സെപ്റ്റബര്‍ 21, 22, 23 തീയതികളില്‍ ഡോവ്റ്റണ്‍ ഹോളിഫാമിലി ചര്‍ച്ചില്‍ നടത്തും.
ജീവിത യഥാര്‍ത്ഥ്യങ്ങളുടെ ഉപരിപ്ലവമായ ചിത്രീകരണത്തെക്കാള്‍ ആന്തരികാനുഭവങ്ങളെ പ്രകടമാക്കുന്ന പുല്ലേലിയുടെ ആഖ്യാന രീതി നല്ല നാടകങ്ങളുടെ വസന്ത കാലത്തിലേക്ക് പുതിയൊരു ചുവടുവെപ്പായി വേണം വിലയിരുത്തേണ്ടത്.
സഭാസ്‌നേഹം ആത്മാവില്‍ അഗ്നിയായും സമുദായസ്‌നേഹം മനസ്സില്‍ വികാരമായും നിറഞ്ഞുനില്‍ക്കുന്ന, ക്‌നാനായ മക്കളുടെ വലിയ പിതാവിന് ശതാഭിഷേകത്തിന്റെയും ദൈവകൃപയുടെയും ധന്യവേള. ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ടതിന്റെ സാഫല്യവുമായി 2012 സെപ്‌റ്റംബര്‍ 11-ന് കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയ്‌ക്ക് 84 വയസ് തികയുന്നു. കോട്ടയം അതിരൂപതയെയും, ക്‌നാനായ സമുദായത്തെയും മൂന്നാം സഹസ്രാബ്‌ദത്തിലേക്കു നയിച്ച കുന്നശ്ശേരി പിതാവ് …
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കുരിയ ബിഷപ്പ് മാര്‍ ബോസ്കോ പുത്തുറിന് വിയന്നയിലെ ഇന്ത്യന്‍ കാത്തലിക്ക് കമ്മ്യൂണിറ്റി ഉജ്ജല സ്വീകരണം നല്‍കി.