ബാസല്‍ :ലോകമെമ്പാടും വിവിധ രാജ്യങ്ങളിലായി കുടിയേറിയിരിക്കുന്ന സീറോ മലബാര്‍ സഭയിലെ അല്മായ സമൂഹം ആഗോള കത്തോലിക്കാ സഭയ്ക്ക്
ലീഡ്‌സ് രൂപതയുടെ പ്രഥമ സീറോ മലബാര്‍ ചാപ്ലിനായി ഫാ.ജോസഫ് പൊന്നേത്ത് ചുമതലയേറ്റു. കോതമംഗലം രൂപതയില്‍പ്പെട്ട മാറിക സ്വദേശിയാണ് ഫാ.ജോസഫ്. മുതലക്കോടം സെന്റ് ഫൊറോന പള്ളി,സെന്റ് .ജോര്‍ജ്ജ് കത്തീഡ്രല്‍, സെന്റ്.ജോര്‍ജ്ജ് ഫൊറോന പള്ളി വാഴക്കുളം എന്നിവിടങ്ങളിലെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് ശേഷമാണ് ഫാ.ജോസഫ് ലീഡ്‌സ് രൂപതയതുടെ സീറോ മലബാര്‍ സമൂഹത്തിന്റെ വികാരിയായി ചുമതലയേല്‍ക്കുന്നത്. വടക്ക് സ്‌കിപ്റ്റന്‍ മുതല്‍ വേക്ക്ഫീല്‍ഡിന്റെ …
കോട്ടയം:വ്രതവിശുദ്ധിയുടെ നിറവിലെത്തിയ ആയിരങ്ങള്‍ സാക്ഷിയായി എട്ടുനോമ്പു പെരുനാളിനു കൊടിയേറി.
സിബി തോട്ടുകടവില്‍ ബാസല്‍ : സീറോ മലബാര്‍ സഭ അല്‍മായ കമ്മിഷന്റെ അല്‍മായ സമ്മേളനത്തിന് സ്വിറ്റ്‌സര്‍ലന്റിലെ ബാസല്‍ ഒരുങ്ങുന്നു. സെപ്റ്റംബര്‍ രണ്ടിനു വൈകുന്നേരം നാലിന് സെന്റ് ആന്റണീസ് ദേവാലയത്തില്‍ വി.അല്‍ഫോന്‍സാമ്മയുടെ ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കുശേഷമാണ് സമ്മേളനം. ഇതോടനുബന്ധിച്ച് സീറോമലബാര്‍ ലെയ്റ്റിസെന്ററും ഉദ്ഘാടനം ചെയ്യും. ഇതാദ്യമായാണ് ബാസലില്‍ വിപുലമായ അല്മായ സമ്മേളനം നടത്തുന്നത്. സമ്മേളനത്തില്‍ അല്മായ കമ്മിഷന്‍ …
കൊച്ചി: ലോകമെമ്പാടുമുള്ള ആയിരങ്ങള്‍ക്ക് സുവിശേഷസൗഖ്യം പകര്‍ന്ന സുവിശേഷകന്‍ ഡോ. പി.പി. ജോബ് (67) ഹംഗറിയിലെ ബുഡാപെസ്റ്റില്‍ അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. ഭാര്യ ഡോ. മേരി ജോബ്. മക്കളായ മൈക്കിള്‍ 1999ല്‍ ഡെറാഡൂണിലും ജോണ്‍ 2007ല്‍ ദുബായിലും വാഹനാപകടത്തില്‍ മരിച്ചിരുന്നു. അകാലത്തില്‍ പൊലിഞ്ഞുപോയ മകന്‍ മൈക്കിളിന്റെ ഓര്‍മയ്ക്ക് കോയമ്പത്തൂരില്‍ സൂലൂരിനടുത്ത് റാവത്തൂര്‍ കൊമ്പത്തോട്ടത്ത് …
ബാബു വേതാനി സൂറിച്ച്: ആകമാനസുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ് ബാവയെ സന്ദര്‍ശിക്കുവാനായി ജര്‍മനിയില്‍ ഹാനോവറിലേക്കുള്ള യാത്രാമധ്യേ സൂറിച്ചിലെത്തിച്ചേര്‍ന്ന ശ്രേഷ്ഠ കാത്തോലിക്കാ ആബൂന്‍ മോര്‍ തോമസ് പ്രഥമന്‍ ബാവയ്ക്ക് സ്വിറ്റ്‌സര്‍ലന്റിലെ സെന്റ് മേരീസ് ഇടവക ഹാര്‍ദ്ദവമായ സ്വീകരണം നല്കി. ശ്രേഷ്ഠബാവയ്‌ക്കൊപ്പം മൈലാപ്പൂര്‍ ദില്ലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഐസക് മോര്‍ …
സിബി തോട്ടുകടവില്‍ ബാസല്‍ : സെന്റ് ആന്റണീസ് ദേവാലയത്തില്‍ വി.അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ മഹാമഹം സെപ്റ്റംബര്‍ രണ്ടിന് വൈകുന്നേരം നാലുമണിക്ക് ആഘോഷിക്കും. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍.മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും മറ്റു തിരുനാള്‍കര്‍മങ്ങളുമാണ് പ്രധാനചടങ്ങ്. വൈകുന്നേരം നാലു മണിക്ക് തിരുസ്വരൂപം വെഞ്ചരിക്കും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലി, തിരുനാള്‍ സന്ദേശം, ലദീഞ്ഞ് എന്നിവയ്ക്കുശേഷം സ്‌നേഹവിരുന്നും നടത്തുമെന്ന് …