Philip Joseph: ഗ്ലോസ്റ്ററില്‍ ക്രിപ്ട് സ്‌കൂളില്‍ വച്ച് സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ രണ്ടാമത് ബൈബിള്‍ കലോത്സവം വന്‍ വിജയമായി സമാപിച്ചുഇന്നലെ ഗ്ലോസ്റ്ററിലെ ക്രിപ്ട് സ്‌കൂളില്‍ വച്ച് നടന്ന ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജണിന്റെ രണ്ടാമത്തെ ബൈബിള്‍ കലോത്സവം മഹത്തരമായ സന്ദേശത്തിന്റെ വിളിച്ചോതലായിരുന്നു. എല്ലാവിധ സൗകര്യങ്ങളടങ്ങിയ 7 സ്‌റ്റേജുകളിലായി നടന്ന ബൈബിള്‍ കലോത്സവത്തില്‍ തകര്‍ത്ത് പെയ്യുന്ന മഴയേയും …
Appachan Kannanchira (ലണ്ടന്‍):’സുവിശേഷവല്‍ക്കരണത്തോടൊപ്പംപ്രാര്‍ത്ഥനകളും, അനുഭവ സാക്ഷ്യങ്ങളും പങ്കിട്ടു സുദൃഢമായ കുടുംബവും, ശക്തമായ കൂട്ടായ്മ്മയും രൂപപ്പെടുത്തുക’ എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി രൂപതാ തലത്തില്‍ സംഘടിപ്പിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ നവംബര്‍ 4 നു ശനിയാഴ്ച ലണ്ടനിലെ ഹാരോ ലെഷര്‍ സെന്ററില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനോടെ സമാപിക്കും. ലണ്ടന്‍ …
Appachan Kannanchira (ഹെയര്‍ഫീല്‍ഡ്): വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതാ ചാപ്ലൈന്‍സിയുടെ കീഴിലുള്ള കുര്‍ബ്ബാന സെന്ററായ ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് പരിശുദ്ധ ദൈവ മാതാവിന്റെ ജപമാലതിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ലണ്ടനിലെ പ്രശസ്തമായ തിരുനാളുകളിലൊന്നായി ശ്രദ്ധേയമായ ഹെയര്‍ഫീല്‍ഡു തിരുനാള്‍ ഒക്ടോബര്‍ 13 നു ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.15 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്നതായിരിക്കും. ഫാദര്‍ ജിജി …
Appachan Kannanchira (ലണ്ടന്‍): ക്രിസ്തീയ ഭക്തിഗാന സംഗീത ലോകത്തെ ചക്രവര്‍ത്തികളായ പീറ്റര്‍ ചേരാനെല്ലൂര്‍ ബേബി ജോണ്‍ കലയന്താനി കൂട്ടുകെട്ടിന്റെ സംഗീത സപര്യയുടെ സില്‍വര്‍ ജൂബിലി ആഘോഷ വേളയില്‍ ആസ്വാദക സദസ്സിനുള്ള ആത്മീയ ഗാന ഉപഹാരമായി ‘ദി ഗ്ലോറി ടു ഗോഡ് ‘ പുറത്തിറക്കി.2018 ലെ ഏറ്റവും പുതിയതും, ക്രിസ്തീയ ഭക്തിഗാന ആല്‍ബങ്ങളിലെ ഏറ്റവും കിടിലനുമായ ‘ദി …
Alex Varghese (മാഞ്ചസ്റ്റര്‍): ജൂത ക്രിസ്തീയ പാരമ്പര്യത്തില്‍ പെട്ട ഏഴ് ഇല്ലങ്ങളിലെ എഴുപത്തിരണ്ട് കുടുബങ്ങളില്‍ നിന്നും നാനൂറ് യഹൂദ ക്രിസ്ത്യാനികള്‍ ക്‌നായി തൊമ്മന്റെ നേതൃത്വത്തില്‍ ബിഷപ് ഉര്‍ഹാ മാര്‍ യൗസേപ്പിന്റെയും നാല് വൈദികരുടേയും ഡീക്കന്‍മാരുടേയും അകമ്പടിയോട AD 345 ല്‍ ദക്ഷിണ മെസോപൊട്ടാമിയയില്‍ നിന്നും കൊടുങ്ങല്ലൂരില്‍ വന്ന് താമസിക്കുകയും അങ്ങനെ ക്‌നാനായ പാരമ്പര്യം കേരളത്തില്‍ ആരംഭിക്കുകയും …
APPACHAN KANNANCHIRA (ലണ്ടന്‍): ഹെയര്‍ഫീല്‍ഡിലെ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ മണിക്കൂറുകള്‍ നീണ്ടു നിന്ന ബൈബിള്‍ കലോത്സവം തിരുവചനങ്ങളുടെ മികവുറ്റ സംഗീത,നൃത്ത,നടന ആവിഷ്‌കാരങ്ങളിലൂടെ വിശ്വാസ വിരുന്നായി. അതുല്യമായ കലാവൈഭവ പ്രകടനങ്ങള്‍ അരങ്ങുവാണ വേദി അക്ഷരാര്‍ത്ഥത്തില്‍ വിശ്വാസ പ്രഘോഷണങ്ങളുടെ വിളനിലം തീര്‍ക്കുകയായിരുന്നു. വിശുദ്ധ ഗ്രന്‍ഥം പ്രതിഷ്ഠിച്ചു കൊണ്ട് നിലവിളക്കു കൊളുത്തി ശുഭാരംഭം കുറിച്ച ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സവം ഫാ.തോമസ് …
Sunny Arackal: അപ്പ : പ്രവര്‍ത്തനങ്ങള്‍: 2 : 4. അവരെല്ലാവരും പരിശുദ്ധാതമാവിനാല്‍ നിറഞ്ഞു . സ്പിരിച്യുയല്‍ റിന്യൂവല്‍ മിനിസ്ട്രയുടെ താമസിച്ചുകൊണ്ടുള്ള മലയാളത്തിലുള്ള ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം സൗതാംപ്ടണില്‍ 12 ഒക്ടോബര് 2018 10 AM മുതല്‍ 14 ഒക്ടോബര് 2018 4 PM വരെ. സ്ഥലം: സെന്റ് ജോസഫ് , 8 ലിന്ദ്‌റസറ്റ് …
Appachan Kannanchira: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ സുവിശേഷവല്‍ക്കരണാര്‍ത്ഥം യു കെ യില്‍ എട്ടു റീജിയണുകളിലായി നടത്തപ്പെടുന്ന രൂപതാ കണ്‍വെന്‍ഷന്റെ സമാപനം കുറിക്കുന്ന ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഹാര്‍ലോ ലെഷര്‍ സെന്ററില്‍ നവംബര്‍ 4 നു നടത്തപ്പെടും. ലണ്ടന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച രാവിലെ 9:00 …
എ. പി. രാധാകൃഷ്ണന്‍: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ പരിപാടികള്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കാന്‍ ക്രോയിഡണ്‍ ഹിന്ദു സമാജം തീരുമാനിച്ചു. കോടതി വിധി തികച്ചും ദൗര്‍ഭാഗ്യകരം ആണെന്നും ഈ കാര്യത്തില്‍ ഭക്തരുടെ പക്ഷത്താണ് സമാജം എന്നും സമാജം പ്രസിഡന്റ് ശ്രീ കുമാര്‍ സുരേന്ദ്രന്‍, സെക്രട്ടറി പ്രേംകുമാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ …
Thomas K Antony: സെഹിയോന്‍ യുകെ ടീം നയിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 20 ന് ക്രിസ്റ്റീന കൂപ്പര്‍ വചന സന്ദേശം നല്‍കും. സെഹിയോന്‍ യുകെയുടെ ഇംഗ്ലീഷ് ടീം നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 20 ാംതിയതി ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണി വരെ . പാമേഴ്‌സ് ഗ്രീന്‍ കാത്തലിക് ഹൈസ്‌കൂള്‍ …