1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നോര്‍ത്ത് ഈസ്‌റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ ജനുവരി 7 ഞായറാഴ്ച
നോര്‍ത്ത് ഈസ്‌റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ ജനുവരി 7 ഞായറാഴ്ച
മാത്യു ജോസഫ് (സന്ദര്‍ലാന്‍ഡ്): കേരളത്തിലെ വിവിധ ക്രൈസ്തവസമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്ഷം തോറും നടത്തിവരാറുള്ള എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീത സന്ധ്യ ഈ വര്ഷം ജനുവരി 7 ഞായറാഴ്ച വൈകുന്നേരം 5.00 ന് ന്യൂ കാസില്‍ സെ, ജെയിംസ് & സെ. ബേസില്‍ ചര്‍ച് ഹാളില്‍ വെച്ച് വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തില്‍ തുടക്കമാകുന്നു . ക്രൈസ്തവ …
മലയാളം പാട്ടുകുര്‍ബാനയും പരിശുദ്ധ അമ്മയുടെ നൊവേനയും ഡിസംബര്‍ 3 ന് സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ഹാര്‍ഡനില്‍
മലയാളം പാട്ടുകുര്‍ബാനയും പരിശുദ്ധ അമ്മയുടെ നൊവേനയും ഡിസംബര്‍ 3 ന് സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ഹാര്‍ഡനില്‍
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളില്‍ നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഹോഷമായ മലയാളം പാട്ടുകുര്‍ബാനയും ഡിസെമ്പര്‍ മാസം 3 തിയതി 4.15 നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു.  ശനിയാഴ്ച 3 മണിമുതല്‍ നാലുമണി വരെ രൂപതയിലെ ആദ്യ കുര്‍ബാന സ്വീകരിച്ച …
സ്റ്റീവനേജില്‍ മാര്‍ സ്രാമ്പിക്കല്‍ പിതാവിന്റെ ഭവന സന്ദര്‍ശനവും വെഞ്ചിരിപ്പു കര്‍മ്മവും 29, 30 തീയതികളില്‍
സ്റ്റീവനേജില്‍ മാര്‍ സ്രാമ്പിക്കല്‍ പിതാവിന്റെ ഭവന സന്ദര്‍ശനവും വെഞ്ചിരിപ്പു കര്‍മ്മവും 29, 30 തീയതികളില്‍
അപ്പച്ചന്‍ കണ്ണഞ്ചിറ: എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് രൂപതാ മക്കളെ നേരില്‍ കാണുവാനും അവരുടെ ഭവനങ്ങളില്‍ വെഞ്ചിരിപ്പ് കര്‍മ്മം നടത്തുന്നതിനുമായി സ്റ്റീവനേജില്‍ എത്തുന്നു. നവംബര്‍ 29,30 തീയതികളില്‍ (ബുധന്‍,വ്യാഴം) രാവിലെ 9 :30 മുതല്‍ വൈകുന്നേരം 9:30 വരെയാണ് ഭവന സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. ബുധനാഴ്ച …
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍
സണ്ണി അറയ്ക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള ഏകദിന കണ്‍വന്‍ഷന്‍ ഈ മാസം 25ന് ലണ്ടനിലെ St Peter Church , 52 Gores brook road , Dagenham , RM9 6UR ല്‍ വച്ച് നടക്കും. രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകീട്ട് 4 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് …
അനുഗ്രഹ വര്‍ഷം ചൊരിയുന്ന എവെയ്ക്ക് ലണ്ടനും കുട്ടികള്‍ക്കായി മ്യൂസിക് ഫെസ്റ്റും 25 ന്
അനുഗ്രഹ വര്‍ഷം ചൊരിയുന്ന എവെയ്ക്ക് ലണ്ടനും കുട്ടികള്‍ക്കായി മ്യൂസിക് ഫെസ്റ്റും 25 ന്
ജോസ് കുര്യാക്കോസ്: ലണ്ടന്‍ നിവാസികള്‍ക്ക് ആത്മീയ വിടുതലും സൗഖ്യവും പകരുന്ന ‘എവെയ്ക്ക് ലണ്ടന്‍’ ഇംഗ്ലീഷ് ശുശ്രൂഷ ഈ ശനിയാഴ്ച St . Anne’s Catholic School , Palmers Green , N135TY ല്‍ വച്ച് നടത്തപ്പെടും. ഫാ. ഷൈജു നടുവത്താനി നയിക്കുന്ന ശുശ്രൂഷയില്‍ Coref Human Communtiy ലെ ജോണ്‍ & അലക്‌സാന്‍ഡ്ര സ്‌റ്റെയ്‌നെ …
സ്റ്റീവനേജില്‍ മാര്‍ സ്രാമ്പിക്കലിന്റെ വരവേല്‍പ്പും, തിരുന്നാളും ഉജ്ജ്വലമായി
സ്റ്റീവനേജില്‍ മാര്‍ സ്രാമ്പിക്കലിന്റെ വരവേല്‍പ്പും, തിരുന്നാളും ഉജ്ജ്വലമായി
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): എപ്പാര്‍ക്കി ഓഫ് ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനും സുവിശേഷവല്‍ക്കരണവും, അജപാലന ശുശ്രുഷയും ശക്തമായി ഏകോപിച്ച് മുന്നേറുന്ന ശ്രേഷ്ഠ പിതാവുമായ മാര്‍ ജോസഫ് സ്രാമ്പിക്കലിന് സ്റ്റീവനേജില്‍ ഉജ്ജ്വല വരവേല്‍പ്പേകി. ഉച്ചയോടെ സ്റ്റീവനേജ് സെന്റ് ജോസഫ്‌സ് പാരീഷില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ ജോസഫ് പിതാവിനെ സ്റ്റീവനേജ് പാരീഷ് കമ്മ്യുണിറ്റിയിലെ തൂവെള്ള വസ്ത്രാലങ്കിതരായി …
മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റിയുടെ മണ്ഡല മകരവിളക്ക് ആഘോഷങ്ങളും തീര്‍ത്ഥാടനവും നവംബര്‍ 25, ഡിസംബര്‍ 13 തീയ്യതികളില്‍
മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റിയുടെ മണ്ഡല മകരവിളക്ക് ആഘോഷങ്ങളും തീര്‍ത്ഥാടനവും നവംബര്‍ 25, ഡിസംബര്‍ 13 തീയ്യതികളില്‍
അലക്‌സ് വര്‍ഗീസ്: കലിയുഗ വരദനായ ശ്രീ ശബരീശന്റെ അനുഗ്രഹത്തോടെ ഈ വര്‍ഷത്തെ മണ്ഡലകാലം ആരംഭിച്ചിരിക്കുന്ന ഈ പുണ്യമാസത്തില്‍, കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ഭക്തിയോടും വ്രതശുദ്ധിയോടും കൂടി ഈ മണ്ഡലകാലവും മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റി ആചാര അനുഷ്ടാനങ്ങളോടെ ആചരിക്കുന്നു. ശബരീശ സന്നിധിയില്‍ പോകുന്നതു പോലെ വ്രതം എടുത്ത് മാലയണിഞ്ഞ്, വിതിംഗടന്‍ രാധാക്യഷ്ണ മന്ദിര്‍ (ഗാന്ധിഹാള്‍ ) …
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പപൂജ Medway ഹിന്ദു മന്ദിറില്‍
കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പപൂജ Medway ഹിന്ദു മന്ദിറില്‍
കെന്റ് ഹിന്ദു സമാജം: കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പപൂജ 2017 നവംബര്‍ 25)o തിയതി ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ, കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ച് സാഘോഷം നടത്തപ്പെടുന്നു. അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, താലപ്പൊലി, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാന്ജനം), …
മാര്‍ സ്രാമ്പിക്കലിന്റെ അനുഗ്രഹീത സാന്നിദ്ധ്യവും, വിശുദ്ധ ഗ്രന്‍ഥ സംഭവങ്ങള്‍ക്കു ജീവന്‍ പകര്‍ന്ന ആവിഷ്‌ക്കാരങ്ങളും; സ്റ്റീവനേജ് ‘പാരീഷ് ഡേ’ വര്‍ണ്ണാഭമായി
മാര്‍ സ്രാമ്പിക്കലിന്റെ അനുഗ്രഹീത സാന്നിദ്ധ്യവും, വിശുദ്ധ ഗ്രന്‍ഥ സംഭവങ്ങള്‍ക്കു ജീവന്‍ പകര്‍ന്ന ആവിഷ്‌ക്കാരങ്ങളും; സ്റ്റീവനേജ് ‘പാരീഷ് ഡേ’ വര്‍ണ്ണാഭമായി
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): വെസ്റ്റ് മിന്‍സ്റ്റര്‍ ചാപ്ലൈന്‍സിയുടെ കീഴിലുള്ള ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജിലെ കമ്മ്യുണിറ്റി തങ്ങളുടെ പ്രഥമ പാരീഷ് ദിനാഘോഷം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. ഹോളിഡേ ഇന്നില്‍ നടത്തപ്പെട്ട പാരീഷ് ദിനാഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥിയായിരുന്നു. അഭിവന്ദ്യ പിതാവ് കേക്ക് മുറിച്ചു കൊണ്ട് പാരീഷ് ദിനാഘോഷം ഉദ്ഘാടന കര്‍മ്മം …
ഡബ്ലിന്‍ സീറോ മലബാര്‍ സഭ വിവാഹ ഒരുക്ക സെമിനാര്‍ ആരംഭിച്ചു
ഡബ്ലിന്‍ സീറോ മലബാര്‍ സഭ വിവാഹ ഒരുക്ക സെമിനാര്‍ ആരംഭിച്ചു
മജു പെക്കല്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ ആരംഭിക്കുന്നു. ഡിസംബര്‍ 7, 8, 9 തീയതികളില്‍ താല ഹോളി റോസറി പള്ളിയില്‍ വച്ചാണ് സെമിനാര്‍ നടക്കുന്നത്. മൂന്നു ദിവസവും രാവിലെ 9.30 ന് ആരംഭിച് വൈകിട്ട് 5 മണിക്ക് അവസാനിക്കും. മൂന്നു ദിവസവും മുഴുവന്‍ സമയവും പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. …