അപ്പച്ചന്‍ കണ്ണഞ്ചിറ (എന്‍ഫീല്‍ഡ്): എപ്പാര്‍ക്കി ഓഫ് ഗ്രേയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനു വെസ്റ്റ്മിന്‍സ്റ്റര്‍ ചാപ്ലൈന്‍സിയുടെ കീഴിലുള്ള എന്‍ഫീല്‍ഡ് പാരീഷില്‍ ഊഷ്മള സ്വീകരണം ഒരുക്കുന്നു. എന്‍ഫീല്‍ഡ് സന്ദര്‍ശനത്തിനെത്തുന്ന അഭിവന്ദ്യ പിതാവ് ആനി ദിവസം എന്‍ഫീല്‍ഡ് പാരീഷ് കമ്മ്യുണിറ്റി ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്ന പരിശുദ്ധ മാതാവിന്റെ തിരുന്നാളിന് നേതൃത്വം നല്‍കുകയും, …
ജോര്‍ജ് മാത്യു: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധ പരുമല തിരുമേനിയുടെ 115 – മത് ഓര്‍മ്മപെരുന്നാള്‍ ബിര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നവംബര്‍ 12ന് ഞായറാഴ്ച ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു ഞായറാഴ്ച രാവിലെ 8.30ന് പ്രഭാത നമസ്‌കാരം, ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസിന്റെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന, പ്രസംഗം, …
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അജപാലന സന്ദര്‍ശനവും, പാരിഷ് ദിനാഘോഷവും, തിരുന്നാളും ഗംഭീരവും ഭക്തിനിര്‍ഭരവുമായി സ്റ്റീവനേജില്‍ ആഘോഷിക്കുന്നു. സ്റ്റീവനേജിലെ സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് പിതാവിനുള്ള സ്വീകരണവും ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളും നടത്തപ്പെടുക. ആദരണീയനായ സ്രാമ്പിക്കല്‍ പിതാവിന്റെ …
രാജു വേലംകാല (അബര്‍ഡീന്‍): അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ നവംബര്‍ മാസം 5 ആം തീയതി ഞായാറാഴ്ച ആഘോഷിക്കുന്നു. അബര്‍ഡീന്‍ മാസ്ട്രിക്ക്‌ഡ്രൈവിലുള്ള സെന്റ് ക്ലെമന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ 2017 നവംബര്‍ 5 ആം തിയതി ഞായറാഴ്ച രാവിലെ 7 ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് …
അലക്‌സ് വര്‍ഗീസ് (ലണ്ടന്‍): ജപമാല മാസത്തിന്റെ സമാപനവും സകല വിരുദ്ധരുടെ തിരുനാളും സംയുക്തമായി ലണ്ടനിലെ ഡഘനത്തുള്ള മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ സംയുക്തമായി ഇന്ന് ചൊവ്വാഴ്ച (31/10/17) ആചരിക്കുന്നു. വൈകുന്നേരം 7 മണിക്ക് ജപമാല പ്രദക്ഷിണത്തോടെ തിരുകര്‍മ്മങ്ങള്‍ക്ക് ആരംഭം കുറിക്കും. ദേവാലയ പരിസരത്ത് നടത്തുന്ന ജപമാല പ്രദക്ഷിണത്തില്‍ കത്തിച്ച തിരികളും ജപമാലകളും കരങ്ങളിലേന്തി വിശ്വാസികള്‍ പങ്കു ചേരും. …
ജോര്‍ജ് മാത്യു: ബര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ OVBS ക്ലാസുകള്‍ക്ക് ആവേശോജ്വലമായ പരിസമാപ്തി. ഒക്ടോബര്‍ 27ന് ആരംഭിച്ച ക്‌ളാസുകള്‍ 29ന് ഞായറാഴ്ച വി. കുര്‍ബാനയോടെ സമാപിച്ചു. വി. കുര്‍ബാനയ്ക്ക് ഇടവക വീകാരി ഫാ. മാത്യൂസ് കുര്യാക്കോസ് കാര്‍മ്മികത്വം വഹിച്ചു. OVBSന്റെ ഭാഗമായി നടന്ന ബൈബിള്‍ ക്‌ളാസുകള്‍, ഗാന പരിശീലനം, ക്വിസ് മത്സരം, വിവിധ …
കെ.ജെ ജോണ്‍ (സൗത്താംപ്റ്റന്‍): ലോകപ്രശസ്ത കുടുംബ പ്രേഷിതനും, വചന പ്രഘോഷകനും, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും, ഫാമിലി കൗണ്‍സിലറും, സംഗീതജ്ഞനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ 2017 നവംബര്‍ 11 മുതല്‍ ഡിസംബര്‍ 3 വരെ യുകെയിലെ വിവിധ ദേവാലയങ്ങളില്‍ കുടുംബസമാധാനസന്ദേശം നല്‍കുന്നു. ‘സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും സ്‌നേഹത്തിന്റെ അടയാളമായി ജീവിക്കാന്‍ കഴിയുന്ന ജീവിതസ്പര്‍ശിയായ കുടുംബസന്ദേശങ്ങളും, മുപ്പത്തിയേഴു വര്‍ഷത്തെ …
രാജു വേലംകാല: ഒക്ടോബര്‍ 27, 28 ദിവസങ്ങളില്‍ ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ വച്ച് നടത്തപ്പെട്ട കുട്ടികളുടെ JSVBS നു ഉജ്ജ്വല പരിസമാപ്തി. ഈ രണ്ടു ദിവസങ്ങളില്‍ കുട്ടികള്‍ വി. കുര്‍ബാനയെ പറ്റി വിശദമായി മനസിലാക്കുകയും, 28 ശനിയാഴ്ച നടന്ന ഇംഗ്ലീഷ് കുര്‍ബാനയില്‍, അതിന്റെ അര്‍ത്ഥവും, ഭക്തിയും പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ട് കുട്ടികള്‍ പങ്കാളികളാകുകയും ചെയ്തു. …
ബെന്നി തോമസ്: റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളില്‍ നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും, ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും നവംബര്‍ മാസം 4 – തിയതി 4.15 നു കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു. ശനിയാഴ്ച 3 മണി മുതല്‍ 4മണി വരെ രൂപതയിലെ ആദ്യ …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ‘അജപാലനത്തോടൊപ്പം സുവിശേഷവല്‍ക്കരണം’ എന്ന ആപ്തവാക്യം മുറുകെ പിടിച്ച് രൂപതയുടെ ആല്മീയ വളര്‍ച്ചക്കും,ആദ്ധ്യാല്‍മിക നവോദ്ധാനത്തിനും,സഭയുടെ ശാക്തീകരണത്തിനും വേണ്ടി യു കെ യിലുടനീളം ദൈവീക ശുശ്രുഷയും, പ്രഘോഷണവുമായി സഞ്ചരിക്കുകയും,സന്ദര്‍ശിക്കുകയും ചെയ്യുമ്പോള്‍ അതിനുള്ള ആല്മീയ പോഷണം നല്‍കുന്നതിന്റെ ഭാഗമായി നടത്തപ്പെട്ട …