1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആറാമത് ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവം അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍
ആറാമത് ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവം അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍
സിസ്റ്റര്‍ ഗ്രേസ് മേരി: ആറാമത് ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവം അഭിവന്ദ്യ മാര്‍ ജോസഫ് സ്രാബിക്കലിന്റെ സാന്നിധ്യത്തില്‍. ക്ലിഫ്റ്റണ്‍ രൂപത സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആറാമത് ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവത്തിന് ഒക്ടോബര്‍ 29ാം തീയതി തിരി തെളിയും. യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് വേണ്ടി രൂപം കൊണ്ട എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ …
ജീവിതം ഒരു വിരുന്നുശാല: സണ്ണി സ്റ്റീഫന്‍
ജീവിതം ഒരു വിരുന്നുശാല: സണ്ണി സ്റ്റീഫന്‍
സൌത്താംപ്ടന്‍: സീറോമലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സൌത്താംപ്ടന്‍ ഹോളി ട്രിനിറ്റി ദേവാലയത്തില്‍ നടന്ന ത്രിദിന കുടുംബനവീകരണ ധ്യാനത്തില്‍ ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൌണ്‍സിലറും, വചനപ്രഘോഷിതനും, സംഗീതസംവിധായകനും, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനുമായ ശ്രീ സണ്ണി സ്റ്റീഫന്‍, തിരുവചനത്തിലൂടെയും പ്രായോഗിക ജീവിതപാ0ങ്ങളിലൂടെയും ആത്മാവിന്റെ ആഴങ്ങളില്‍ തൊട്ട്, പുതിയ കാലത്തിന്റെ ജീവിത വഴികള്‍ക്ക് വെളിച്ചം നല്‍കുന്ന വചനവിരുന്ന് നല്‍കി. ‘ആദിസ്‌നേഹത്തിലേയ്ക്ക് …
ക്‌നാനായ തിരുന്നാള്‍ ആവേശത്തില്‍; പ്രസുദേന്തി വാഴ്ച ഞായറാഴ്ച
ക്‌നാനായ തിരുന്നാള്‍ ആവേശത്തില്‍; പ്രസുദേന്തി വാഴ്ച ഞായറാഴ്ച
ജോസ് പുത്തന്‍കളം: ക്‌നാനായ തിരുന്നാള്‍ ആവേശത്തില്‍ ; പ്രസുദേന്തി വാഴ്ച ഞായറാഴ്ച. പ്രഥമ ക്‌നാനായ തിരുനാളിന് നവദിനങ്ങള്‍ മാത്രം അവശേഷിക്കേ യുകെയിലെ ക്‌നാനായ ജനത ആവേശകൊടുമുടിയിലായി. സഭാ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായും സമുദായ സ്‌നേഹം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന യുകെ ക്‌നാനായ കത്തോലിക്കരുടെ പ്രഥമ ക്‌നാനായ ചാപ്ലിയന്‍സി തിരുന്നാള്‍ ഭക്തിസാന്ദ്രമായി ആചരിക്കുമ്പോള്‍ പ്രസുദേന്തി വാഴ്ചയും പരിശുദ്ധ …
ക്‌നാനായ തിരുന്നാള്‍, നയന മനോഹരമായ ചാപ്ലയന്‍സി കലാസന്ധ്യ
ക്‌നാനായ തിരുന്നാള്‍, നയന മനോഹരമായ ചാപ്ലയന്‍സി കലാസന്ധ്യ
ജോസ് പുത്തന്‍കളം: ക്‌നാനായ തിരുന്നാള്‍; നയനമനോഹരമായ ചാപ്ലയന്‍സി കലാസന്ധ്യ. പ്രഥമ ക്‌നാനായ തിരുന്നാളിന് യുകെയിലെ ക്‌നാനായ കത്തോലിക്കര്‍ ഒരുങ്ങുമ്പോള്‍ തിരുന്നാളിന് മോടി കൂട്ടുവാന്‍ സെന്റ്. ജോണ്‍ പോള്‍ രണ്ടാമന്‍ സണ്‍ഡേ സ്‌കൂളും ഭക്ത സംഘടനകളും സംയുക്തമായി നടത്തപ്പെടുന്ന കലാസന്ധ്യ നയന മനോഹരമാകും. വര്‍ണ്ണങ്ങള്‍ വാരി വിതറി, മനസിന് കുളിര്‍മയേകുന്ന നയന മനോഹരമായ സ്വാഗത നൃത്തം കാണികളില്‍ …
ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ‘തണ്ടര്‍ ഓഫ് ഗോഡ്’ ഒക്ടോബര്‍ 25 ന് ലണ്ടന്‍ ക്രോലിയില്‍
ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ‘തണ്ടര്‍ ഓഫ് ഗോഡ്’ ഒക്ടോബര്‍ 25 ന് ലണ്ടന്‍ ക്രോലിയില്‍
സാബു ചുണ്ടക്കാട്ടില്‍: ആത്മീയ അഭിഷേകം പകര്‍ന്ന് വീണ്ടും വട്ടായിലച്ചന്‍ യു കെ യില്‍ എത്തുന്നു. ലോക പ്രശസ്ത വചനപ്രഘോഷകനും സെഹിയോന്‍ ശുശ്രൂഷകളുടെ സ്ഥാപകനും ആത്മീയ ഗുരുവുമായ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന തണ്ടര്‍ ഓഫ് ഗോഡ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 25 ന് ലണ്ടന്‍ ക്രോലിയില്‍ നടക്കും. ജീവന്‍ തുടിക്കുന്ന ദൈവിക അടയാളങ്ങളിലൂടെ …
ആദ്യ പ്രിസ്‌ബെറ്റേറിയത്തെ അഭിസംബോധന ചെയ്തു മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മെത്രാഭിഷേക വേദി സന്ദര്‍ശിച്ചും, ഒരുക്കങ്ങള്‍ വിലയിരുത്തിയും വൈദിക അല്മായ മീറ്റിങ്ങുകള്‍
ആദ്യ പ്രിസ്‌ബെറ്റേറിയത്തെ അഭിസംബോധന ചെയ്തു മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മെത്രാഭിഷേക വേദി സന്ദര്‍ശിച്ചും, ഒരുക്കങ്ങള്‍ വിലയിരുത്തിയും വൈദിക അല്മായ മീറ്റിങ്ങുകള്‍
സാബു ചുണ്ടക്കാട്ടില്‍: ആദ്യ പ്രിസ്‌ബെറ്റേറിയത്തെ അഭിസംബോധന ചെയ്തു മാര്‍ ജോസഫ് സ്രാമ്പിക്കല്‍ , മെത്രാഭിഷേക വേദി സന്ദര്‍ശിച്ചും , ഒരുക്കങ്ങള്‍ വിലയിരുത്തിയും വൈദിക അല്മായ മീറ്റിങ്ങുകള്‍. പ്രെസ്റ്റന്‍, എപ്പാര്‍ക്കി ഓഫ് ഗ്രെയിറ്റ് ബ്രിട്ടന്‍ ഓഫ് സിറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അധ്യക്ഷതയില്‍ യു കെ യിലെ സീറോ …
ക്‌നാനായ തിരുന്നാളിന് വിശ്വാസ സാഗരത്തെ സ്വീകരിക്കാന്‍ കമ്മിറ്റികള്‍ സുസജ്ജം
ക്‌നാനായ തിരുന്നാളിന് വിശ്വാസ സാഗരത്തെ സ്വീകരിക്കാന്‍ കമ്മിറ്റികള്‍ സുസജ്ജം
ജോസ് പുത്തന്‍കളം: ക്‌നാനായ തിരുന്നാളിന് വിശ്വാസ സാഗരത്തെ സ്വീകരിക്കാന്‍ കമ്മിറ്റികള്‍ സുസജ്ജം. യൂറോപ്പിലെ ഇദപ്രഥമമായ ക്‌നാനായ ചാപ്ലയന്‍സിയില്‍ നടത്തപ്പെടുന്ന പ്രഥമ തിരുന്നാളിനെ വരവേല്‍ക്കുവാന്‍ മാഞ്ചസ്റ്റര്‍ ഒരുങ്ങി. പ്രവാസി മലയാളികളുടെ ഈറ്റില്ലമായ മാഞ്ചസ്റ്റര്‍ നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. യുകെയില്‍ ഏറ്റവും അധികം വിശ്വാസികള്‍ തടിച്ചുകൂടിയ മാഞ്ചസ്റ്റര്‍ അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ എന്നെന്നും മനസ്സില്‍ സൂക്ഷിക്കത്തക്ക വിധമുള്ള മാര്‍തോമാശ്ലീഹായുടെ …
സ്റ്റീവനേജില്‍ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി.
സ്റ്റീവനേജില്‍ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി.
അപ്പച്ചന്‍ കണ്ണഞ്ചിറ: വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി.സ്റ്റിവനേജിലും,പ്രാന്തപ്രദേശങ്ങളിലും നിന്നുമായും എത്തിചേര്‍ന്ന നൂറു കണക്കിന് മരിയന്‍ ഭക്തര്‍ക്ക് അനുഗ്രഹ സാഫല്യത്തിന്റെ അനുഭവമായി മാറിയ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ സീറോ മലബാര്‍ സഭയുടെ വെസ്‌റ് മിനിസ്റ്റര്‍ അതിരൂപതയുടെ ചാപ്ലയിന്‍ സെബാസ്റ്റിന്‍ ചാമക്കാലായില്‍ അച്ചന്‍ നേതൃത്വം നല്‍കി. പരിശുദ്ധ അമ്മക്ക് …
ഇടയനെത്തുമ്പോള്‍ പ്രാര്‍ത്ഥനാ യജ്ഞവുമായി ജീസസ് യൂത്ത് യുകെ ടീമംഗങ്ങള്‍
ഇടയനെത്തുമ്പോള്‍ പ്രാര്‍ത്ഥനാ യജ്ഞവുമായി ജീസസ് യൂത്ത് യുകെ ടീമംഗങ്ങള്‍
അലക്‌സ് വര്‍ഗീസ്: യുകെ യുടെ സീറോ മലബാര്‍ രൂപതയായ പ്രസ്റ്റണ്‍ന്റെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ഇന്ന് മാഞ്ചസ്റ്ററില്‍ എത്തിച്ചേരുമ്പോള്‍, പിതാവിനെയും പുതിയ രൂപതയെയും രൂപതാ സമൂഹത്തെയും ദൈവപരിപാലനക്കായി സമര്‍പ്പിച്ച് പ്രത്യേക പ്രാര്‍ത്ഥനാ യജ്ഞo ആരംഭിച്ചിരിക്കുകയാണ് ജീസസ് യൂത്ത് പ്രവര്‍ത്തകര്‍. ഇന്ന് (18/9/16) മുതല്‍ പിതാവ് മെത്രാനായി അഭിഷേകം ചെയ്യപ്പെടുന്ന ഒക്ടോബര്‍ ഒന്‍പത് …
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബൈബിള്‍ കലോത്സവം 2016 സെപ്റ്റംബര്‍ 18 ഞായറാഴ്ച
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബൈബിള്‍ കലോത്സവം 2016 സെപ്റ്റംബര്‍ 18 ഞായറാഴ്ച
കിസാന്‍ തോമസ് (ഡബ്ലിന്‍): കാരുണ്യത്തിന്റെ ഈ ജൂബിലി വര്‍ഷത്തില്‍അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ കുടിയേറ്റത്തിന്റെപത്താമത് വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നാലാമത് ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍18 ഞായറാഴ്ച്ച ബൂമോണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്നു. ഉച്ചക്ക് 2.30 ആരംഭിക്കുന്ന പൊതുയോഗം ഉദ്ഘാടനംചെയ്യുന്നത് Fr.Gerard Deegan ആണ് (Parish priest, The Church …