കവന്റ്രി: കര്‍ക്കിടകം വിരുന്നെത്തുമ്പോള്‍ കവന്‍ട്രി ഹിന്ദു സമാജം നടത്തിയ ഔഷധക്കഞ്ഞി വിതരണം ഹിറ്റായി . കഴിഞ്ഞ ദിവസം കവന്‍ട്രിയില്‍ നടന്ന സത്സംഗത്തില്‍ അമ്പതിലേറെ പേര്‍ ഔഷധക്കഞ്ഞിയുടെ രുചിയറിഞ്ഞു . പലരും ജീവിതത്തില്‍ തന്നെ ആദ്യമായണ് കര്‍ക്കിടക കഞ്ഞി സേവിക്കുന്നത് . ഏറെ ഔഷധ ഗുണം നിറഞ്ഞ കഞ്ഞി കഴിക്കാന്‍ വൃതം എടുത്തു പച്ചക്കറികള്‍ മാത്രം കഴിച്ചു …
അലക്‌സ് വര്‍ഗീസ്: മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണ ബലിയും അനുശോചന യോഗവും നടത്തി. മാഞ്ചസ്റ്ററില്‍ ഇന്നലെ വൈകിട്ട് യു കെയിലെ ഇരിങ്ങാലക്കുട രൂപതാ അംഗങ്ങളും, മാഞ്ചസ്റ്ററിലെ വിശ്വാസ സമൂഹവും സംയുക്തമായി ചേര്‍ന്ന് പ്രാര്‍ത്ഥനയും അനുസ്മരണ ബലിയും, അനുശോചനയോഗവും നടത്തി. ബഹുമാനപ്പെട്ട ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് 13/7/16 ബുധനാഴ്ച വൈകുന്നേരം …
എ.പി. രാധാകൃഷ്ണന്‍: ഇടമുറിയാതെ വര്‍ഷം പെയ്യുന്ന കര്‍ക്കിടകം വരവായി, ദശപുഷ്പങ്ങളും വാല്‍ക്കണ്ണാടിയും വെച്ചു ശീപോതി ഒരുക്കി മലയാളികള്‍ ലക്ഷ്മി ദേവിയെ പൂജിക്കുന്ന പുണ്യ മാസം. ദിന രാത്രങ്ങള്‍ രാമകഥകള്‍ കൊണ്ടു മുഖരിതമാവുന്ന രാമായണ മാസം കൂടിയാണ് മലയാളികള്‍ക്ക് കര്‍ക്കിടക മാസം. തുഞ്ചത്തു എഴുത്തച്ഛന്റെ കാവ്യ മനോഹരമായ അദ്ധ്യാത്മ രാമായണം കിള്ളിപ്പാട്ട് ഒട്ടുമിക്ക ഗൃഹങ്ങളിലും പാരായണം ചെയ്യപ്പെടുന്നു …
അലക്‌സ് വര്‍ഗീസ്: സാല്‍ഫോര്‍ഡ് രൂപതാ സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെയും, ഭാരതത്തിന്റെ പ്രഥമ വിരുദ്ധ വി.അല്‍ഫോന്‍സയുടെയും തിരുനാളാഘോഷം ഏററവും ഭക്തിനിര്‍ഭരമായ ശുശ്രൂഷകളോടെ പ്രാര്‍ത്ഥനാ ചൈതന്യത്തില്‍ നിറഞ്ഞ് സമുചിതം ആഘോഷിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കോതമംഗലം രൂപതയുടെ മുന്‍ പിതാവ് അഭിവന്ദ്യ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെയും …
സാബു ചുണ്ടക്കാട്ടില്‍: മാഞ്ചെസ്റ്റെര്‍ നെറ്റ് വിജില്‍ നാളെ രാത്രി 9 മുതല്‍. 9 പ്രിന്‍സ് തുമ്പിയാംകുഴിയില്‍ നയിക്കുന്ന ചടങ്ങുകളില്‍ പങ്കുചേരാന്‍ എല്ലാവരേയും ക്ഷണിക്കുന്നു.
അപ്പച്ചന്‍ കണ്ണഞ്ചിറ: ബ്രോംലി സിറോമലബാര്‍ മാസ്സ് സെന്ററിന്റെ നേതൃത്വത്തില്‍ സംയുക്ത തിരുന്നാള്‍ ആഘോഷം ജൂലൈ 16 ന് ശനിയാഴ്ച ഭക്ത്യാദര പൂര്‍വ്വം കൊണ്ടാടുന്നു.വിശ്വാസത്തില്‍ നമ്മുടെ പിതാവായ വിശുദ്ധ തോമാശ്ലീഹയുടെയും ഭാരത സഭയുടെ വിശുദ്ധരായ അല്‍ഫോന്‍സാമ്മയുടെയും,ചാവറ കുര്യാക്കോസ്ഏലിയാസ് പിതാവിന്റെയും, എവുപ്രാസിയമ്മയുടെയും നാമധേയത്തില്‍ നടത്തപ്പെടുന്ന സംയുക്ത തിരുന്നാളിന് ഫാ.ജോയി വയലില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ആഘോഷമായ തിരുന്നാളിന് ഫാ.ജിന്‍സണ്‍ …
അപ്പച്ചന്‍ കണ്ണഞ്ചിറ: യു കെ യിലെ സീറോ മലബാര്‍ സഭയുടെ പ്രഥമ ഇടവകയായ പ്രസ്റ്റണിലെ വിശുദ്ധ അല്‍ഫോന്‍സാ ദേവാലയത്തില്‍ ഭാരത അപ്പസ്‌തോലനും സഭാ പിതാവുമായ വി.തോമാശ്ലീഹായുടെ ഓര്‍മ്മ ദിനാചരണവും ,ഇടവക മദ്ധ്യസ്ഥയായ വി.അല്‍ഫോന്‍സാമ്മയുടെ തിരുന്നാളും സംയുക്തമായി ആഘോഷിക്കുന്നു.സീറോ മലബാര്‍ സഭയുടെ ഭദ്രാവതി രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് അരുമച്ചാടത്ത് മുഖ്യ കാര്‍മ്മികത്വം വഹിക്കും.സീറോ മലബാര്‍ …
സാബു ചുണ്ടക്കാട്ടില്‍: ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ ഓര്‍മ്മ പെരുന്നാളും പദയാത്രയും ജൂലൈ 16ന് ഷെഫീല്‍ഡില്‍. മലങ്കര കത്തോലിക്കാ സഭയുടെ പുണ്യപിതാവ് ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ് പിതാവിന്റെ അറുപ്പത്തിമൂന്നാം ഓര്‍മ്മ പെരുന്നാള്‍ പ്രത്യേക തിരുക്കര്‍മ്മങ്ങളോടെ ജൂലൈ 16ന് ശനിയാഴ്ച ഷെഫീല്‍ഡ് സെന്റ് പാട്രിക് ദേവാലയത്തില്‍ ആചരിക്കുന്നു. പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി, മലങ്കര …
അലക്‌സ് വര്‍ഗീസ്: കാലം ചെയ്ത ഇരിങ്ങാലക്കുട രൂപതയുടെ മുന്‍ പിതാവ് മാര്‍ ജയിംസ് പഴയാറ്റില്‍ പിതാവിനോടുള്ള ആദരസൂചകമായി നാളെ (13/7/2016) ബുധനാഴ്ച വൈകന്നേരം 7 മണിക്ക് ലോംങ്ങ് സൈറ്റ് സെന്റ്. ജോസഫ് ദേവാലയത്തില്‍ ദിവ്യബലിയും അതിന് ശേഷം സീറോ മലബാര്‍ സെന്ററില്‍ വച്ച് അനസ്മരണ യോഗവും ചേരുന്നതാണ്. റവ.ഫാ.പ്രിന്‍സ് തുമ്പിയാംകുഴിയില്‍ ആണ് ദിവ്യബലി അര്‍പ്പിക്കുന്നത്. തൃശൂര്‍ …
കവന്റ്രി: കര്‍ക്കിടകം ഒരിക്കല്‍ കൂടി വിരുന്നു എത്തുമ്പോള്‍ പരമ്പരാഗത മലയാളി ജീവിതത്തിലേക്ക് ഒരെത്തി നോട്ടവും ആയി കവന്‍ട്രി ഹിന്ദു സമാജം . കലി തുള്ളി പെയ്യുന്ന മഴയില്‍ സാംക്രമിക രോഗങ്ങള്‍ അടക്കം പടര്‍ന്നു പിടിക്കുന്ന കര്‍ക്കിടകത്തില്‍ ശരീരത്തിന് ഉണര്‍വും ഓജസ്സും പ്രദാനം ചെയ്യുന്ന ഔഷധ സേവ നിര്‍ബന്ധം ആയിരുന്ന പ്രാചീന നാളുകള്‍ പുതു തലമുറയ്ക്ക് അനുഭവ …