തോമസ് കെ. ആന്റണി: പുതിയ സ്‌കൂള്‍ വര്‍ഷം തുടങ്ങുന്നതിന് മുന്‍പായുള്ള സ്‌കൂള്‍ അവധിക്കാലത്ത് ആത്മീയമായി ഉണരുവാനും വളരുവാനും കൗമാരപ്രായത്തിലെ പ്രലോഭനങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യുവാന്‍ ഒരുക്കുന്ന ശുശ്രൂഷയിലേക്ക് 13 മുതല്‍ 16 വയസു വരെയുള്ള കുട്ടികളെ സ്വാഗതം ചെയ്യുന്നു. സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ടീമിന്റെ ഭാഗമായ ടീന്‍സ് ഫോര്‍ കിങ്ഡം നയിക്കുന്ന താമസിച്ചുള്ള ധ്യാനം ഓഗസ്റ്റ് …
സഖറിയ പുത്തന്‍കളം (ചെല്‍ട്ടന്‍ഹാം): പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷനില്‍ സംബന്ധിക്കുവാന്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി നാളെ രാവിലെ മാഞ്ചസ്റ്ററില്‍ എത്തും. യുകെകെസിഎ ഭാരവാഹികള്‍, മാഞ്ചസ്റ്റര്‍ യൂണിറ്റ് ഭാരവാഹികള്‍, ഫാ. സജി മലയില്‍ പുത്തന്‍പുര എന്നിവര്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിക്ക് ഉജ്ജ്വല സ്വീകരണം നല്‍കും. യുകെകെസിഎയുടെ ചരിത്രത്തില്‍ ആദ്യമായി യുകെകെസിവൈഎല്ലിലെ 150 ഓളം …
സാബു ചുണ്ടക്കാട്ടില്‍: ഇന്നലെ മാഞ്ചസ്റ്റര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു കൊച്ചു കേരളമായി മാറുകയായിരുന്നു.ഒരിക്കലും മറക്കാനാവാത്ത അപൂര്‍വ സുന്ദരദിനത്തിനാണ് ഇന്നലെ മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിച്ചത്.പൊന്നിന്‍ കുരിശുകളും വെള്ളികുരിശുകളും,മുത്തുക്കുടകള്‍ ഏന്തിയ മങ്കമാരും,ഗാനമേളയും എല്ലാം പ്രവാസി ആയി എത്തിയപ്പോള്‍ നഷ്ട്ടപെട്ടു എന്ന് കരുതിയിരുന്ന തിരുന്നാള്‍ അനുഭവങ്ങളിലേക്ക് ഏവരെയും കൂട്ടികൊണ്ട് പോവുകയായിരുന്നു.മാഞ്ചസ്റ്ററിന്റെ തെരുവീഥികള്‍ വിശ്വാസികളാല്‍ നിറഞ്ഞപ്പോള്‍ മികച്ച ജന പങ്കാളിത്വം കൊണ്ടും സംഘടനാ …
ബെന്നി മേച്ചേരിമണ്ണില്‍: റെക്‌സം രൂപതാ കേരളാ , ഇംഗ്ലീഷ് കമ്മ്യൂണിറ്റി സംയുക്തമായി സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനില്‍ ഭാരത അപ്പസ്‌തോലന്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ സമുചിതമായി ആഘോഷിക്കുന്നു. ജൂലൈ മൂന്നാം തിയതി തിങ്കളാഴ്ച വൈകിട്ടു 4.30നു ജപമാല പ്രാര്‍ത്ഥന ,തുടര്‍ന്ന് 5 മണിക്ക് ആഘോഷമായ ദിവ്യ ബലി. ആഘോഷമായ സമൂഹബലിയില്‍ റെക്‌സം രൂപതയിലുള്ള എല്ലാ …
കവന്റ്രി: സ്വാമി വിവേകാനന്ദ സമാധി ആചരണ ഭാഗമായി പഠന ക്‌ളാസ് സംഘടിപ്പിച്ച കവന്‍ട്രി ഹിന്ദു സമാജം ഞായറഴച ഗുരുപൂര്‍ണിമ ആഘോഷത്തിന്റെ മുന്നോടിയായി ആദി ശങ്കര പഠന ശിബിരം നടത്തുന്നു . ചോദ്യോത്തരങ്ങളും ചര്‍ച്ചകളുമായി ആദി ശങ്കര സൂക്തങ്ങളെ അടുത്തറിയുക എന്നതാണ് പരിപാടി വഴി ഉദ്ദേശിക്കുന്നതെന്ന് പ്രധാന സംഘാടകരായ അനില്‍ പിള്ള , കെ ദിനേശ് എന്നിവര്‍ …
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ ദുക്‌റാന തിരുന്നാള്‍ ആഘോഷപൂര്‍വ്വം ആചരിക്കുന്നു.ഭാരത അപ്പസ്‌തോലനും,സഭാ പിതാവും ആയ വി.തോമാശ്ലീഹായുടെ ഓര്‍മ്മ തിരുന്നാള്‍ ദിനത്തോടനുബന്ധിച്ച് സ്റ്റീവനേജിലെ സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് ദുക്‌റാന തിരുന്നാള്‍ ആഘോഷങ്ങള്‍ നടത്തപ്പെടുക.സഭ കടമുള്ള ദിനമായി ആചരിക്കുന്ന,വിശ്വാസത്തില്‍ നമ്മുടെ പിതാവായ തോമാശ്ലീഹായുടെ തിരുന്നാളിന്, …
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): പ്രസിദ്ധമായ മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന് ഭക്തിനിര്‍ഭരമായ തുടക്കം.പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഇടവക വികാരി റെവ.ഡോ ലോനപ്പന്‍ അരങ്ങാശേരി പതാക ഉയര്‍ത്തിയതോടെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്നലെ വൈകുന്നേരം അഞ്ചുമുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കുകൊണ്ടു.അള്‍ത്താര ബാലന്‍മ്മാരും,തിരുന്നാള്‍ പ്രസുദേന്തികളും പ്രദക്ഷിണമായി …
ഫിലിപ്പ് ജോസഫ്: കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിനമായ ജൂലൈ പതിനാറാം തീയതി നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയനില്‍ നിന്നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. റീജിയണിലെ മുഴുവന്‍ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിശ്വാസികളുടെ സാന്നിധ്യം ഉറപ്പാക്കും വിധം അഞ്ച് കോച്ചുകളാണ് ക്രമീകരിച്ചിരിക്കുന്നത്. അത് പോലെ പല കുടുംബങ്ങളും …
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍):യുകെയുടെ മലയാറ്റൂര്‍ എന്ന് പ്രശസ്തമായ മാഞ്ചസ്റ്റര്‍ നാളെ മുതല്‍ തിരുന്നാള്‍ ലഹരിയിലേക്ക്.ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി റെവ.ഡോ.ലോനപ്പന്‍ അറങ്ങാശേരി പതാക ഉയര്‍ത്തുന്നതോടെ മാഞ്ചസ്റ്റര്‍ ഉത്സവ ലഹരിയില്‍ ആവും .വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം എത്തുന്ന തോമാശ്‌ളീഹായുടെ ദുക്‌റാന തിരുന്നാള്‍ അതിന്റെ പൂര്‍ണതയില്‍ ആഘോഷിക്കുവാന്‍ കാത്തിരിക്കുകയാണ് തദ്ദേശവാസികള്‍. പൊന്നിന്‍കുരിശുകളും,മുത്തുക്കുടകളും,വാദ്യമേളങ്ങളും,പ്രദക്ഷിണവും …
സോണി ജോസഫ്: യുറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദിയായ വാല്‍ഷിഹാം തീര്‍ത്ഥാടനം ഈ വര്‍ഷം ജൂലൈ പതിനാറിന് ഏറെ ആഘോഷപൂര്‍വ്വം നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.യു കെ യില്‍ സീറോ മലബാര്‍ സഭക്ക് സ്വന്തമായി ഒരു രൂപതയും ഇടയനും നിലവില്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ തീര്‍ത്ഥാടനം എന്ന നിലയില്‍ ഇക്കുറി ഈ മഹാ …