വോക്കിംഗ് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷവും ഒക്ടോബര്‍ മാസം കൊന്ത മാസമായി ആചരിക്കുന്നു. ഒന്നാം തീയ്യതി മുതല്‍ മുപ്പത്തിയൊന്നാം തീയതി വരെയുള്ള ദിവസങ്ങളില്‍ മുപ്പത് ഭവനങ്ങളിലായി വൈകുന്നേരം ജപമാല സമര്‍പ്പണം നടക്കും. ജപമാല സമര്‍പ്പണം നടക്കുന്ന വീടുകളില്‍ മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചുകൊണ്ടായിരിക്കും കൊന്ത സമര്‍പ്പണം നടക്കുന്നത്. പ്രധാനമായും കുട്ടികളില്‍ വിശ്വാസ രൂപീകരണം ഉണ്ടാകുന്നതിനും കുടുംബ …
കിഴക്കിന്റെ വലിയ മെത്രോപോലീത്ത എന്നറിയപ്പെട്ടിരുന്ന എബ്രഹാം മാര്‍ ക്ലിമസ് മെത്രോപോലീത്തയുടെ പത്താം ശ്രാദ്ധ പെരുനാള്‍ ശനിയാഴ്ച മാഞ്ചസ്റ്ററിലെ സെന്റ് ജോര്‍ജ്ജ് ക്‌നാനായ ചര്‍ച്ചില്‍ വച്ച് നടത്തുന്നു. ശനിയാഴ്ച രാവിലെ 11 ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ക്‌നാനായ സമുദായത്തിന്റെ വലിയ മെത്രോപോലീത്ത ആയ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് തിരുമേനി പ്രധാന കാര്‍മ്മികത്വം വഹിക്കും. …
യുകെയിലെ മുഴുവന്‍ മലയാളി കാത്തോലിക്ക സമൂഹങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടാമത് ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവം 2012 ഒക്ടോബര്‍ 27ന് തീയതി ശനിയാഴ്ച അരങ്ങേറുന്നു. കലാ സാഹിത്യ രൂപങ്ങളിലൂടെ സുവിശേഷ പ്രഘോഷണം എന്ന ആശയവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ സമൂഹമദ്ധ്യത്തില്‍ അവതരിപ്പിക്കുന്നതിനുള്ള അവസരവും സമന്വയിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബൈബിള്‍ കലോത്സവം നടത്തുന്നത്. ബ്രിസ്‌റ്റോളില്‍ മലയാളി കത്തോലിക്കാ സമൂഹം …
വിശുദ്ധ കാത്തോലിക്കാ സഭയുടെ അമ്മയും ജപമാല റാണിയുമായ പരിശുദ്ധ അമ്മയുടെ തിരുനാള്‍ സ്വിണ്ടന്‍ ഹോളിഫാമിലി ചര്‍ച്ച് (മാവ്‌ലോവ് അവന്യു) ദേവാലയത്തില്‍ 2012 ഒക്ടോബര്‍ 13ന് ശനിയാഴ്ച ആഘോഷമായി നടത്തുന്നു. ഇതിനുള്ള ആത്മീയമായ ഒരുക്കത്തിനായി പത്തുദിവസം വിവിധ ഭവനങ്ങളിലായി ജപമാല സമര്‍പ്പിക്കുന്നു. ഒക്ടോബര്‍ 13ന് ശനിയാഴ്ച 10.30ന് ദിവ്യബലിയും 12 ന് പ്രദക്ഷിണവും, 1 മണിക്ക് സ്‌നേഹവിരുന്നും …
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യമുള്‍ക്കൊണ്ടും 1985 ലെ മെത്രാന്‍മാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ധ കമ്മിറ്റി തയ്യാറാക്കിയതും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ അപ്പസ്‌തോലികാനുശാസനത്തോടുകൂടി 1992 ല്‍ പ്രസിദ്ധീകരിച്ചതുമായ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ (CATCHISM OF CATHOLIC CHURCH) ന്റെ അടിസ്ഥാനത്തില്‍ വിഗനില്‍ ഈ ശനി, ഞായര്‍ ദിവസങ്ങളില്‍ ബ്രദര്‍തോമസ് പോള്‍ നയിക്കുന്ന വളര്‍ച്ചാധ്യാനത്തിനും അദ്ഭുത …
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ റീജിയന്റെ നാലാമത് കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. മാഞ്ചസ്റ്റര്‍ മോര്‍ ഒസ്താത്തിയോസ് സ്ലീബാ നഗറും മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയും സഭയുടെ 22 ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. സെപ്തംബര്‍ 29 ശനിയാഴ്ച രാവിലെ 9ന് റജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതും 9.30ന് …
വോക്കിംഗ് ക്രിസ്ത്യന്‍ കമ്മ്യുണിറ്റി യുടെ അഭ്യമുഖ്യത്തില്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും ഒക്ടോബര്‍ മാസം കൊന്ത മാസമായി ആചരിക്കുന്നു.
സ്വിണ്ടനില്‍ വേദപാഠം ക്ലാസ്സ് കഴിഞ്ഞ 22 -ാം തീയ്യതി ശനിയാഴ്ച സേവര്‍നേക് സ്ട്രീറ്റ് കമ്മ്യുണിറ്റി ഹാളില്‍ വച്ച് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ജോയ് വയലില്‍ ഉത്ഘാടനം ചെയ്തു. ബ്രിസ്‌റ്റൊളിലെ കാത്തലിക് കാറ്റിക്കിസം സ്‌കൂളിലെ ഹെഡ് ടീച്ചര്‍ ശ്രീ ജോമി തോമസ് സ്വിണ്ടനിലെ കാറ്റിക്കിസം ടീച്ചര്‍മാര്‍ക്കുള്ള പ്രാരംഭ ക്ലാസുകള്‍ നടത്തി.
ബര്‍മിംഗ്ഹാം:കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയ പരിശുദ്ധ എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 327 ാം ഓര്‍മപ്പെരുന്നാള്‍ ബര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്് പള്ളി യില്‍ ഒക്ടോബര്‍ ആറിന് ആഘോഷിക്കും
തിരുസഭയുടെ ആഹ്വാനം സ്വീകരിച്ചു വിശ്വാസ വര്‍ഷത്തില്‍ മുറിക്കപ്പെടുന്ന അപ്പത്തില്‍ നിന്നും, വിളമ്പപ്പെടുന്ന വചനത്തില്‍ നിന്നും വ്യക്തി ജീവിതത്തിലും കുടുംബങ്ങളിലും പ്രാര്‍ത്ഥനാ കൂട്ടായ്മ്മയിലും ഈശോയെ അനുഭവിക്കുവാനും പരിശുദ്ധാത്മാവിന്റെ ഫലങ്ങളില്‍ നിറയുവാനും അതിലൂടെ സൗഖ്യാനുഭാവത്തില്‍ വളരുവാനും എല്ലാ മാസത്തിന്റെയും അവസാന വെള്ളിയാഴ്ച ബ്രോംലി സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ രാത്രി ആരാധന നടത്തപ്പെടുന്നു. ഈ മാസം 28 വെള്ളിയാഴ്ച …