1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാഞ്ചസ്റ്റര്‍ കേരള കാത്തലിക് അസ്സോസിയേഷന്റെ എട്ടുനോമ്പാചരണം
മാഞ്ചസ്റ്റര്‍ കേരള കാത്തലിക് അസ്സോസിയേഷന്റെ എട്ടുനോമ്പാചരണം
മാഞ്ചസ്റ്റര്‍ കേരള കാത്തലിക് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന എട്ടുനോമ്പാചരണം ഭക്തിനിര്‍ഭരമായി. ഏഴ് ദിവസം അസ്സോസിയേഷന്‍ അംഗങ്ങളുടെ ഭവനങ്ങള്‍ വഴിയും സമാപന ദിവസം സെന്റ് മാര്‍ടിന്‍സ് ഹാളിലുമാണ് പരിപാടികള്‍ നടന്നത്. സമാപന ദിവസം ജപമാല, നൊവേന, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് ജോസ് ജോര്‍ജ്ജ്, സ്പിരിച്വല്‍ കോഡിനേറ്റര്‍ നോയല്‍ ജോര്‍ജ്ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. …
ജപമാല യജ്ഞവുമായി സണ്ടര്‍ ലാന്‍ഡ് മലയാളി കത്താലിക്ക സമൂഹം
ജപമാല യജ്ഞവുമായി സണ്ടര്‍ ലാന്‍ഡ് മലയാളി കത്താലിക്ക സമൂഹം
ജപമാല മാസമായി കത്താലിക്കാ സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള ഒക്ടോബര്‍ മാസത്തിലെ, സണ്ടര്‍ലാന്‍ഡിലെ ത്രിസന്ധ്യകള്‍ ഇനി മുതല്‍ ജപമാലാ പ്രാര്‍ത്ഥനകളാല്‍ മുഖരിതമാകും. സണ്ടര്‍ലാന്‍ഡിലെ മലയാളി കത്തോലിക്കാ സമൂഹം പരിശുദ്ധ അമ്മയോടുളള ഭക്തിയുടെ ഭാഗമായി ഒക്ടോബര്‍മാസം ഒന്നാം തീയതി വൈകുന്നേരം 7.30 മുതല്‍ മുപ്പത്തിയൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ജപമാല യജ്ഞം നടത്തുന്നു. സണ്ടര്‍ലാന്‍ഡിലെ സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വച്ചാണ് …
ദമ്പതികള്‍ക്ക് വേണ്ടിയുള്ള ധ്യാനം ഒക്ടോബറില്‍ ഒക്‌സ്‌ഫോര്‍ഡില്‍
ദമ്പതികള്‍ക്ക് വേണ്ടിയുള്ള ധ്യാനം ഒക്ടോബറില്‍ ഒക്‌സ്‌ഫോര്‍ഡില്‍
ഓക്‌സ്‌ഫോര്‍ഡ് സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ നയിക്കുന്ന ഏകദിന ദമ്പതി ധ്യാനം ഒക്ടോബര്‍ 6ന് നടക്കും. മാര്‍സ്റ്റണ്‍ റോഡിലുള്ള സെന്റ് മൈക്കിള്‍സ് ആന്റ് ഓള്‍ ഏഞ്ചല്‍സ് ദേവാലയത്തില്‍ രാവിലെ ഒന്‍പതിന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് 11 മണി മുതല്‍ വൈകിട്ട് നാല് വരെ …
ബക്‌സ്ഹില്‍ ഓണ്‍ സീയില്‍ എകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍
ബക്‌സ്ഹില്‍ ഓണ്‍ സീയില്‍ എകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍
ബക്‌സ്ഹില്‍ ഓണ്‍ സീയില്‍ ഞയറാഴ്ച ഏകദിന കണ്‍വെന്‍ഷന്‍ നടത്തുന്നു. കണ്‍വെന്‍ഷന് ഫാ. ജോയ് ആലപ്പാട്ടും മാത്യു തോമസും കാര്‍മ്മികത്വം വഹിക്കും. ഞയറാഴ്ച രാവിലെ 11.30 മുതല്‍ വൈകീട്ട് 5 മണിവരെയാണ് ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തുക. കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ജപമാല, ആരാധന, പ്രാര്‍ത്ഥന, ദൈവ വചനം, വിശുദ്ധ കുര്‍ബാന എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഗാനശൂശ്രൂഷയ്ക്ക് ജിജു ചക്കുങ്കല്‍ …
hnizmkhgnbn Dd¨ImÂh¸pIfpambn ]uƯn ]nXmhv ]utcmlnXykphÀW Pq_nenbnte¡v
hnizmkhgnbn Dd¨ImÂh¸pIfpambn ]uƯn ]nXmhv ]utcmlnXykphÀW Pq_nenbnte¡v
കോട്ടയം:വിശ്വാസത്തെ മുറകെപ്പിടിച്ചും ഉറക്കെപ്പറഞ്ഞും ചങ്ങനാശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ അധ്യക്ഷനുമായ മാര്‍ ജോസഫ് പൗവത്തില്‍ മെത്രാപോലീത്ത പൗരോഹിത്യത്തില്‍ സുവര്‍ണ ജൂബിലി ആഘോഷിക്കുകയാണ്.
യുകെ മേഖലാ യാക്കോബായ കുടുംബ സംഗമം, ഇനി ഒരാഴ്ച മാത്രം
യുകെ മേഖലാ യാക്കോബായ കുടുംബ സംഗമം, ഇനി ഒരാഴ്ച മാത്രം
യാക്കോബായ സുറിയാനി സഭയുടെ യുകെ റീജിയന്റെ ചരിത്രത്തില്‍ വച്ച് ഏറ്റവും വലിയ കുടുംബ സംഗമത്തിന് തിരിതെളിയുവാന്‍ ഇനി ഒരാഴ്ച മാത്രം. സെപ്റ്റംബര്‍ 29, 30 (ശനി, ഞായര്‍ ) ദിവസങ്ങളില്‍ മാഞ്ചസ്റ്ററിലെ മോര്‍ ഒസ്താത്തിയോസ് സ്ലീബാ നഗറില്‍ വച്ചാണ് കുടുംബ സംഗമം നടക്കുക. യുകെ റീജിയനിലുളള ഇരുപത്തി രണ്ട് ഇടവകകളില്‍ നിന്നുളള കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കും. …
സ്വാന്‍സിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ ആഘോഷവും വൈദികര്‍ക്ക് യാത്രയയപ്പും ഒക്ടോബര്‍ 28ന്
സ്വാന്‍സിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ ആഘോഷവും വൈദികര്‍ക്ക് യാത്രയയപ്പും ഒക്ടോബര്‍ 28ന്
സൗത്ത് വെയ്ല്‍സിലെ മലയാളി ക്രൈസ്തവ സമൂഹം അസാദ്ധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനായ യൂദാശ്ലീഹായുടെ തിരുനാള്‍ ഒക്ടോബര്‍ 28ന് സ്വാന്‍സിയിലെ ജെന്‍ഡോര്‍സ് ഹോളി ക്രോസ് ദേവാലയത്തില്‍ വച്ച് ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. അതൊടൊപ്പം നീത്ത് സെന്റ് ജോസഫ് ദേവാലയത്തില്‍ നിന്നും കാര്‍ഡിഫ് സെന്റ് ജോസഫ് ദേവാലയത്തിലേക്ക് സ്ഥലം മാറി പോകുന്ന ഫാ. ആംബ്രോസ് മാളിയേക്കലിന് യാത്രയയപ്പും ഉണ്ടായിരിക്കുന്നതാണ്. തിരുനാള്‍ ദിവസം …
ആര്‍ച്ച ബിഷപ്പ് മാര്‍ സേവേറിയോസ് കാര്‍ഡിഫില്‍ ഇന്ന് കുര്‍ബാന അര്‍പ്പിക്കും
ആര്‍ച്ച ബിഷപ്പ് മാര്‍ സേവേറിയോസ് കാര്‍ഡിഫില്‍ ഇന്ന് കുര്‍ബാന അര്‍പ്പിക്കും
മലങ്കര സുറിയാനി ക്‌നാനായ അതിഭദ്രാസനത്തിന്റെ ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മോര്‍ സേവേറിയോസ് വലിയ മെത്രോപ്പോലീത്ത ഇന്ന് കാര്‍ഡിഫില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രാര്‍ത്ഥനയും 2.30ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് കാലം ചെയ്ത എബ്രഹാം മോര്‍ ക്ലിമ്മിസ് മെത്രോപ്പോലീത്തയുടെ പത്താം ശ്രാദ്ധ പെരുനാളിനോട് അനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥനയും നടത്തും. വിശുദ്ധ കുര്‍ബാനയിലും അനുസ്മരണ …
സെന്റ് തോമസ് പ്രയര്‍ ഫെല്ലോഷിപ്പിന്റെ പത്താം വാര്‍ഷികം ഒക്ടോബര്‍ 27ന്
സെന്റ് തോമസ് പ്രയര്‍ ഫെല്ലോഷിപ്പിന്റെ പത്താം വാര്‍ഷികം ഒക്ടോബര്‍ 27ന്
സെന്റ് തോമസ് പ്രയര്‍ ഫെല്ലോഷിപ്പ്, ഹാംഷെയര്‍ ആന്‍ഡ് വെസ്റ്റ് സസെക്‌സിന്റെ പത്താം വാര്‍ഷിക ആഘോഷങ്ങള്‍ ഒക്ടോബര്‍ 27ന് നടക്കും. വൈകുന്നേരം ആറിന് നടക്കുന്ന വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പൊതുസമ്മേളനം ഉണ്ടായിരിക്കും. ഒപ്പം വിവിധ കലാപരിപാടികളും അരങ്ങേറും. പോര്‍ട്‌സ്മൗത്ത് ബക്ലാന്റ് കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടികള്‍ നടക്കുക. എല്ലാവരേയും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഭാരവാഹികള്‍ ക്ഷണിച്ചു. ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലത്തിന്റെ …
പരിശുദ്ധാത്മാവിലുള്ള ജീവിതമാണ് ധ്യാനം: ഫാ ജോണ്‍സ് കാപുചിന്‍
പരിശുദ്ധാത്മാവിലുള്ള ജീവിതമാണ് ധ്യാനം:  ഫാ ജോണ്‍സ് കാപുചിന്‍
ആത്മാവില്‍ നിറഞ്ഞ വ്യക്തി ജീവിതത്തിന്, അവനവന്റെ ഉള്ളിനെ വായിച്ചറിയുവാനും, ജീവിതത്തെ ക്രമപ്പെടുത്താനും, ജീവിതാനുഭവങ്ങളെ ദൈവഹിതങ്ങളാക്കി തിരിച്ചറിഞ്ഞു, ജീവിതഭാഗമാക്കുവാനും സാധിക്കുമെന്ന് ഫാ ജോണ്‍സ് കാപുചിന്‍ . നമ്മുടെ ധ്യാനങ്ങള്‍ ഉത്തരം രൂപപ്പെടലിന്റെ അവസരങ്ങളാണെന്നും ഈ രൂപപ്പെടലുകള്‍ ലൗകികതയില്‍ നിന്ന് ഒരു ‘ കല്ലേറ് ദൂരം’ മാറി ക്രിസ്തുവിനോട് കൂടെയായിരിക്കുവാന്‍, വ്യക്തികളെയും കുടുംബങ്ങളെയും പ്രാപ്തമാക്കുകയും ചെയ്യും. ഒരുവന്റെ ആന്തരിക …