സഖറിയ പുത്തന്‍കളം ബ്രാഡ്‌ഫോര്‍ഡ്: യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത് യോര്‍ക്ക്‌ഷെയര്‍ കണ്‍വെന്‍ഷന്‍ ഇനി മുതല്‍ പുതിയ വേദിയിലായിരിക്കും. ബ്രാഡ്‌ഫോര്‍ഡിലെ സെന്റ് വിനിഫ്രെഡ് ചര്‍ച്ചിലാണ് ഈ മാസം 22ന് ധ്യാനം നടക്കുക. രാവിലെ എട്ടിന് ആരംഭിക്കുന്ന ധ്യാനം വൈകിട്ട് നാലിന് സമാപിക്കും. കുട്ടികളുടെ ശുശ്രൂഷ പ്രധാന വേദിയുടെ എതിര്‍വശത്തുള്ള സെന്റ് വിനിഫ്രെഡ് കാത്തലിക്ക് സ്‌കൂളിലായിരിക്കും. …
ബൈജു മാണി തടത്തില്‍ പോര്‍ട്‌സ്മൗത്ത്: സെന്റ്‌മേരീസ് കേരള കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റിന്യൂവല്‍ റിട്രീറ്റ് സെപ്തംബര്‍ 14, 15, 16 തീയതികളില്‍ പോര്‍ട്‌സ്മൗത്തില്‍ നടക്കും.അതിരമ്പുഴയിലെ charis Bhavan വൈദീകനും ആലുവയിലെ ഫ്രാന്‍സാലിയന്‍ മിഷന്‍ ഡയറക്ടറുമായ റവ. ഫാ. ഡിജോ കോയിക്കരയും ടീമും ധ്യാനം നയിക്കും. ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങള്‍, സെപ്തംബര്‍ 14 വെള്ളിയാഴ്ച …
യേശുവിന്റെ തിരുമുഖം ദര്‍ശിച്ചതിന്റെ അവാച്യമായ സന്തോഷ പ്രകടനത്താല്‍ കുരുന്നുകള്‍ സാക്ഷ്യപ്പെടുത്തിയപ്പോള്‍ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന് പുത്തനുണര്‍വേകി. ബാള്‍ബാള്‍ കോമണില്‍ നടത്തപ്പെടുന്ന 24മണിക്കൂര്‍ നിത്യാരാധനയില്‍ അവധിക്കാലത്ത് ചെലവഴിച്ച..
ക്രിക്കാള്‍ഡി ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി മാതാവിന്റെ എട്ട് നോമ്പ് തിരുനാള്‍ ആഘോഷിക്കുന്നു. ക്രിക്കാള്‍ഡ് സെന്റ് മേരീസ് പളളിയില്‍ സെപ്റ്റംബര്‍ രണ്ടിന് ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ ഇന്ന് അവസാനിക്കും. തിരുനാളിന് മുന്നോടിയായി നടക്കുന്ന കൊന്ത നമസ്‌കാരം രണ്ടാം തീയതി മുതലേ ആരംഭിച്ചിരുന്നു. ഇന്ന് വൈകുന്നേരം നാലിന് പരിശുദ്ധ ജപമാല. 4.30ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, തുടര്‍ന്ന് ഭക്തി നിര്‍ഭരമായ …
വാറിംഗ്ടണ്‍ ക്രിസ്ത്യന്‍ കമ്മ്യൂണിററിയില്‍ ഇന്ന് മാതാവിന്റെ എട്ടു നോമ്പ് തിരുനാള്‍ ആഘോഷിക്കുന്നു. വാറിംഗ്ടണ്‍ സേക്രട് ഹാര്‍ട്ട് ചര്‍ച്ചില്‍ വച്ചാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുക. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ പ്രസുദേന്തി വാഴ്്‌ത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, ഭക്തിനിര്‍ഭരമായ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. ഫാ. സോണി കരുവേലില്‍, ഫാ. സക്കറിയ കാഞ്ഞുപറമ്പില്‍, ഫാ. …
സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ലിവര്‍പൂളില്‍ നടന്നുവന്ന വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ സമാപിച്ചു. ഓവിബിഎസ് സമാപനത്തോട് അനുബന്ധിച്ച് വിപുലമായ ഓണാഘോഷ പരിപാടികളും ഓണസദ്യയും സംഘടിപ്പിച്ചിരുന്നു. അവധിക്കാം ആഘോഷിക്കുന്ന കുട്ടികള്‍ക്ക് ദൈവ ചൈതന്യം അനുഭവിക്കാനുളള അവസരം ഒരുക്കുകയായിരുന്നു ബൈബിള്‍ സ്‌കൂളിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. ഇടവക വികാരി റവ. ഫാ. മാത്യൂസ് കുര്യാക്കോസ് പരിപാടികള്‍ക്ക് …
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്റെ ഓണാഘോഷം ഇന്ന് നടക്കും. നോറിസ് റോഡിലെ സെയില്‍ മോര്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. രാവിലെ സ്‌പോര്‍ട്‌സും, ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും, വൈകിട്ട് വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 6.30ഓടുകൂടി ആഘോഷങ്ങള്‍ക്ക് സമാപിക്കും. മാഞ്ചസ്റ്ററിലുള്ള എല്ലാ ക്‌നാനായ കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഓണാഘോഷപരിപാടിയില്‍ പങ്കെടുക്കുവാന്‍ …
ലണ്ടന്‍ പെന്തക്കോസ്തല്‍ ചര്‍ച്ചിന്റെ പത്താമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ 15നും 16നും റോംഫോര്‍ഡില്‍ നടക്കും.
സെപ്തംബര്‍ 15 ശനിയാഴ്ച കവന്‍ട്രിയില്‍ നടക്കുന്ന നാലാമത് യൂറോപ്യന്‍ ക്‌നാനായ സംഗമത്തോടനുബന്ധിച്ച് തയ്യാറാക്കിയ പ്രമോഷണല്‍ വീഡിയോയും സ്വാഗതനൃത്തത്തിനുള്ള ഗാനവും തയ്യാറായി. യൂറോപ്യന്‍ ക്‌നാനായ കമ്മിറ്റിയുടെ പ്രസിഡന്റും സംഗമത്തിന് ആതിഥേയത്വം വഹിക്കുന്ന സെന്റ് സൈമണ്‍സ് ഇടവകയുടെ വികാരിയുമായ റവ.ഫാ. ജോമോന്‍ പുന്നൂസ് കൊച്ചുപറമ്പില്‍ അച്ചന്‍ രചിച്ച തനിമയോടെ ഒരുമയോടെ അണിനിരന്നിടാം എന്നു തുടങ്ങുന്ന ക്‌നാനായത്വം തുളുമ്പുന്ന മനോഹരഗാനത്തിന് …
വെസ്റ്റേണ്‍ സൂപ്പര്‍മിയറിലെ മലയാളി സമൂഹത്തിന്റെ ആത്മീയ ഉണര്‍വിനായി റവ. ഫാ. സജി നീണ്ടൂര്‍ എംഎസ്എഫ്എസിന്റെ നേതൃത്വത്തില്‍ ബ്രദര്‍ സന്തോഷ് കരുമാത്ര നയിക്കുന്ന കുടുംബനവീകരണ ധ്യാനം ഒക്ടോബര്‍ 22 ന് വൈകിട്ട് 4മുതല്‍ 8വരെയും 23 നു രാവിലെ 11മുതല്‍ 3വരെയും 4PM മുതല്‍ 7.30PM വരെയും 24ന് 11 മുതല്‍ 3 വരെയും, 4PM മുതല്‍ …