ന്യൂകാസ്സില്‍ സെ. ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തോഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 14 വെള്ളിയാഴ്ച 5 .30 നു ന്യൂകാസ്സില്‍ ബ്രൈട്ടന്‍ ഗ്രൂവ് കോപ്ടിക് ചര്‍ച്ചില്‍ വെച്ച് ( 67 , NE4 5NT ) ഈ വര്‍ഷത്തെ പ്രഥമ സുവിശേഷയോഗവും ഗാനശുസ്രൂക്ഷയും നടത്തപെടുന്നു.
ഈ കാലഘട്ടത്തിലെ അഭിഷേകാഗ്നിയാല്‍ ജ്വലിക്കുന്ന, പരിശുദ്ധാത്മാവിനാല്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട വചന പ്രഘോഷകനായ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലില്‍ നോട്ടിങ്ങ്ഹാമില്‍ എത്തുന്നു.
സഖറിയ പുത്തന്‍കുളം ബാല്‍സാള്‍ കോമണ്‍ : വിവിധതരം ലഹരി പദാര്‍ത്ഥങ്ങളായ മദ്യത്തിനും അടിമത്വത്തില്‍ നിന്നും മോചിതരായവരുടെയും , മദ്യവിമുക്ത കുടുംബത്തിനായി ആഗ്രഹിക്കുന്നവരുടെയും കുടുംബകൂട്ടായ്മ ഈ മാസം 29ന് ബാള്‍സാള്‍ കോമണില്‍ നടക്കും. ബ്ലസ്ഡ് റോബര്‍ട്ട് ചര്‍ച്ചില്‍ രാവിലെ9ന് ആരംഭിക്കുന്ന ലഹരി മദ്യ വിമുക്ത കൂട്ടായ്മയില്‍ ഫാ. സോജി ഓലിക്കല്‍ ദിവ്യബലി അര്‍പ്പിക്കുകയും വചനം പ്രഘോഷിക്കുകയും ചെയ്യും. …
റോതര്‍ഹാമില്‍ നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ സെപ്തംബര്‍ 7ന് നടക്കും. സെന്റ് മേരീസ് ദേവാലയത്തില്‍ രാത്രി 7മുതല്‍ 12 വരെയാണ് നൈറ്റ് വിജില്‍ നടക്കുക. ഫാ. തോമസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ആരാധന, സ്തുതിപ്പുകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവ നൈറ്റ് വിജിലിന്റെ ഭാഗമാകും. റോതര്‍ഹാമിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവന്‍ വിശ്വാസികളെയും ഭാരവാഹികള്‍ നൈറ്റ് വിജില്‍ ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്തു. …
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും വചനപ്രഘോഷണവും നാളെ മുതല്‍ മൂന്നു ദിവസങ്ങളിലായി അല്‍ഫോന്‍സാ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഡംബരപൂര്‍വം ആഘോഷിക്കും. തിരുനാളിനോടനുബന്ധിച്ച് കോട്ടയം കാരിസ്ഭവനിലെ റവ.ഫാ. ഡിജോ കോയിക്കരയുടെ നേതൃത്വത്തില്‍ നാളെയും മറ്റന്നാളുമായി വചനപ്രഘോഷണവും 26ന് ഉച്ചകഴിഞ്ഞ് 2.30മുതല്‍ വി. അല്‍ഫോന്‍സാമ്മയുടെ നൊവേനയും സമൂഹബലിയും തിരുക്കര്‍മ്മങ്ങളും നടത്തപ്പെടും. റവ. ഫാ. മൈക്കിള്‍ ഓഡേയര്‍, റവ.ഫാ. …
മാത്യു ജോസഫ് ഡാര്‍ലിംഗ്ടണ്‍ : പാമ്പാടി ഗുഡന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടര്‍ ജോസഫ് കണ്ടത്തിപറമ്പില്‍ അച്ചന്റെ നേതൃത്ത്വത്തില്‍ നടന്ന ത്രിദിന ധ്യാനം മനസ്സില്‍ തങ്ങുന്ന ദിവ്യ അനുഭവങ്ങളോടെ സമാപിച്ചു.ത്യാഗവും പ്രാര്‍ത്ഥനുയം നിറഞ്ഞ ജീവിതങ്ങള്‍ക്ക് മാത്രമേ ശാശ്വത ജീവിത സമാധാനം കൈവരുത്താന്‍ കഴിയുകയുള്ളുവെന്ന് തന്റെ പ്രഭാഷണങ്ങളില്‍ അച്ചന്‍ വ്യക്തമാക്കി.ജീവികനവീകരണത്തിനും കുട്ടികളുടെ വിശുദ്ധീകരണത്തിനും സ്‌നേഹപൂര്‍വമായ പ്രാര്‍ത്ഥനജീവിതത്തിലൂടെ മാത്രമേ സാധ്യമാവൂ എന്ന് …
സെന്റ് തോമസ് മലങ്കര കാതലിക് മിഷന്‍ ആഷ്‌ഫോര്‍ഡ് കെന്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ 24 വെള്ളിയാഴ്ച രാത്രി 10മണി മുതല്‍ രാവിലെ 5മണി വരെ ആഷ്‌ഫോര്‍ഡ് സെന്റ് തെരേസാസ് കാത്തലിക്ക പള്ളിയില്‍ വെച്ച് ഫാ. ദാനിയേല്‍ കുളങ്ങരയുടെയും ബ്ര. ഫ്രാന്‍സിസ് കുറുക്കന്‍ കുന്നിലിന്റെയും നേതൃത്വത്തില്‍ നൈറ്റ് വിജില്‍ നടത്തപ്പെടുന്നു. ഗാനശുശ്രൂഷ, ആരാധന, ജപമാല, പ്രഭാഷണങ്ങള്‍, രോഗശാന്തി ശുശ്രൂഷ, …
ബാന്‍ബറി : കേരളാ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ ക്രമത്തിലുള്ള കുര്‍ബാന വ്യാഴാഴ്ച ബാന്‍ബറിയില്‍ നടത്തും. സെന്റ് ജോണ്‍സ് ദേവാലയത്തില്‍ വൈകുന്നേരം ആറു മുതലാണ് കുര്‍ബാന. സെപ്റ്റംബര്‍ 22-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5.30 ന് ദേവാലയത്തില്‍ മലയാളം കുര്‍ബാന ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വി.അല്‍ഫോന്‍സാമ്മയുടെ ഓര്‍മതിരുനാള്‍ സന്ദര്‍ലാന്‍ഡില്‍ സെപ്തംബര്‍ 2 ന് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു.
ലീഡ്സ് രൂപതയടെ ആശീര്‍വാദത്തോടെ ആരംഭിച്ച യുകെകെസിഎയുടെ യൂണിറ്റുകളില്‍ ഒന്നായ ലീഡ്സ് സിറോ മലബാര്‍ ക്നാനായ കത്തോലിക്ക അസോസിയേഷന്‍െറ നാലാമത് വാര്‍ഷികവും ....