സഖറിയ പുത്തന്‍കളം യഹോവയിരേ കണ്‍വന്‍ഷന്‍ മറ്റന്നാള്‍ രാവിലെ എട്ട് മുതല്‍ നാല് വരെ നടക്കും. നോട്ടിങ്ങ്ഹാമിലെ എഫ്എം അരീനയിലാണ് യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. മാത്യു നായ്ക്കനാംപറമ്പില്‍ നയിക്കുന്ന ധ്യാനം നടക്കുന്നത്. 9300 പേര്‍ക്ക് ഇരിക്കാവുന്നതാണ് അരീന. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ക്കായി വിപുലമായ പാര്‍ക്കിങ്ങ്് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. കോച്ചുകളില്‍ വരുന്നവര്‍ അരീനയ്ക്ക് …
രക്ഷയും ശക്തിയും മഹത്വവും ദൈവത്തിന്റെത് എന്നര്‍ത്ഥമുള്ള ഹല്ലേലുയ ഗീതങ്ങളാലും ആരാധനാ സ്തുതിപ്പുകളാലും മുഖരിതമാകുന്ന നോട്ടിങ്ങ്ഹാം അരീന സ്വര്‍ഗീയാനന്ദത്തിന്റെ പാരമ്യം ദര്‍ശിക്കുന്നതിന് ഇനി മൂന്ന് ദിനങ്ങള്‍. .
ബെന്നി വര്‍ക്കി പെരിയപ്പുറം യുകെ സെന്റ് തോമസ് കാത്തലിക്ക് ഫോറം ഓഗസ്റ്റ് 15ന് പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളും സീറോ മലബാര്‍സഭയുടെ പ്രേഷിത വര്‍ഷ സമാപനവും വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. അന്നേദിവസം എല്ലാ യൂണിറ്റുകളിലും പ്രത്യേക പ്രാര്‍ത്ഥനകളും കുടുംബകൂട്ടായ്മയും നടത്തുന്നതാണ്. സീറോ മലബാര്‍സഭ സിനഡ് കഴിഞ്ഞ ഒരു വര്‍ഷമായി പ്രേഷിത വര്‍ഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ …
വചനത്തിന്റെ അഭിഷേകാഗ്നി ഹൃദയത്തില്‍ സ്വീകരിക്കുവാന്‍ ഇനി നാല് ദിനങ്ങള്‍ കൂടി മാത്രം
ഡെര്‍ബിഷെയര്‍ : ഡിവൈന്‍ ടിവിയുടെ നേതൃത്വത്തില്‍ അഞ്ചാമത് വചന വിഷയ ധ്യാനം യുകെയില്‍ ആരംഭിച്ചു. ഡെര്‍ബിഷെയറിലെ ഹേസ് കോണ്‍ഫറന്‍സ് സെന്ററിലാണ് അഞ്ഞുറിലധികം ആളുകള്‍ താമസിച്ച് പങ്കെടുക്കുന്ന ധ്യാനം നടക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് മൂന്നു ദിവസത്തെ ധ്യാനത്തിന് ഫാ. ചാക്കോ പനത്തറ നേതൃത്വം നല്‍കും. ഡിവൈനിലെ പ്രശസ്ത വചന പ്രഘോഷകരായ ഫാ. മാത്യൂ നായ്ക്കംപറമ്പില്‍ വി സി, …
സഖറിയ പുത്തന്‍കളം നാലാമത് യോര്‍ക്ക്ഷെയര്‍ കണ്‍വന്‍ഷന്‍ ഫാ. സോജി ഓലിക്കലും യുകെ സെഹിയോന്‍ മിനിസ്ട്രിയും ചേര്‍ന്ന് നയിക്കും. സെപ്തംബര്‍ 22-ന് ബ്രാഡ്ഫോര്‍ഡിലെ സെന്റ് വിനിഫ്രഡ് ചര്‍ച്ചില്‍ രാവിലെ 8.30 മുതല്‍ വൈkകിട്ട് 4.30 വരെയാണ് കണ്‍വന്‍ഷന്‍. കണ്‍വന്‍ഷന്‍ ദിവസം കുട്ടികളുടെ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. യോര്‍ക്ക് ഷെയര്‍ കണ്‍വന്‍ഷന് ഒരുക്കമായി 91 ദിന കുരിശിന്റെ വഴി, …
യുകെയിലെ കാത്തോലിക്കാ സഭയ്ക്ക് തന്നെ അഭിമാനിക്കാവുന്ന യഹോവായിരേ കണ്‍വെന്‍ഷന്‍ ശനിയാഴ്ച നടക്കുമ്പോള്‍നോട്ടിങ്ങ്ഹാം അരീനയ്ക്ക് അപൂര്‍വ്വഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്.
യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന് മാഞ്ചസ്റ്ററില്‍ നിന്നും നാല് കോച്ചുകള്‍ ക്രമികരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. നോട്ടിങ്ങ്ഹാംമിലെ എഫ്എം അരിനയില്‍ നടക്കുന്ന കണ്‍വന്‍ഷന് ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു നായ്ക്കനാംപറമ്പിലും സെഹിയോന്‍ ടീമുമാണ് നേതൃത്വം നല്‍കുന്നത്. സാല്‍ഫോര്‍ഡ്, ലോങ്സൈറ്റ്, വിഥിന്‍ഷോ, നോര്‍ത്ത് മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് കോച്ചുകള്‍ ക്രമികരിച്ചിരിക്കുന്നത്. കണ്‍വന്‍ഷന് …
സന്ദര് ലാന്‍ഡില്‍ ക്രിസ്റ്റീന്‍ ധ്യാനം സന്ദര് ലാന്ഡ് : കുട്ടികളുടെ ആള്മീയ വളര്‍ച്ചക്ക് കേരളത്തിലും പുറത്തും ഏറെ സംഭാവനകള്‍ നല്‍കിയ ക്രിസ്റ്റീന്‍ എന്ന ആള്മീയ വളര്‍ച്ചാപ്രസ്ഥാനം , കുട്ടികളുടെ ആന്തരീക സൌഖ്യത്തിനും ആള്മീയ വളര്ച്ചക്കുമായി യു കെയില്‍ ധ്യനപരിപാടികലുമായി വരുന്നു. സന്ദര് ലാണ്ടിലെ ക്രിസ്റ്റീന്‍ ധ്യാന പരിപാടി ഓഗസ്റ്റ് മാസം 17 , 18 , …
നോട്ടിങ്ങ്ഹാം : വചനശക്തിയാല്‍, പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനത്താല്‍, അഭിഷേകാഗ്നിയാല്‍ ജ്വലിക്കുന്ന ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് ഇനി ഒന്‍പത് ദിനങ്ങള്‍ മാത്രം. വിശ്വസിക്കുന്നവര്‍ക്ക് ദൈവത്തിന്റെ മഹത്വം ദര്‍ശിക്കാമെന്ന ഗാനത്തിന്റെ ഈരടികളെ അനുസ്മരിപ്പിക്കും വിധം ദൈവമഹത്വം ദര്‍ശിക്കുന്നതിന്റെ വേദിയായി മാറും യോഹോവായിരേ കാത്തലിക് കണ്‍വെന്‍ഷന്‍. നാനാജാതി മതസ്ഥരിലേക്ക് ക്രൈസ്തവ പ്രഘോഷണം നടത്തി നവ മുന്നേറ്റത്തിന് വഴി തെളിയിച്ച ഡിവൈന്‍ …