പ്രേഷിതവര്‍ഷത്തില്‍ മരിയഭക്തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച ഹെവന്‍ലി ക്വീന്‍ ഓണ്‍ലൈന്‍ മാഗസിന്റെ ആറാംലക്കം പുറത്തിറങ്ങി. മരിയ ഭക്തി തുളുമ്പുന്ന ലേഖനങ്ങള്‍, മാതാവിനോടുള്ള പാര്‍ത്ഥനകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ഈ ലക്കം തയ്യാറാക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലുള്ള വായനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ദിവസമായ ഓഗസ്റ്റ് 15 മുതല്‍ ഹെവന്‍ലിക്വീന്‍ ഇംഗ്ലീഷ് എഡിഷനും ആരംഭിക്കും. …
ബെന്നി വര്‍ക്കി പെരിയപ്പുറം ജൂണ്‍ 30ന് ബര്‍മിംഹാമില്‍ നടക്കുന്ന സെന്റ് തോമസ് കാത്തലിക്ക് ഫോറത്തിന്റെ പ്രതിനിധി സമ്മേളന ഫോറത്തിന്റെ വിജയത്തിനായും വിവിധ പരിപാടികള്‍ സഭയോട് ചേര്‍ന്ന് പ്രാര്‍ത്ഥ ചൈതന്യത്തില്‍ നടക്കുവാനും വേണ്ടി യുകെയിലെ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ സജീവമായി നടക്കുന്നു. ചില യൂണിറ്റുകളില്‍ 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചെയിന്‍ ജപമാലാ …
ജൂണ്‍ 22, 23 തീയതികളില്‍ മാഞ്ചെസ്റ്റര്‍ സെന്റ് ജോസഫ് കത്തോലിക്ക പള്ളിയില്‍ വച്ച് നടത്തപ്പെടുന്ന 2-ാം സീറോ മലങ്കര
സഖറിയ പുത്തന്‍കുളം മൂന്നാമത് ബ്രാഡ്‌ഫോര്‍ഡ് ഏകദിന ഉപവാസ കണ്‍വെന്‍ഷന്‍ ഞായറാഴ്ച നടക്കും. യു.കെ. സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ.ജോമോന്‍ തൊമ്മാന നയിക്കുന്ന ധ്യാനം ബ്രാഡ്‌ഫോര്‍ഡിലെ സെന്റ് കുത്ത്‌ബെര്‍ട്ട് ചര്‍ച്ചില്‍ രാവിലെ 8 മണിക്കാരംഭിക്കും. ഫാ.ജോണ്‍ ന്യൂമാന്‍, ഫാ. ജിം ലേവി എന്നിവര്‍ വചനസന്ദേശം നല്‍കും. www.livestream.com/sehionuk എന്ന വെബ്‌സൈറ്റിലൂടെ കണ്‍വെന്‍ഷന്‍ തത്സമയം ഇന്റര്‍നെറ്റിലൂടെ കാണാനാകും. കുര്‍ബാന, …
ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാളില്‍ സീറോ മലബാര്‍ കമ്യൂണിറ്റിയിലെ പത്തു കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ദിവ്യബലിയും ഇന്ന് നടക്കും.സെന്റ് പാട്രിക് സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും 2.45 ന് പ്രദക്ഷിണമായി പള്ളിയില്‍ എത്തിയതിനു ശേഷം മൂന്നു മണിക്ക് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഫാദര്‍ ജോമോന്‍ തൊമ്മാന,ഫാദര്‍ ജെയ്സണ്‍ കരിപ്പായി,ഫാദര്‍ ജോയ് പഞ്ഞിക്കാരന്‍,ഫാദര്‍ ജെയിംസ് വടക്കേക്കണ്ടങ്കരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.വിശുദ്ധ കുര്‍ബാനയ്ക്ക് …
ബോബന്‍ സെബാസ്റ്റ്യന്‍ മലങ്കര ഓര്‍ത്തോഡോക്സ് മെത്രാപൊലീത്ത മാത്യൂസ് മാര്‍ തിമോത്തിയോസ് ഇന്നും നാളെയും വോക്കിംഗ് സന്ദര്‍ശിക്കുന്നു.ഇന്ന് വൈകുന്നേരം 6.30ന് പ്രാര്‍ത്ഥന നടക്കും. നാളെ രാവിലെ 9.30 ന് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന ആരംഭിക്കും. ഇന്നും നാളെയുമായി നടക്കുന്ന പ്രാര്‍ത്ഥനയിലും കുര്‍ബാനയിലും പങ്കെടുക്കാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയ് പൗലോസ്: …
സക്കറിയ പുത്തന്‍കുളം ഇംഗ്ലണ്ടിന്റെ തലസ്ഥാന നഗരി നാളെ വിശ്വാസാഗ്നിയാല്‍ ജ്വലിക്കും. യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് ലണ്ടന്‍ കണ്‍വെന്‍ഷനില്‍ സംബന്ധിക്കുന്നതിന് ആയിരങ്ങള്‍ നാളെ ലണ്ടന്‍ നഗരത്തിലേക്ക് ഒഴുകിയെത്തും. എട്ട് മണിക്കാരംഭിക്കുന്ന ഏകദിന ഉപവാസത്തില്‍ സംബന്ധിക്കുന്നതിന് വിശ്വാസികള്‍ കണ്‍വെന്‍ഷന്‍ വേദിയായ കോര്‍പ്പസ് ക്രൈസ്റ്റ് ദേവാലയത്തില്‍ സമയത്ത് എത്തുന്നതിന് വിശ്വാസികള്‍ പുലര്‍ച്ചെ തന്നെ യാത്ര തിരിക്കും. …
റോതര്‍ഹാം തിരുഹൃദയ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍നാളെ നടക്കും. ഉച്ചകഴിഞ്ഞ് 2 മുതല്‍ റോതര്‍ഹാമിലെ ഇമാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തില്‍ ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് മൂന്നാം വാര്‍ഷികാഘോഷ പരിപാടികളും, ദിവ്യബലിയും സ്‌നേഹവിരുന്നും ഉണ്ടാകും. പരിപാടികളിലും, ദിവ്യബലിയിലും പങ്കെടുക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി തോമസ്-0753342986 എന്ന നമ്പറില്‍ ബന്ധപ്പെടുക. പള്ളിയുടെ മേല്‍വിലാസം: …
പാലക്കാട് രൂപതാ മെത്രാനും മികച്ച വാഗ്മിയുമായ മാര്‍ ജേക്കബ് മനത്തോടത്ത് ജുലൈ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കവന്‍ടിയിലെ സ്റ്റോണ്‍ലി പാര്‍ക്കില്‍ നടക്കുന്ന ഏകദിന ഉപവാസ കണ്‍വെന്‍ഷനില്‍ അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ഡൊമിനിക് വളംവനാലും വചന പ്രഭാഷണം നടത്തും. പൂനെ സെമിനാരിയില്‍ നിന്നും വൈദീക പഠനം പൂര്‍ത്തിയാക്കിയ മാര്‍ ജേക്കബ്മനത്തോടത്ത് 1972 …
സഖറിയ പുത്തന്‍കുളം യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന രണ്ടാമത് ദശദിന പന്തക്കുസ്ത ധ്യാനം 2013 മെയില്‍ മിഡ്‌വെയില്‍സിലെ സിഫിലെന്‍ പാര്‍ക്കില്‍ നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 വ്യക്തികള്‍ക്കേ ദശദിന ധ്യാനത്തില്‍ പ്രവേശനമുള്ളൂ. ലോകാരൂപിയില്‍ നിന്നും വിട്ടകന്ന് ആരാധന, സ്തുതിപ്പ്, വചന ശുശ്രൂഷ, നിശബ്ദ പ്രാര്‍ത്ഥന എന്നിവ വഴി …