1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദശദിന പന്തക്കുസ്ത ധ്യാനം 2013 മെയില്‍
ദശദിന പന്തക്കുസ്ത ധ്യാനം 2013 മെയില്‍
സഖറിയ പുത്തന്‍കുളം യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന രണ്ടാമത് ദശദിന പന്തക്കുസ്ത ധ്യാനം 2013 മെയില്‍ മിഡ്‌വെയില്‍സിലെ സിഫിലെന്‍ പാര്‍ക്കില്‍ നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 വ്യക്തികള്‍ക്കേ ദശദിന ധ്യാനത്തില്‍ പ്രവേശനമുള്ളൂ. ലോകാരൂപിയില്‍ നിന്നും വിട്ടകന്ന് ആരാധന, സ്തുതിപ്പ്, വചന ശുശ്രൂഷ, നിശബ്ദ പ്രാര്‍ത്ഥന എന്നിവ വഴി …
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ശുശ്രൂഷകളുടെ അഞ്ചാം വാര്‍ഷികം വെള്ളിയാഴ്ച
മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ ശുശ്രൂഷകളുടെ അഞ്ചാം വാര്‍ഷികം വെള്ളിയാഴ്ച
ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകളുടെ അഞ്ചാം വാര്‍ഷികവും നൈറ്റ് വിജിലും 15 വെള്ളിയാഴ്ച നടക്കും. മാഞ്ചസ്റ്റര്‍ ലോംസൈറ്റിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ വെള്ളിയാഴ്ച രാത്രി 10 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് വരെയാണ് വാര്‍ഷിക ആഘോഷങ്ങളും നൈറ്റ് വിജിലും നടക്കുക. ഗ്ലാസ്ഗോ അതിരൂപതാ സിറോമലബാര്‍ ചാപ്ലയിന്‍ ഫാ.ജോയിചെറാടിയില്‍, …
യു.കെ. സെന്റ് തോമസ് കാത്തലിക് ഫോറം പ്രതിനിധി സമ്മേളനം -മാര്‍ത്തോമ്മ നസ്രാണികള്‍ ആവേശത്തിമിര്‍പ്പില്‍
യു.കെ. സെന്റ് തോമസ് കാത്തലിക് ഫോറം പ്രതിനിധി  സമ്മേളനം  -മാര്‍ത്തോമ്മ നസ്രാണികള്‍ ആവേശത്തിമിര്‍പ്പില്‍
ബര്‍മിങ്ഹാമില്‍ വെച്ച് ജൂണ്‍ 30 ന് നടക്കുന്ന സെന്റ് തോമസ് കാത്തലിക് ഫോറത്തിന്റെ രണ്ടാമത് പ്രതിനിധി സമ്മേളനത്തിന് യു.കെ.യുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആവേശ്വോജ്വലമായ പ്രതികകരണം. കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തുന്ന പ്രബന്ധമത്സരത്തിന് നല്ല സ്വീകരണമാണ് ലഭിക്കുന്നത്.കുട്ടികള്‍ അടക്കം ഏവരും കൂട്ടായ്മയ്ക്ക് തയ്യാറായിത്തുടങ്ങി. സീറോ മലബാര്‍ സഭ ആഗോളതലത്തില്‍ നടത്തുന്ന പ്രേക്ഷിത വര്‍ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന സമ്മേളനത്തില്‍ വിവിധ …
സീറോ മലബാര്‍ സഭ കണ്‍വന്‍ഷന്‍ വീഡിയോ പുറത്തിറക്കി
സീറോ മലബാര്‍ സഭ കണ്‍വന്‍ഷന്‍ വീഡിയോ പുറത്തിറക്കി
ബെന്നി വര്‍ക്കി പെരിയപുറം സീറോ മലബാര്‍ സഭ വിശ്വാസികളുടെ ബര്‍മിങ്ഹാം അതിരൂപത തലത്തിലുള്ള കൂട്ടായ്മയായ സീറോ മലബാര്‍ സഭാ കണ്‍വന്‍ഷന്‍ 2012 ന്റെ സ്വാഗതവീഡിയോ പുറത്തിറക്കി. ജൂണ്‍ 23 ന് കവന്റി സിറ്റി സെന്ററില്‍ സ്ഥിതി ചെയ്യുന്ന മെത്തോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വെച്ചാണ് പരിപാടികള്‍ നടക്കുന്നത്. രാവിലെ 9 മണിക്ക് സീറോ മലബാര്‍ സഭ ബര്‍മിങ്ഹാം …
ബ്രാഡ്‌ഫോര്‍ഡ് കണ്‍വന്‍ഷന്‍ : അഖണ്ഡ ജപമാല വെള്ളിയാഴ്ച
ബ്രാഡ്‌ഫോര്‍ഡ് കണ്‍വന്‍ഷന്‍ : അഖണ്ഡ ജപമാല വെള്ളിയാഴ്ച
സഖറിയ പുത്തന്‍കളം ഞായറാഴ്ച നടക്കുന്ന മൂന്നാമത് ബ്രാഡ്‌ഫോര്‍ഡ് കണ്‍വന്‍ഷന് മുന്നോടിയായിട്ടുള്ള അഖണ്ഡ ജപമാല വെള്ളിയാഴ്ച നടക്കും. രാവിലെ 3 മണിക്ക് ആരംഭിക്കുന്ന ജപമാല രാത്രി 11.30 ന് സമാപിക്കും. ഫാ.ജോമോന്‍ തൊമ്മന നയിക്കുന്ന മൂന്നാമത് കണ്‍വെന്‍ഷനില്‍ ലീഡ്‌സ് രൂപതാ വൈദികരായ ഫാ.ജോണ്‍ ന്യൂമാന്‍, ഫാ.ജിം ലേവി എന്നിവര്‍ സംബന്ധിക്കും. വിടുതല്‍ ശുശ്രൂഷകനായ ഫാ.ജോമോന്‍ തൊമ്മനയെ ധ്യാനവസാനം …
ഫാ: ഡൊമിനിക് വാളംമനാല്‍ നയിക്കുന്ന താമസിച്ചുള്ള ധ്യാനം ജൂലൈ 23, 24, 25 തിയതികളില്‍
ഫാ: ഡൊമിനിക് വാളംമനാല്‍ നയിക്കുന്ന താമസിച്ചുള്ള ധ്യാനം ജൂലൈ 23, 24, 25 തിയതികളില്‍
സക്കറിയ പുത്തന്‍കുളം അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ: ഡൊമിനിക് വാളംമനാല്‍ നയിക്കുന്ന റെസിഡെന്‍ഷ്യല്‍ ധ്യാനം ജൂലൈ 23, 24, 25 തിയതികളില്‍ ലണ്ടന്‍ നഗരത്തിനടുത്തുള്ള ഹൈ വൈകോംബ് വൈക്ലിഫ് സെന്ററില്‍ നടക്കും. ജൂലൈ 23 തിങ്കള്‍ രാവിലെ 8.30 മുതല്‍ 25 ബുധന്‍ വൈകുന്നേരം ആറുവരെയാണ് ധ്യാനം. കുട്ടികള്‍ക്ക് പ്രത്യേക ധ്യാനവും ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്. …
സന്ദര്‍ലാന്‍ഡില്‍ ശനിയാഴ്ച മലയാളം കുര്‍ബാന
സന്ദര്‍ലാന്‍ഡില്‍ ശനിയാഴ്ച  മലയാളം കുര്‍ബാന
മാത്യു ജോസഫ്‌ മലയാളി കത്തോലിക്കരുടെ വിശ്വാസപൈതൃകം ഊട്ടിയുറപ്പിക്കാനും പരിശുദ്ധാത്മ ചൈതന്യത്തില്‍ വളരാനും സന്ദര്‍ലാന്‍ഡിലെ മലയാളി കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 16 ശനിയാഴ്ച 10.15ന് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ ഫാ. സജി തോട്ടത്തിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. 9.45ന് ജപമാലയോടെ തുടങ്ങുന്ന തിരുക്കര്‍മങ്ങളില്‍ കുമ്പസാരത്തിനുള്ള സൗകര്യമുണ്ടായിരിക്കും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പാരിഷ് ഹാളില്‍ നടക്കുന്ന സ്‌നേഹവിരുന്നിലേക്കും …
രണ്ടാം ലണ്ടന്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 16 ശനിയാഴ്ച
രണ്ടാം  ലണ്ടന്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 16 ശനിയാഴ്ച
ആയിരങ്ങളെ ആത്മീയ നിറവിലേക്ക് നയിക്കുന്ന രണ്ടാമത് ലണ്ടന്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 16 ശനിയാഴ്ച രാവിലെ എട്ടുമുതല്‍ വൈകുന്നേരം നാലുവരെ റോംഫോര്‍ഡിലെ കോര്‍പസ് ക്രിസ്റ്റി ദേവാലയത്തില്‍ നടക്കും; കുട്ടികള്‍ക്കുള്ള ശുശ്രൂഷകള്‍ സമീപത്തുള്ള അസന്‍ഷന്‍ പള്ളിയിലും ബാപ്ടിസ്റ്റ് പള്ളിയിലുമാണ് ഇക്കുറി ക്രമീകരിച്ചിട്ടുള്ളത്. ഏപ്രിലില്‍ നടന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ആയിരങ്ങളുടെ സാന്നിധ്യം കൊണ്ടും രോഗശാന്തികള്‍കൊണ്ടും ഏറെ അനുഗ്രഹപൂര്‍ണമായിരുന്നു. റവ …
വിവിധ സംസ്ക്കാരം, ഒരു വിശ്വാസം -കത്തോലിക്കാസംഗമം വര്‍ണാഭമായ ചടങ്ങുകളോടെ സമാപിച്ചു.
വിവിധ സംസ്ക്കാരം, ഒരു വിശ്വാസം -കത്തോലിക്കാസംഗമം വര്‍ണാഭമായ ചടങ്ങുകളോടെ സമാപിച്ചു.
നാനാത്വത്തില്‍ ഏകത്വമെന്ന കത്തോലിക്ക വിശ്വാസപ്രമാണം മനസ്സിലും ജീവിതത്തിലും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്, ന്യൂകാസ്സില്‍ രൂപതയിലെ വിവിധ സമൂഹങ്ങളില്‍പ്പെട്ട കത്തോലിക്കാ വിശ്വാസികള്‍ ഒത്തുചേര്‍ന്നു.വിശ്വാസവും ഐക്യവും ഏറ്റുപറഞ്ഞുകൊണ്ട്, ന്യൂകാസ്സില്‍ ഇംഗ്ലീഷ് മാര്‍ട്ടിയെര്‍ പള്ളിയുടെ അള്‍ത്താരയുടെ മുന്നില്‍ ന്യൂകാസ്സില്‍ രൂപതയുടെ സീമസ് കണ്ണിംഗ്‌ഹാം മെത്രാന്റെ മുഖ്യകാര്‍മ്മികത്വത്തില്‍, രൂപതയിലെ മറ്റു വൈദ്യരുടെ സഹകാര്‍മ്മികത്വത്തില്‍, നടന്ന ദിവ്യബലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ സാക്ഷികളായി. തുടര്‍ന്നുനടന്ന സാംസ്കാരിക …
ബ്രാഡ്ഫോര്‍ഡ് കണ്‍വന്‍ഷന്‍ കുരിശിന്റെ വഴിയും പരിശുദ്ധ മാതാവിനോടുള്ള പ്രാര്‍ത്ഥനയും ഇന്നാരംഭിയ്ക്കും
ബ്രാഡ്ഫോര്‍ഡ് കണ്‍വന്‍ഷന്‍ കുരിശിന്റെ വഴിയും പരിശുദ്ധ മാതാവിനോടുള്ള പ്രാര്‍ത്ഥനയും ഇന്നാരംഭിയ്ക്കും
സഖറിയ പുത്തന്‍കുളം അടുത്ത ഞായറാഴ്ച നടക്കുന്ന മൂന്നാമത് ബ്രാഡ്ഫോര്‍ഡ് ഏകദിന കണ്‍വന്‍ഷനു മുന്നോടിയായിട്ടുള്ള ഏകദിന കുരിശിന്റെ വഴിയും നിത്യസഹായ മാതാവിനോടുള്ള പ്രാര്‍ത്ഥനയും ബ്രാഡ്ഫോഡിലേയും ലേക്ക്ഷോറിലേയും വിവിധ ഭവനങ്ങളില്‍ ഇന്നാരംഭിയ്ക്കും. കണ്‍വന്‍ഷന് മുന്നോടിയായിട്ടുള്ള അന്‍പത്തൊന്ന് ദിന ജപമാല 41 ദിന ഉപവാസ പ്രാര്‍ത്ഥന 31 ദിന കരുണ ജപമാല 21 ദിന രാത്രി പ്രാര്‍ത്ഥന, 11 ദിന …