130 വര്‍ഷത്തെ വിശിഷ്ട സേവനത്തിനു ശേഷം ലിറ്റില്‍ സിസ്‌റ്റേര്‍സ് ഓഫ് ദി പുവര്‍ എന്ന സന്യാസിനി സമൂഹം യാത്രയായി. ഫ്രാന്‍സില്‍ കാരുണ്യം തുളുമ്പുന്ന സേവന പ്രവര്‍ത്തനം ഒരു നൂറ്റാണ്ടായി കാഴ്ചവെച്ച് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സേവനത്തിന്റെ പുതിയ പാഠങ്ങള്‍ പാവങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയ, പാവങ്ങളുടെ കുഞ്ഞു സഹോദരിമാര്‍ സന്ദര്‍ലാന്റിലെ തങ്ങളുടെ സേവനം അവസാനിപ്പിച്ചു, പുതിയ സ്ഥലത്തേക്ക് യാത്രയാകുന്നു. …
സഖറിയ പുത്തന്‍കുളം ദൈവസ്‌നേഹത്താല്‍ നിരുപമമായ ദൃശ്യമായ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ സംബന്ധിച്ചതുവഴി വിശ്വാസക്കൂട്ടായ്മ കൂടുതല്‍ ശക്തി പ്രാപിച്ചു. ഇന്നലെ രാവിലെ എട്ടിന് ഫുള്‍ടൈം ശുശ്രൂഷകരായ ജോസ്, ഷാജി, സിസ്റ്റര്‍ മീന, നോബിള്‍ ഐനിഷ് എന്നിവരുടെ നേതൃത്വത്തില്‍ ജപമാലയും തുടര്‍ന്ന് ഫാ. സോജി ദാലിക്കല്‍ ഫാ. ജോബാന്‍ തൊമ്മന എന്നിവര്‍ നേതൃത്വവും നല്‍കിയ വിടുതല്‍ ശുശ്രൂഷയും നടന്നു. …
ആഫ്രിക്കന്‍ രാജ്യമായ മൊസാമ്പിക്കിലെ കൃഷിവകുപ്പു മന്ത്രി ജോസ് പച്ചിക്കോയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് പ്രതിനിധിസംഘം കേരളത്തിലെത്തുന്നു. നാളെ വൈകുന്നേരം 7.30ന് സീറോ മലബാര്‍ സഭാ ആസ്ഥാനമായ കൊച്ചി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ അല്മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പുമായ മാര്‍ മാത്യു അറയ്ക്കലുമായി പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തും. നാളികേര ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.ജോസ്, സീറോ …
മാല്‍വന്‍ഹില്‍സിലെ ക്‌നായിത്തൊമ്മന്‍ നഗറില്‍ നടത്തപ്പെടുന്ന യു.കെ.കെ.സി.എ 11-ാമത് കണ്‍വെന്‍ഷനോടനുബന്ധിച്ച് ഇദംപ്രഥമായി സംഘടിപ്പിക്കുന്ന ചാരിറ്റി റാഫിള്‍ ടിക്കറ്റുകള്‍ യൂണിറ്റുകളിലേക്ക് എത്തിത്തുടങ്ങി
ബ്രിസ്റ്റോളില്‍ യാക്കോബായ കുടുംബസംഗമത്തിനുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചു
റോണി ജേക്കബ് വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ഇന്ന് ഉച്ച കഴിഞ്ഞ് 3മണി മുതല്‍ ഫോര്‍സ്റ്റ് ഗേറ്റ് സെന്റ് ആന്റണീസ് പള്ളിയില്‍ നടത്തപ്പെടും. ഇതോടനുബന്ധിച്ച് ആഘോഷമായ ദിവ്യബലിയും വിശുദ്ധനോടുള്ള നോവേനയും നേര്‍ച്ചയും നടത്തപ്പെടും. ദിവ്യബലിക്ക് ഫാ. ഡാനിയേല്‍ കുളങ്ങര നേതൃത്വം നല്‍കും. ഫാ. ഡെന്നീസ് ഹാള്‍ തിരുനാള്‍ സന്ദേശം നല്‍കും. ഫോര്‍സ്റ്റ് ഗേറ്റ് ചര്‍ച്ചില്‍ എല്ലാ ചൊവ്വാഴ്ചയും …
സഖറിയ പുത്തന്‍കുളം ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതുവഴി നിരവധി അദ്ഭുതങ്ങള്‍ക്കും ദൃശ്യമായ അടയാളങ്ങള്‍ക്കും വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഗുരുതരമായ രോഗത്തില്‍ നിന്നും സൗഖ്യം ലഭിച്ചതും, മദ്യശേഖരം മാറ്റിയപ്പോള്‍ കുഞ്ഞിന് വേണ്ടി ദാഹിച്ചവര്‍ക്ക് ദൈവകരസ്പര്‍ശനത്താല്‍ ലഭ്യമായതും തുടങ്ങി നിരവധി അദ്ഭുതങ്ങള്‍ ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷന്‍ വഴി സാധ്യമാകുന്നത് ശക്തമായ മധ്യസ്ഥപ്രാര്‍ത്ഥന മുഖാന്തരമാണ്. യു.കെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ.ജോമോന്‍ തൊമ്മാന നയിക്കുന്ന …
ബര്‍മിംഗ്ഹാമില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ധ്യാനം
ജൂണ്‍ 24 ന് നടക്കുന്ന ഷെഫീല്‍ഡ് തിരുനാളിന് തട്ടുകടകള്‍ മുതല്‍ വെച്ചുവാണിഭക്കടകള്‍ വരെ അണിനിരക്കും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ആഘോഷപൂര്‍വ്വമായ തിരുനാള്‍ കുര്‍ബാനയെത്തുടര്‍ന്ന് വിശുദ്ധ തോമാശ്ലീഹായുടെയും അല്‍ഫോണ്‍സാമ്മയുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. ചെണ്ടമേളം, ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബാന്‍ഡും മുത്തുക്കുടകളും തുടങ്ങിയവ പ്രദക്ഷിണത്തിന്റെ സവിശേഷതകളാണ്. കമനീയമായി അലങ്കരിച്ച അള്‍ത്താരയിലാണ് തിരുനാള്‍ …
ബെന്നി വര്‍ക്കി പെരിയപ്പുറം ഈസ്റ്റ് ആന്ഗ്ലിയായിലെ സീറോ മലബാര്‍ മാസ്സ് സെന്ററായ നോര്‍വിച്ചില്‍ സെന്റ് തോമസ് കാത്തലിക്ക് ഫോറം പുതിയ ചാപ്റ്റര്‍ തുറന്നു. സാബു കൊച്ചുപൂവത്തുംമൂട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് സെന്റ് തോമസ് കാത്തലിക്ക് ഫോറം നോര്‍വിച് യുണിട്ടിനു താല്‍ക്കാലിക കമ്മിറ്റിയും രൂപീകൃതമായി. സെന്റ് തോമസ് കാത്തലിക്ക് ഫോറം കണ്‍വീനര്‍ അപ്പച്ചന്‍ കണ്ണഞ്ചിറ യോഗത്തില്‍ …