രാജു വേലംകാല: ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ JSVBS , ഒക്ടോബര്‍ 27, 28 (വെള്ളി, ശനി) ദിവസങ്ങളില്‍ പള്ളിയില്‍ വച്ചു നടത്തപ്പെടുന്നു. ഈ വര്‍ഷത്തെ VBS ല്‍ വി. കുര്‍ബാനയെ പറ്റിയും സാരാംശങ്ങളെ കുറിച്ചും കുട്ടികളെ വിശദമായി പഠിപ്പിച്ചിട്ട് ശനിയാഴ്ച കുട്ടികള്‍ക്കു വേണ്ടി English ല്‍ വി. കുര്‍ബാന അര്‍പ്പിക്കുയുo ചെയ്യും …
സണ്ണി അറക്കല്‍: സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ സെപ്റ്റംബര്‍ 9ന് വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കും. ഏഴു മണിക്ക് ആരംഭിക്കുന്ന നൈറ്റ് വിജില്‍ പുലര്‍ച്ചെ 12 മണി വരെയുണ്ടാകും. വിശുദ്ധ കുര്‍ബ്ബാന, ആരാധന, പ്രാര്‍ത്ഥന, ജപമാല, ധ്യാനം, വണക്കം, കുമ്പസാരം എന്നിവയുണ്ടാകും. നൈറ്റ് വിജിലില്‍ പങ്കെടുത്തു അനുഗ്രഹീതരാകുവാന്‍ എല്ലാവരെയും …
ഫിലിപ്പ് ജോസഫ്: പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഈ തീര്‍ത്ഥാടനം ഇസ്രായേല്‍, ഈജിപ്ത്, ജോര്‍ദ്ദാന്‍, പലസ്തീന്‍ എന്നീ രാജ്യങ്ങളിലെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതോടൊപ്പം നസ്രത്ത്,താബോര്‍മല,ഗലീലി,കാനായിലെ കല്യാണവീട്, ബത്‌ലഹേം, ഗാഗുല്‍ത്താ, ചാവുകടല്‍, ഒലിവുമല, സീയോണ്‍ മല, സീനായ് മല എന്നീ പുണ്യസ്ഥലങ്ങളും മറ്റ് അനുബന്ധ സ്ഥലങ്ങള്‍ക്കും പുറമേ ഈജിപ്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും പുരാതന പിരമിഡുകളും സന്ദര്‍ശിക്കും. …
തോമസ് കെ. ആന്റണി: ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 30ന് ശനിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ ആറ് മണി വരെ നടക്കും. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും സ്‌കൂള്‍ ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. സെഹിയോന്‍ യുകെയുടെ ടീന്‍സ് ഫോര്‍ …
അപ്പച്ചന്‍ കണ്ണഞ്ചിറ: ‘എന്തെന്നാല്‍ ഭീരുത്വത്തിന്റെ ആല്മാവിനെയല്ല ദൈവം നമ്മള്‍ക്ക് നല്‍കിയത്; ശക്തിയുടെയും, സ്‌നേഹത്തിന്റെയും, ആല്‍മ നിയന്ത്രണത്തിന്റെയും ആല്മാവിനെയാണ്’. തിമോ2:17 . വിവേചനാശക്തിയുടെ ഉറവിടവും, സത്യനന്മകളില്‍ സധൈര്യം മുന്നേറുവാനുള്ള ആല്മ ശക്തിയുമായ പരിശുദ്ധാല്മാവിന്റെ കൃപക്കായി ലോക പ്രശസ്ത തിരുവചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായി അച്ചന്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ക്കായി സഭാ മക്കള്‍ ആത്മീയ ഒരുക്കത്തില്‍. കണ്‍വെന്‍ഷന്റെ …
സാബു ചുണ്ടക്കാട്ടില്‍: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ.ടോമി എടാട്ട് നയിക്കുന്ന ഏകദിന ധ്യാനം നാളെ ബോള്‍ട്ടണില്‍ നടക്കും.ബോള്‍ട്ടണ്‍ തിരുന്നാളിന് ഒരുക്കമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത് .ഉച്ച കഴിഞ്ഞു മൂന്നു മുതല്‍ രാത്രി 7 വരെ ബോള്‍ട്ടണ്‍ ഫാന്‍വര്‍ത്തിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തിലാണ് ധ്യാനം നടക്കുക.മരിയഭക്തിയുടെ പ്രസക്തി ഇന്നത്തെ കാലയളവില്‍ എന്നതാണ് ധ്യാന വിഷയം …
അലക്‌സ് വര്‍ഗീസ് (ലണ്ടന്‍): പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന്റെ മുന്നോടിയായുള്ള എട്ടു നോമ്പും പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളും വിവിധ തിരുക്കര്‍മ്മങ്ങളോടെ ഈസ്റ്റ് ലണ്ടന്‍ സെന്റ്.ജോസഫ് മലങ്കര കാത്തലിക് മിഷനില്‍ ആചരിക്കുന്നു. ഇന്ന് സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്ക് ശുശ്രൂഷകള്‍ ആരംഭിക്കും. എല്ലാ ദിവസവും ഏഴ് മണിക്ക് ജപമാലയും തുടര്‍ന്ന് വി.കുര്‍ബ്ബാന, …
ജോര്‍ജ് മാത്യു: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന എട്ടാമത് ഫാമിലി, യൂത്ത് കോണ്‍ഫറന്‍സുകള്‍ സമാപിച്ചു. വി. കുര്‍ബാനയിലും, ചര്‍ച്ചാ ക്ലാസുകളിലും, കലാപരിപാടികളിലും നിരവധിയാളുകള്‍ പങ്കെടുത്തു. യോര്‍ക്കില്‍ വച്ച് നടന്ന എട്ടാമത് കോണ്‍ഫറന്‍സ് ആളുകളുടെ എണ്ണം കൊണ്ടും വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ പരമാധ്യക്ഷന്‍ പരിശുദ്ധ കത്തോലിക്ക ബാവാ …
തോമസ് കെ ആന്റണി: സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്‌നി ഇംഗ്ലീഷ് ടീം നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനത്തിലേക്ക് 16 വയസ് മുതലുള്ള യുവജനങ്ങള്‍ക്കായി ഹണ്ടിങ്ട്ടണിലെ ക്‌ളാരറ്റ് സെന്റര്‍ എന്ന കത്തോലിക്കാ ധ്യാനകേന്ദ്രത്തില്‍ ക്രമീകരിച്ചിരിക്കുന്നു.ശാസ്ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സ്വാധീനത്തില്‍ ആത്മീയതയെ കുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കുന്നതിനും വിശുദ്ധ ബൈബിളിന്റെയും കത്തോലിക്കാ മതബോധനഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ ശാന്തവും സുരക്ഷിതവുമായ ഭാവിജീവിത ലക്ഷ്യം പ്രാപിക്കുവാന്‍ ഒരുക്കുന്ന …
സാബു ചുണ്ടക്കാട്ടില്‍ (ബോള്‍ട്ടണ്‍): ബോള്‍ട്ടണ്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ ജനന തിരുന്നാള്‍ ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ ദിവസങ്ങളിലായി നടക്കും.എട്ടാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ചാപ്ലിന്‍ ഫാ.തോമസ് തൈക്കൂട്ടത്തില്‍ കൊടിയേറ്റുന്നതോടെ മൂന്നു ദിവസക്കാലം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.കൊടിയേറ്റത്തെ …