എയ്ൽസ്ഫോർഡ്: കർമ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതമായ എയ്ൽസ്ഫോഡിൽ കഴിഞ്ഞ മാസം ആരംഭം കുറിച്ച ആദ്യബുധനാഴ്ച ശുശ്രൂഷയ്ക്ക് അനുഗ്രഹം തേടിയെത്തിയത് നിരവധി പേർ. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ജൂലൈ 6 ന് തുടക്കം കുറിച്ച് എല്ലാ ആദ്യബുധനാഴ്ചകളിലുമായി ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷയ്ക്ക് എയ്ൽസ്ഫോർഡിലെ ഔർ ലേഡി ഓഫ് മൌണ്ട് കാർമ്മൽ സീറോ മലബാർ മിഷൻ ആണ് …
ഈ വർഷത്തെ കർക്കിടക വാവുബലി കെന്റ് അയ്യപ്പക്ഷേത്രത്തിൽ (Medway Hindu Mandir, 361 Canterbury Street, Gillingham ME7 5XS) ജൂലൈ മാസം 28 -)o തീയതി വ്യാഴാഴ്ച രാവിലെ 7.30 മുതൽ 10.30 വരെ ശ്രീ മണികണ്ഠൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു. മരിച്ചവര്ക്കുള്ള ശ്രാദ്ധ ആചാരങ്ങളെ ബലി എന്നും അമാവാസി ദിനത്തെ വാവ് എന്നും …
ബിനു ഇരിപ്പൂൽ: കെന്റിലെ ആഷ്ഫോർഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റ് അത്താനാസിയോസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളിയുടെ വാർഷിക പെരുന്നാളും വിശുദ്ധ പത്രോസ് പൗലോസ് സ്ലീഹന്മാരുടെയും പരിശുദ്ധ തോമാ സ്ലീഹായുടെയും, മോർ കുര്യാക്കോസ് സഹദായുടെയും ഓർമ പെരുന്നാളും ഭക്തി നിർഭരമായ ചടങ്ങുകളോടെ 2022 ജൂലൈ മാസം 16,17 തീയതികളിൽ നടത്തപ്പെടും. യുകെ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ മാത്യൂസ് …
ഫാ. ടോമി അടാട്ട് (എയ്ൽസ്ഫോർഡ്): വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ പ്രചാരം നേടിയ എയ്ൽസ്ഫോർഡ് മരിയൻ തീർത്ഥാടനത്തിന് ശേഷം കർമ്മലമാതാവിന്റെ സംരക്ഷണഭൂമിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ആദ്യബുധനാഴ്ച ശുശൂഷ ആരംഭിക്കുന്നു. ജൂലൈ 6 മുതൽ എല്ലാ ആദ്യബുധനാഴ്ചകളിലുമായി ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷയ്ക്ക് എയ്ൽസ്ഫോർഡിലെ സീറോ മലബാർ മിഷൻ നേതൃത്വം നൽകും. പരിശുദ്ധ കന്യാമറിയം …
അലക്സ് വർഗീസ് (മാഞ്ചസ്റ്റർ): 2004 മുതൽ മാഞ്ചസ്റ്ററിൽ ആരാധന നടത്തിവരുന്ന സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവക ബോൾട്ടണിൽ സ്വന്തമായി ഒരു സ്ഥലം വാങ്ങുകയും അവിടെ ദൈവാലയത്തിന്റെ പണികൾ പൂർത്തിയായി വരികയുമാണ്. ഇടവകയിലെ ഓരോ വ്യക്തികളുടെയും ദീർഘകാലത്തെ ആഗ്രഹമാണ് ഇതിലൂടെ സഫലീകരിക്കപ്പെടുന്നത്. പരിശുദ്ധ പാത്രിയർക്കിസ് ബാവ ശ്രേഷ്ഠ കാതോലിക്ക ബാവ, അഭിവന്ദ്യ പിതാക്കന്മാർ എന്നിവരാൽ …
ഫാ. ടോമി എടാട്ട് (എയ്ൽസ്ഫോർഡ്): കർമ്മലയിലെ സൗന്ദര്യപുഷ്പത്തിന്റെ പരിമളം എയ്ൽസ്ഫോർഡിലെ വിശുദ്ധരാമത്തിലെ വായുവിൽ നിറഞ്ഞു നിന്നു. അവളുടെ സംരക്ഷണവലയത്തിൽ ഉൾച്ചേർന്നു നിന്നവർ അഗാധമായ ആത്മീയ അനുഭൂതിയിൽ ലയിച്ചു ചേർന്നു. ഉത്തരീയ നാഥയുടെ സന്നിധിയിലേക്ക് തീർത്ഥാടനമായി എത്തിയവർ പരിവർത്തനത്തിന്റെ വായു ശ്വസിച്ചു മടങ്ങി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഞ്ചാമത് എയ്ൽസ്ഫോർഡ് മരിയൻ തീർത്ഥാടനമാണ് അവാച്യമായ …
എയ്ൽസ്ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അഞ്ചാമത് എയ്ൽസ്ഫോർഡ് മരിയൻ തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മെയ് 25 ശനിയാഴ്ച രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ആത്മീയ നേതൃത്വത്തിൽ നടക്കുന്ന വിശ്വാസതീർത്ഥാടനത്തിലും തിരുന്നാൾ തിരുക്കർമങ്ങളിലും രൂപതയുടെ വിവിധഭാഗങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികളെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. ലണ്ടൻ റീജിയണിലെ മിഷനുകളും …
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ 2022 -2027ലെ പഞ്ച വത്സര അജപാലന പദ്ധതിയുടെ രൂപീകരണത്തിനായുള്ള രണ്ടാം എപ്പാർക്കിയൽ സമ്മേളനം വെയിൽസിലെ കഫെൻലി പാർക്ക് കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയിൽ വൈദികരും ഡീക്കന്മാരും സന്യസ്തരും അൽമായ പ്രതിനിധികളും പങ്കെടുത്ത സമ്മേളനം ഗ്രേറ്റ് ബ്രിട്ടനിലെ അപ്പോസ്തലിക് നൂൺഷ്യോ ആർച്ച് ബിഷപ് …
അലക്സ് വർഗീസ്: മാഞ്ചസ്റ്റർ സെൻ്റ്. മേരീസ് യാക്കോബായ സിറിയൻ ഓർത്തോഡോക്സ് വിശ്വാസ സമൂഹം വാങ്ങിയ ദേവാലയത്തിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സ്വരൂപിക്കുന്ന ഫണ്ട് ശേഖരണത്തിനായി പുറത്തിറക്കുന്ന ലോട്ടറി ടിക്കറ്റിൻ്റെ ആദ്യവില്പന ഇന്ന് സെയിൽ സെൻ്റ്. ഫ്രാൻസീസ് ദേവാലയത്തിൽ വച്ച് നടക്കും. ഉച്ചക്ക് 12 മണിക്ക് നടക്കുന്ന പ്രസ്തുത ചടങ്ങിൽ ഇടവക വികാരി റവ.ഫാ.ഗീവർഗീസ് തണ്ടായത്ത്, സഹവികാരി റവ. …
കോവിഡ് മഹാമാരിയിൽനിന്ന് ഭാഗിഗമായി മുക്തരായതിനു ശേഷമുള്ള വലിയ ആഴ്ച ഈസ്റ്റർ ആഘോഷങ്ങൾ ലെസ്റ്ററിൽ ഭക്തി സാന്ദ്രമായി.വലിയ ജനക്കൂട്ടത്തിനു സാക്ഷ്യമായിരുന്നു ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രത്യേകത. ദേവാലയത്തിന്റെ ഹാളിൽ അനുബന്ധ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. വലിയ ആഴ്ചയിലെ കർമങ്ങൾക്ക് വികാരി ഫാദർ ജോർജ് തോമസ് ചേലക്കൽ നേത്ര്ത്വം നൽകി . ദീർഘ ഇടവേളയ്ക്കു ശേഷമുള്ള ഒത്തുചേരൽ എല്ലാവര്ക്കും പ്രാർത്ഥനയുടെയും …