1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
70കൾ വരെ ഇന്ത്യയ്ക്ക് മുന്നിൽ മുട്ടിടിച്ച ജപ്പാൻ ഇന്ന് ഫുട്ബോൾ വമ്പന്മാരെ മലർത്തിയടിക്കുമ്പോൾ!
70കൾ വരെ ഇന്ത്യയ്ക്ക് മുന്നിൽ മുട്ടിടിച്ച ജപ്പാൻ ഇന്ന് ഫുട്ബോൾ വമ്പന്മാരെ മലർത്തിയടിക്കുമ്പോൾ!
സ്വന്തം ലേഖകൻ: മാസങ്ങള്‍ക്ക് മുമ്പ് ലോകകപ്പ് ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനിയും സ്‌പെയ്‌നും ഒപ്പം ജപ്പാനും കോസ്റ്ററീക്കയും അടങ്ങിയ ഇ ഗ്രൂപ്പിന് മരണ ഗ്രൂപ്പെന്ന വിശേഷണം ലഭിച്ചപ്പോള്‍ പലരും അതത്ര കാര്യമാക്കിയില്ല. എന്നാല്‍ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചതോടെ ആ വിശേഷണം അച്ചട്ടായിരിക്കുകയാണ് അതിന് കാരണമായതോ ജപ്പാനും. ജർമനിയും സ്പെയിനും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നു ഒന്നാം …
റഫറി വക ക്ഷമാപണം, ചുവപ്പു കാർഡ്, പിന്നെ അഭിനന്ദനം; കാമറൂൺ താരം അബൂബക്കർ പൊളിയാണ്!
റഫറി വക ക്ഷമാപണം, ചുവപ്പു കാർഡ്, പിന്നെ അഭിനന്ദനം; കാമറൂൺ താരം അബൂബക്കർ പൊളിയാണ്!
സ്വന്തം ലേഖകൻ: വലതുവിങ്ങിലൂടെ നടത്തിയ കൗണ്ടർ അറ്റാക്കിനൊടുവിൽ ജെറോം എംബെകെലി ബോക്സിന്റെ മധ്യഭാഗത്തേക്ക് ഉയർത്തിയ ക്രോസിൽ നിന്നായിരുന്നു ഇൻജറി ടൈമിന്റെ മൂന്നാം മിനിറ്റിൽ വിൻസന്റ് അബൂബക്കറിന്റെ ഹെഡർ ഗോൾ(1–0). 2002നു ശേഷം ലോകകപ്പിൽ കാമറൂൺ നേടുന്ന ആദ്യ ജയം. ജയിച്ചാലും പുറത്താണെന്ന ബോധ്യം ഉള്ളതിനാൽ ചട്ടം ലംഘിച്ച് അഭിമാന നിമിഷം ജഴ്സി ഊരിയായിരുന്നു ക്യാപ്റ്റൻ വിൻസന്റ് …
ക്രിസ്റ്റിയാനോ റൊണാൾഡോ സൗദി ക്ലബിലേക്ക്; റെക്കോർഡ് തുകയായ 400 മില്യൺ യൂറോയുടെ കരാർ
ക്രിസ്റ്റിയാനോ റൊണാൾഡോ സൗദി ക്ലബിലേക്ക്; റെക്കോർഡ് തുകയായ 400 മില്യൺ യൂറോയുടെ കരാർ
സ്വന്തം ലേഖകൻ: എക്കാലത്തെയും വമ്പൻ തുകയ്ക്ക് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോ ക്ലബ് മാറുന്നതായി വാർത്ത. വിവാദങ്ങൾക്കൊടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട താരം 400 മില്യൺ യൂറോയുടെ കരാറിൽ സൗദി അറേബ്യൻ ക്ലബായ അൽ നസ്‌റിലേക്ക് മാറുന്നതായാണ് സ്പാനിഷ് വാർത്തവെബ്‌സൈറ്റായ മാർസ.കോം റിപ്പോർട്ട് ചെയ്യുന്നത്. ശമ്പളയിനത്തിലും പരസ്യ കരാറുകൾക്കുമായി താരത്തിന് സീസണിൽ 200 മില്യൺ യൂറോ …
ലോകകപ്പില്‍ ചരിത്ര നിമിഷം! ജര്‍മനി-കോസ്റ്ററിക്ക പോരാട്ടം നിയന്ത്രിക്കാൻ മൂന്ന് വനിതകള്‍
ലോകകപ്പില്‍ ചരിത്ര നിമിഷം! ജര്‍മനി-കോസ്റ്ററിക്ക പോരാട്ടം നിയന്ത്രിക്കാൻ മൂന്ന് വനിതകള്‍
സ്വന്തം ലേഖകൻ: ഖത്തര്‍ ലോകകപ്പില്‍ വ്യാഴാഴ്ച്ച രാത്രി 12.30ന് നടക്കുന്ന ജര്‍മനിയും കോസ്റ്ററിക്കയും തമ്മിലുള്ള മത്സരത്തില്‍ തീപാറുമെന്നുറപ്പാണ്. ഇരുടീമുകള്‍ക്കും പ്രീ ക്വാര്‍ട്ടറിലെത്താനുള്ള അവസാന അവസരമാണ് ഈ മത്സരം. നിലവില്‍ ഒരു ജയം മാത്രമുള്ള കോസ്റ്ററിക്കയ്ക്ക്‌ മൂന്ന് പോയിന്റുണ്ട്. എന്നാല്‍ മുന്‍ചാമ്പ്യന്‍മാരായ ജര്‍മനിയുടെ കൈയില്‍ ഒരൊറ്റ പോയിന്റ് മാത്രമാണുള്ളത്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ മാത്രം പോര ജര്‍മനിക്ക്, …
ദേശവും വർണ്ണവും ഭാഷയും കൂടിച്ചേരുന്ന ഫാൻ സോണുക ൾ; നൃത്തച്ചുവടുകളുമായി മലയാളികളും
ദേശവും വർണ്ണവും ഭാഷയും കൂടിച്ചേരുന്ന ഫാൻ സോണുക ൾ; നൃത്തച്ചുവടുകളുമായി മലയാളികളും
സ്വന്തം ലേഖകൻ: കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള വിടവ് നികത്തി ജനങ്ങൾക്കിടയിലെ സാംസ്‌കാരിക അടുപ്പം ദൃഢപ്പെടുത്തി ലോകകപ്പ് ഫാൻ സോണുകൾ. ഫിഫ ലോകകപ്പിന്റെ സുപ്രധാന പ്രമേയമായ ഐക്യം മധ്യപൂർവ ദേശത്തെയും അറബ് ലോകത്തെയും ഈ പ്രഥമ ലോകകപ്പിലും പ്രതിഫലിക്കുന്നു. ഫാൻ സോണുകളിലെ വൈവിധ്യമുള്ള ആരാധകരാകട്ടെ വിശ്വമാനവികതയുടെ സന്ദേശമാണ് വിളിച്ചോതുന്നത്. ജാതി,മത, ദേശ, രാഷ്ട്രീയ ഭേദമന്യേ ഫുട്‌ബോൾ എന്ന …
മൊറോക്കോയോട് ബൽജിയം തോറ്റത് താങ്ങാനാവാതെ ആരാധകർ; ബ്രസൽസിൽ കലാപം
മൊറോക്കോയോട് ബൽജിയം തോറ്റത് താങ്ങാനാവാതെ ആരാധകർ; ബ്രസൽസിൽ കലാപം
സ്വന്തം ലേഖകൻ: ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ മൊറോക്കോയ്‌ക്കെതിരേ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ ആരാധകരുടെ രോഷപ്രകടനം. മത്സരം പൂര്‍ത്തിയായതിന് പിന്നാലെ ആരാധകര്‍ കടകളും മറ്റും തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമികള്‍ക്കെതിരേ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. അക്രമം വ്യാപിക്കാതിരിക്കാനായി മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു. …
മെസ്സിക്കൊപ്പം ചിത്രം എടുക്കാനാണോ വന്നത്? സൗദി കളിക്കാരെ തീപിടിപ്പിച്ച കോച്ചിന്റെ വാക്കുകള്‍ വൈറൽ
മെസ്സിക്കൊപ്പം ചിത്രം എടുക്കാനാണോ വന്നത്? സൗദി കളിക്കാരെ തീപിടിപ്പിച്ച കോച്ചിന്റെ വാക്കുകള്‍ വൈറൽ
സ്വന്തം ലേഖകൻ: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നാണ് ചൊവ്വാഴ്ച നടന്ന അര്‍ജന്റീന സൗദി അറേബ്യ മത്സരം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ശക്തരായ അര്‍ജന്റീനയെ സൗദി തറപറ്റിച്ചത്. പകുതി സമയത്ത് ഒരു ഗോളിന് പിന്നിട്ട് നിന്ന മത്സരത്തില്‍ രണ്ട് ഗോളുകള്‍ മടക്കിയാണ് സൗദി ഞെട്ടിച്ചത്. ഹാഫ് ടൈമിന് ശേഷം എന്ത് മാജിക്കാണ് സംഭവിച്ചത് എന്നതിന്റെ …
അര്‍ജന്റീനയ്‌ക്കെതിരായ ചരിത്ര വിജയം; സൗദി താരങ്ങളുടെ യാത്ര ഇനി റോള്‍സ് റോയിസ് ഫാന്റത്തിൽ
അര്‍ജന്റീനയ്‌ക്കെതിരായ ചരിത്ര വിജയം; സൗദി താരങ്ങളുടെ യാത്ര ഇനി റോള്‍സ് റോയിസ് ഫാന്റത്തിൽ
സ്വന്തം ലേഖകൻ: ഫിഫ വേള്‍ഡ് കപ്പിലെ അര്‍ജന്റീന-സൗദി അറേബ്യ പോരാട്ടത്തില്‍ കളക്കളത്തില്‍ ഇറങ്ങും മുമ്പുതന്നെ അര്‍ജന്റീന-മെസ്സി ആരാധകര്‍ വിജയം ഉറപ്പിച്ചിരുന്നു. ആദ്യ മിനിറ്റുകളില്‍ തന്നെ മെസിയുടെ കാലില്‍ ആദ്യ ഗോള്‍ പിറന്നതോടെ വിജയം ഒരിക്കല്‍ കൂടി ഉറപ്പിച്ചു. എന്നാല്‍, കളിക്കാരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് സൗദിയുടെ താരങ്ങള്‍ രണ്ട് തവണയാണ് അര്‍ജന്റീനയുടെ വല കുലുക്കിയത്. ഇതോടെ …
ഖത്തർ ലോകകപ്പ് കണ്ട ഏറ്റവും മനോഹരമായ ഗോളടിച്ച റിച്ചാർലിസന്‍ ആരാണ്?
ഖത്തർ ലോകകപ്പ് കണ്ട ഏറ്റവും മനോഹരമായ ഗോളടിച്ച റിച്ചാർലിസന്‍ ആരാണ്?
സ്വന്തം ലേഖകൻ: വിനീഷ്യസ് ജൂനിയര്‍ നല്‍കിയ ആ പാസ് കാലുകൊണ്ട് തട്ടിയുയര്‍ത്തി വായുവിലേക്ക് ചെരിഞ്ഞ് റിച്ചാര്‍ലിസന്‍ തൊടുത്തുവിട്ട ബൈസൈക്കിള്‍ കിക്ക് ലക്ഷ്യം കണ്ടപ്പോള്‍ പിറന്നത് ഖത്തർ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും മനോഹരമായ ഗോള്‍. നിങ്ങള്‍ ഒരു ബ്രസീല്‍ ആരാധകന്‍ അല്ലെങ്കില്‍പ്പോലും ആ ഗോള്‍ ആഘോഷിക്കും. സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും റിച്ചാര്‍ലിസന്റെ ഗോള്‍ ആവര്‍ത്തിച്ച് കാണുകയാണ് ആരാധകര്‍. ഇതേ …
ലോകകപ്പ് കാണാൻ ടിക്കറ്റ് എടുക്കാൻ ഇനിയും സമയമുണ്ട്! എത്ര നാൾ വരെ ലഭിക്കുമെന്ന് അറിയാം
ലോകകപ്പ് കാണാൻ ടിക്കറ്റ് എടുക്കാൻ ഇനിയും സമയമുണ്ട്! എത്ര നാൾ വരെ ലഭിക്കുമെന്ന് അറിയാം
സ്വന്തം ലേഖകൻ: ഖത്തറിന്റെ ലോകകപ്പ് ആരവങ്ങളിലേക്ക് എത്താനും മത്സരങ്ങൾ കാണാനും ഇനിയും സമയം വൈകിയിട്ടില്ല. മത്സര ടിക്കറ്റുകൾ ഇനി കിട്ടുമോ എന്ന ആശങ്കയും വേണ്ട. ലോകകപ്പ് ടിക്കറ്റുകൾ എവിടെ നിന്ന്, എത്ര നാൾ വരെ ലഭിക്കും, എങ്ങനെ ഖത്തറിലേയ്ക്ക് എത്താം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചറിയാം. ഫിഫയുടെ അവസാനഘട്ട ടിക്കറ്റ് വിൽപനയാണ് നിലവിൽ പുരോഗമിക്കുന്നത്. ഡിസംബർ 2ന് മുൻപാണ് …