സ്വന്തം ലേഖകൻ: നവംബര്‍ 20-ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിനായി ഖത്തറിലെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്കായി സംഘാടകര്‍ ഒരുക്കിവച്ചിരിക്കുന്ന വിസ്മയകരമായ കാഴ്ചകളെയും വിനോദ പരിപാടികളെയും കുറിച്ച് ഗൈഡ് പുറത്തറക്കി ഫിഫ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. ആരാധകര്‍ സന്ദര്‍ശിക്കേണ്ട നഗരങ്ങള്‍, പ്രധാന കേന്ദ്രങ്ങള്‍, വിവിധ സംഗീത, വിനോദ പരിപാടികള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു ടൂറിസ്റ്റ് ഗൈഡാണ് …
സ്വന്തം ലേഖകൻ: ഒരു ദശലക്ഷത്തിലധികം കായിക പ്രേമികൾ നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന ലോകകപ്പ് കാണാനായി ഖത്തറിലേക്ക് പോകും, സാധാരണയായി ആതിഥേയ രാജ്യങ്ങളിൽ ആഘോഷമാകുന്ന ഒരു സംഭവം ഈ വർഷം അല്പം വ്യത്യസ്തമായിരിക്കാം. കാരണം ചെറിയ, യാഥാസ്ഥിതിക മുസ്ലീം രാഷ്ട്രമായ ഖത്തറിലെ നിയമങ്ങൾ തന്നെ. മുൻകാല ലോകകപ്പുകളിൽ,പ്രത്യേകിച്ച് ആഘോഷവേളകളിൽ കണ്ടിരുന്ന മദ്യപാനം, തുടർന്നുള്ള ബഹളങ്ങൾ തുടങ്ങിയവയോടു …
സ്വന്തം ലേഖകൻ: വിവേചനങ്ങളില്ലാത്ത, എല്ലാവർക്കും പ്രാപ്യമായ ലോകകപ്പായിരിക്കുമിതെന്ന് ഖത്തറിന്റെ വാഗ്ദാനം. ഭിന്നശേഷിക്കാർക്കായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇത്തവണ സ്റ്റേഡിയങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ലോകകപ്പെന്നാണ് ഈ സൌകര്യങ്ങളെ കുറിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞത്. അറബ് ലോകത്ത് ആദ്യമായി വിരുന്നെത്തുന്ന കാൽപ്പന്തിന്റെ മഹാമേളയിൽ ഒരാളും അരികുവൽകരിക്കപ്പെടരുതെന്ന് ഖത്തറിന് നിർബന്ധമുണ്ട്. ‘എ ടൂർണമെന്റ് …
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ നവംബര്‍ 20ന് വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ഇക്വഡോറിനെ നേരിടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പായിരിക്കും ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമാവുക. ലോകം ഇന്നേ വരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കാഴ്ചകളൊരുക്കിയാവും ഖത്തര്‍ ലോകകപ്പിന് …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുരുഷ താരങ്ങള്‍ക്ക് തുല്യമായ വേതനം വനിതാ താരങ്ങള്‍ക്കും നല്‍കുമെന്ന് അറിയിച്ച് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. ട്വീറ്ററിലൂടെയാണ് ജയ് ഷാ ഈ ചരിത്ര തീരുമാനം അറിയിച്ചത്. മാച്ച് ഫീയിലാണ് തുല്യ വേതനം നല്‍കുന്നത്. പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം നല്‍കുന്നതിലൂടെ ലിംഗസമത്വം ഇന്ത്യന്‍ ക്രിക്കറ്റിന് കൈവന്നുവെന്ന് ജയ് ഷാ വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: ലോകകപ്പിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ മത്സര ടിക്കറ്റുകളുടെ ഓവർ ദ് കൗണ്ടർ വിൽപന ഇന്ന് തുടങ്ങും. ഇതുവരെ 2.89 ദശലക്ഷം ലോകകപ്പ് ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ അധികൃതർ വ്യക്തമാക്കി. വെസ്റ്റ് ബേയിലെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ (ഡിഇസിസി) ആണ് ടിക്കറ്റ് വിൽപനയ്ക്കായുള്ള 2 സെന്ററുകളിലെ ആദ്യ സെന്റർ …
സ്വന്തം ലേഖകൻ: നവംബർ 1 മുതൽ റോഡ് മാർഗമെത്തുന്ന ലോകകപ്പ് ആരാധകരെ സ്വീകരിക്കാൻ സൗദി അറേബ്യയുമായുള്ള ഖത്തറിന്റെ കര അതിർത്തിയായ അബു സമ്രയിൽ ഒരുക്കങ്ങൾ പൂർണം. പ്രവേശനത്തിന്റെ നടപടി ക്രമങ്ങൾ വിശദീകരിച്ച് അധികൃതർ. നവംബർ 1 മുതൽ ഡിസംബർ 23 വരെയാണ് ലോകകപ്പ് ആരാധകർക്കു റോഡ് മാർഗമുള്ള പ്രവേശനം. ഖത്തറിലേക്കു വരുന്നവരുടെ കൈവശം ഹയാ പോർട്ടലിൽ …
സ്വന്തം ലേഖകൻ: അടുത്ത മാസം ഖത്തറില്‍ ആരംഭിക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് പല കാര്യങ്ങളിലും ഫുട്‌ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായങ്ങള്‍ രചിക്കും. 64 മല്‍സരങ്ങളടങ്ങിയ ഖത്തര്‍ ലോകകപ്പ് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നീണ്ടു നില്‍ക്കും. പ്രധാനമായും എട്ട് കാര്യങ്ങളില്‍ ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യത്തേതാകും ഖത്തറില്‍ നടക്കുന്ന ടൂര്‍ണമെന്റ്. 2010ല്‍ ലോകകപ്പിന് ആതിഥ്യമരുളാനുള്ള …
സ്വന്തം ലേഖകൻ: രാജ്യത്തെ രണ്ടാമത്തെ ഹയാ കാർഡ് സർവീസ് സെന്ററിന് ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ (ഡിഇസിസി) തുടക്കമായി. ഡിഇസിസി സന്ദർശനത്തിലൂടെ ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്ക് കാർഡ് സംബന്ധിച്ച എല്ലാവിധ സംശയങ്ങളും അകറ്റാം. ആരാധകർക്ക് ഡിജിറ്റൽ ഹയാ കാർഡ് മതി. എന്നാൽ ആവശ്യമുള്ളവർക്ക് പ്രിന്റ് ചെയ്ത കാർഡും ഇവിടെ നിന്ന് ലഭിക്കും. …
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ, ലോകകപ്പ് ആരവങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഖത്തറിലെ ടെലികോം സേവന ദാതാക്കളായ ഊരിദുവും. ലോകകപ്പിനായി ഖത്തറിലേക്ക് വരുന്ന ഫുട്ബോള്‍ ആരാധകര്‍ക്കായി ഹയ്യാ സിം കാര്‍ഡും നിലവിലെ ഉപഭോക്താക്കള്‍ക്ക് 2022 ഗിഫ്റ്റ് എന്ന പേരില് ആകര്‍ഷകമായ ഓഫറുകളുമാണ് ലോകകപ്പിന്റെ മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക പ്രദശത്തേക്കുള്ള ഔദ്യോഗിക ടെലി …