സ്വന്തം ലേഖകൻ: ലോകകപ്പ് ടിക്കറ്റെടുത്ത ഹയ്യാ കാർഡ് ഉടമകൾക്ക് ടിക്കറ്റില്ലാത്ത അതിഥികളെ കാർഡിൽ ഉൾപ്പെടുത്തുന്നതിനുള്ള 3+1 സേവനത്തിന് അടുത്ത ആഴ്ച തുടക്കമാകും. ലോകകപ്പ് കാണികൾക്കുള്ള ഫാൻ ഐഡിയാണ് ഹയ്യാ കാർഡുകൾ. ഒരു ഹയ്യാ കാർഡ് ഉടമയ്ക്ക് ലോകകപ്പ് മത്സര ടിക്കറ്റെടുക്കാത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആയ 3 പേരെ കൂടി രാജ്യത്തേക്ക് ഒപ്പം കൂട്ടാൻ അനുവദിക്കുന്നതാണ് 3+1 …
സ്വന്തം ലേഖകൻ: ലോകകപ്പ് കാണാൻ ഖത്തറിൽ എത്തുന്ന എല്ലാവർക്കും യാത്രയ്ക്ക് മുൻപുള്ള കോവിഡ് പരിശോധന നിർബന്ധം. ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.യൂസഫ് അൽ മസലമനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്ക് ഖത്തറിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായാൽ സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കും. ഖത്തറിന്റെ യാത്രാ നയം അനുസരിച്ച് രാജ്യത്തേക്ക് …
സ്വന്തം ലേഖകൻ: ലോകകപ്പ് മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് ഹയ്യ കാർഡ് നേരിട്ട് സ്വന്തമാക്കാൻ സൗകര്യങ്ങളുമായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. അലി ബിൻ ഹമദ് അൽ അതിയ്യ അറിനയിലും (അബ്ഹ അറിന), ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറിലും (ഡി.ഇ.സി.സി) ആരംഭിക്കുന്ന സെൻറുകൾ വഴി ഹയ്യ പ്രിൻറ് കാർഡുകൾ ആരാധകർക്ക് ലഭ്യമാവുമെന്ന് …
സ്വന്തം ലേഖകൻ: ഫുട്‌ബോൾ ആരാധകർക്ക് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരടിക്കറ്റ് സ്വന്തമാക്കാൻ വീണ്ടും അവസരമൊരുക്കി സംഘാടകർ. ഇത്തവണ ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക മുദ്രാവാക്യം പതിച്ച സ്റ്റിക്കറുകൾ സ്വന്തം വാഹനങ്ങൾ, വസ്തുക്കൾ എന്നിവയിൽ ഒട്ടിച്ചതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ടിക്കറ്റ് സമ്മാനമായി നൽകുക. ‘നൗ ഈസ് ഓൾ’ എന്നതാണ് ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക …
സ്വന്തം ലേഖകൻ: ലോകകപ്പ് കാണികൾക്ക് രാജ്യത്തേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള ഡിജിറ്റൽ ഹയാ കാർഡുകളിലെ ഡേറ്റകൾ പൂർണമായും സുരക്ഷിതമെന്ന് അധികൃതർ. കാണികൾക്കുള്ള ഫാൻ ഐഡിയാണ് ഹയാ കാർഡുകൾ. ഉടമകളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്നതാണ് കാർഡ്. അതുകൊണ്ടു തന്നെ കാർഡുകളിലെ ഡേറ്റ സുരക്ഷിതമാക്കാൻ നൂതന സുരക്ഷാ സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് അൽഖാസ് ചാനലിന്റെ മജ്‌ലിസ് പ്രോഗ്രാമിൽ പങ്കെടുക്കവേ ലോകകപ്പ് …
സ്വന്തം ലേഖകൻ: ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ ഉള്‍പ്പെടെ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ പതിമൂന്ന് മത്സരങ്ങളില്‍ പത്തെണ്ണവും നടക്കുന്നത് ദുബായിലാണ്. എല്ലാവരും ആകാംക്ഷയോടെ ഉറ്റു നോക്കുന്ന ഇന്ത്യ- പാകിസ്താന്‍ മത്സരത്തിന് ആതിഥ്യമരുളുന്നതും ദുബായ് തന്നെ. ആഗസ്ത് 27ന് ശ്രീലങ്ക- അഫ്ഗാനിസ്താന്‍ മത്സരത്തോടെ തുടങ്ങുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ പതിനൊന്നിനാണ് സമാപിക്കുക. ദുബായ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലാണ് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ നിന്നുള്ള ഫുട്‌ബോൾ ആരാധകർക്ക് സൽവ ബോർഡർ ക്രോസിങ്ങിൽ നിന്ന് ബസുകളിൽ ഖത്തറിലെത്തി ഫിഫ ലോകകപ്പ് മത്സരങ്ങൾ കണ്ട് മടങ്ങാം. സൗദിയിൽ നിന്നുള്ള ആരാധകരുടെ ഖത്തറിലേക്കുള്ള യാത്ര സുഗമമാക്കുകയാണ് ലക്ഷ്യം. സൽവ ബോർഡർ ക്രോസിങ്ങിൽ നിന്ന് ദോഹ മെട്രോ സ്‌റ്റേഷനുകളിലേക്ക് ബസ് ഏർപ്പെടുത്താനാണു നീക്കം. ദോഹ മെട്രോ സ്‌റ്റേഷനുകളിൽ നിന്ന് ലോകകപ്പ് …
സ്വന്തം ലേഖകൻ: ഫുട്‌ബോള്‍ ആവേശം നിറച്ച് ഖത്തര്‍ ഫിഫ ലോകകപ്പിന്റെ രണ്ടാമത്തെ ഔദ്യോഗിക ഗാനവും പുറത്തിറക്കി. അര്‍ഹ്‌ബോ എന്ന സൗണ്ട് ട്രാക്ക് ഫിഫയാണ് റിലീസ് ചെയ്തത്. കോണ്‍ഗൊലിസ് ഫ്രഞ്ച് റാപ്പര്‍ മാട്രി ജിംസ്, പുഎര്‍ട്ടോ റിക്കന്‍ -ഡൊമിനിക്കന്‍ ഗായകന്‍ ഒസുന എന്നിവര്‍ ചേര്‍ന്നാണു ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. നിലവില്‍ ഫിഫയുടെ ഔദ്യോഗിക യു ട്യൂബില്‍ പാട്ട് കാണാം. …
സ്വന്തം ലേഖകൻ: യുഎഇ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തില്‍ ആദ്യമായി മലയാളി നായക സ്ഥാനത്ത്. ഇൗ മാസം 27 മുതൽ യുഎഇയിൽ നടക്കുന്ന ഏഷ്യാകപ്പിൽ യോഗ്യത നേടിയാൽ യുഎഇ ടീമിനെ നയിക്കുക മലയാളിയായ മധ്യനിര ബാറ്റ്‌സ്മാൻ സി.പി.റിസ്‌വാൻ. കണ്ണൂർ തലശ്ശേരി സൈദാർപള്ളി ചുണ്ടങ്ങാപൊയിൽ സ്വദേശിയായ 34കാരൻ ഏറെ കാലമായി യുഎഇ ടീമിനു വേണ്ടി ക്രിക്കറ്റ് കളിക്കുകയായിരുന്നു. എമിറേറ്റ്സ് …
സ്വന്തം ലേഖകൻ: ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ(എ.ഐ.എഫ്.എഫ്)സസ്പെന്‍ഡ് ചെയ്ത് ഫിഫ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഇന്ത്യ നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെന്ന് ഒഫീഷ്യല്‍ വെബ്സൈറ്റിലെ വാര്‍ത്താക്കുറിപ്പില്‍ ഫിഫ അറിയിച്ചു. ഇതോടെ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടപ്പെടുമെന്നും പത്രക്കുറിപ്പിലൂടെ ഫിഫ അറിയിച്ചു. അസോസിയേഷനില്‍ പുറത്തുനിന്നുള്ള കൈകടത്തലുണ്ടായെന്നും ഫിഫ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു. …