ഇന്ത്യയുടെ യുവ ബാഡ്മിന്റണ്‍ താരോദയം പി വി സിന്ധു അന്താരാഷ്ട്ര ബാഡ്മിന്റണ്‍ റാങ്കിംഗിന്റെ ആദ്യ ഇരുപതില്‍ ഇടം പിടിച്ചു. ചൈന മാസ്റേഴ്സ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ , ഒളിംപിക്സ് സ്വര്‍ണ മെഡലിസ്റ് ലീ സുറെയിയെ തോല്‍പ്പിച്ചതോടെയാണ് സിന്ധു ശ്രദ്ധേ നേടിയത്. ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവായ സൈന നെഹ്വാള്‍ ലോക റാങ്കിംഗില്‍ നാലാം സ്ഥാനം നിലനിര്‍ത്തി.
യൂറോപ്യന്‍ കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായിറങ്ങിയ ഇംഗ്ലീഷ് ടീം ചെല്‍സിക്ക് സമനില. ഇറ്റാലിയന്‍ ജേതാക്കളായ യുവന്റസിനോട് 2-2 എന്ന സ്‌കോറില്‍ സമനില പിടിക്കുകയായിരുന്നു. ഗ്രൂപ്പ് എച്ച് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ ഒരു ഗോളിന് ഗ്രീക്ക് ക്ലബ് ഗളറ്റസാരെയേയും ഗ്രൂപ്പ് ജി പോരാട്ടത്തില്‍ ബാഴ്‌സലോണ സ്പാര്‍ട്ടക് മോസ്‌കോയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കും പരാജയപ്പെടുത്തി. പുതിയ സീസണിലെ ആദ്യ കളിയില്‍ …
താരത്തിളക്കമാര്‍ന്ന ഇന്ത്യന്‍ നിരക്കെതിരെ തികഞ്ഞ പോരാട്ടവീര്യം കാഴ്ചവെച്ച് അഫ്ഗാനിസ്താന്‍ കീഴടങ്ങി. കളിയുടെ സമസ്ത മേഖലകളിലും തങ്ങള്‍ക്കൊത്ത എതിരാളികളായ അഫ്ഗാനെ 23 റണ്‍സിന് കീഴടക്കി ഇന്ത്യ ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ജയത്തോടെ തുടങ്ങി. 39 പന്തില്‍ നാലു ഫോറും രണ്ടു സിക്സുമടക്കം 50 റണ്‍സെടുത്ത വിരാട് കോഹ്ലിയുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് …
അയര്‍ലന്റിനെ ഏഴ് വിക്കറ്റിന് കീഴടക്കി കരുത്തരായ ഓസ്ട്രേലിയ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കി. ബാറ്റിങ്ങിലും ബൗളിംഗിലും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ഷെയ്ന്‍ വാട്സനാണ് കങ്കാരുക്കളുടെ വിജയശില്‍പി. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്റ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഷെയന്‍ വാട്സന്റെ …
കൊളംബോ: നാലാമത് ട്വന്റി20 ലോകകപ്പില്‍ നല്ലൊരു തുടക്കം തേടി ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ ആദ്യ മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് റൗണ്ടിലെ രണ്ട് മത്സരങ്ങളിലൊന്നില്‍ വിജയിച്ചാല്‍ തന്നെ സൂപ്പര്‍ എട്ടില്‍ ഇടംപിടിക്കാമെന്നതിനാല്‍ ദുര്‍ബലര്‍ക്കെതിരെ വിജയംനേടി റിസ്‌ക് ഒഴിവാക്കാനാണ് ധോണിയും കൂട്ടരും ശ്രമിക്കുന്നത്. അടുത്ത ഞായറാഴ്ച നിലവിലെ ചാമ്പ്യന്മാരായ ഇംഗ്‌ളണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യറൗണ്ടിലെ രണ്ടാം മത്സരം. വരാനിരിക്കുന്ന വമ്പന്‍ പോരാട്ടങ്ങള്‍ക്കുള്ള …
ഐ സി സിയുടെ ഈ വര്‍ഷത്തെ മികച്ച ഏകദിന ക്രിക്കറ്റര്‍ അവാര്‍ഡ് ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിക്ക്. ഒട്ടേറെ നോമിനേഷനുകള്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് പരിഗണിച്ചിരുന്നു. എന്നാല്‍ സമീപകാലത്ത് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചതാണ് കോഹ്‌ലിക്ക് തുണയായത്. 2008ല്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ വിരാട് കോഹ്‌ലി ഇതുവരെ 3886 റണ്‍സ് …
ട്വന്റി20 ലോകകപ്പിന്റെ സന്നാഹ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 26 റണ്‍സിന്റെ വിജയം. ഇര്‍ഫാന്‍ പത്താന്റെ അഞ്ച് വിക്കറ്റ് നേട്ടവും ക്യാപ്റ്റന്‍ ധോണിയുടെ മികച്ച പ്രകടനവുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ 145 റണ്‍സ് നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി ധോണി(55), റോഹിത് ശര്‍മ്മ(37) എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. …
ട്വന്റി20 ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യ പഴയ ജേഴ്‌സി ധരിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു. പുത്തന്‍ ജേഴ്‌സിയണിഞ്ഞ് കളിച്ച മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ടീം പരാജപ്പെട്ടതാണ് ബിസിസിഐയുടെ ഈ ‘അന്ധവിശ്വാസത്തിന്’ കാരണമായത്. കഴിഞ്ഞവര്‍ഷം ലോകകപ്പ് നേടിയ ജേഴ്സി ധരിച്ച് ട്വന്റി20 ലോകകപ്പില്‍ മത്സരിക്കണമെന്നാണ് ബിസിസിഐയുടെ അഭിപ്രായം. ബിസിസിഐ പ്രസിഡന്റ് ശ്രീനിവാസനാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ഈ തീരുമാനം അന്ധവിശ്വാസം കൊണ്ട് …
ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ശ്രീലങ്കക്ക് തകര്‍പ്പന്‍ വിജയം. വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ സന്നാഹ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് സിംഹളര്‍ സ്വന്തമാക്കിയത്. അര്‍ദ്ധസെഞ്ച്വറി നേടി പുറത്താകാതെ നിന്ന ദില്‍ഷനും ക്യാപ്റ്റന്‍ ജയവര്‍ദ്ധനെയുമാണ് ലങ്കക്ക് മിന്നുന്ന വിജയം സമ്മാനിച്ചത്. സ്കോര്‍: വെസ്റ്റിന്‍ഡീസ് 20 ഓവറില്‍ ആറ് വിക്കറ്റിന് 132. ശ്രീലങ്ക 15.4 ഓവറില്‍ …
ചെന്നൈ: അര്‍ബുദ രോഗത്തോട് പൊരുതിജയിച്ച് ജീവിതത്തിലേക്കും കളിക്കളത്തിലും തിരിച്ചുവന്ന ശേഷം ന്യൂസിലന്‍ഡിനെതിരെ കളിക്കാനിറങ്ങിയപ്പോള്‍ കണ്ണുകള്‍ നിറഞ്ഞുപോയെന്ന് യുവരാജ് സിങ് പറഞ്ഞു. ‘വീണ്ടും ഇന്ത്യക്ക് വേണ്ടി മത്സരിക്കാനിറങ്ങാന്‍ സാധിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനായിരുന്നു. ഇന്ത്യയുടെ ബൌളീങ് തുടങ്ങുമ്പോള്‍ ഫീല്‍ഡില്‍ നില്‍ക്കുകയായിരുന്ന എന്റെ മിഴികള്‍ നിറഞ്ഞിരുന്നു. എന്റെ ഭാഗ്യത്തിന് അത് ക്യാമറ കണ്ണുകള്‍ കണ്ടില്ല’ മത്സരത്തിന് ശേഷം യുവരാജ് …