1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ന്യൂസിലാന്‍ഡിന് നാടകീയ ജയം
ന്യൂസിലാന്‍ഡിന് നാടകീയ ജയം
ഇന്ത്യക്കെതിരേയുള്ള ട്വന്റി മത്സരത്തില്‍ ന്യൂസിലാന്‍ഡിന് ഒരു റണ്‍സിന്റെ നാടകീയ ജയം. ജയിക്കാന്‍ 168 റണ്‍സ് എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലിന് 166ലേ എത്തിയുള്ളൂ.കാന്‍സര്‍ ചികിത്സയ്ക്കുശേഷം തിരിച്ചെത്തിയ യുവരാജ് സിങിന്റെ ആദ്യമത്സരമെന്ന നിലയില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തുനിന്ന മത്സരം കൂടിയായിരുന്നു ഇത്. 26 ബോളില്‍ നിന്ന് ഒരു ഫോറിന്റെയും രണ്ടു സിക്‌സറുകളുടെയും പിന്തുണയോടെ …
ആന്‍ഡി മുറെ US ഓപ്പണ്‍ ചാമ്പ്യന്‍
ആന്‍ഡി മുറെ US ഓപ്പണ്‍ ചാമ്പ്യന്‍
76 വര്‍ഷത്തിനുശേഷം ആദ്യമായി ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം ബ്രിട്ടനിലേക്ക്.അഞ്ചു സെറ്റ് നീണ്ട മാരത്തോണ്‍ പോരാട്ടത്തിനൊടുവില്‍ നിലവിലുള്ള ചാംപ്യന്‍ നൊവാക് ജൊകോവിക്കിനെ തോല്‍പ്പിച്ച് ബ്രിട്ടീഷ് താരം ആന്‍ഡി മുറെ യുഎസ് ഓപണ്‍ കിരീടത്തില്‍ മുത്തമിട്ടു. സ്‌കോര്‍: 7-6, 7-5, 2-6, 3-6, 6-2.ലണ്ടന്‍ ഒളിംപിക്സില്‍ മുറെ സ്വര്‍ണം നേടിയിരുന്നു. ആര്‍തര്‍ ആഷസ് സ്റ്റേഡിയത്തില്‍ നാലു മണിക്കൂറും 54 …
യുഎസ് ഓപണ്‍: സെറിന ചാംപ്യന്‍
യുഎസ് ഓപണ്‍: സെറിന ചാംപ്യന്‍
ലോകഒന്നാം നമ്പര്‍ താരം വിക്ടോറിയ അസരെങ്കയെ കീഴടക്കി അമേരിക്കയുടെ സെറിന വില്യംസ് യുഎസ് ഓപണ്‍ ടെന്നിസ് കിരീടം സ്വന്തമാക്കി. യുഎസിലെ നാലാമത്തെയും കരിയറിലെ പതിനഞ്ചാമത്തെയും ഗ്രാന്‍സ്ലാം കിരീടമാണ് ഈ അദ്ഭുത താരം സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്. സ്‌കോര്‍: 6-2, 2-6, 7-5. 1987ല്‍ മാര്‍ട്ടിന നവരോത്‌ലേവയ്ക്കുശേഷം 30 വയസ്സിനു മുകളില്‍ പ്രായമുള്ള ഒരു താരം …
യുഎസ് ഓപണ്‍: ആന്‍ഡി മുറെ ഫൈനലില്‍
യുഎസ് ഓപണ്‍: ആന്‍ഡി മുറെ ഫൈനലില്‍
ബ്രിട്ടീഷ് താരം ആന്‍ഡി മുറെ യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ചെക് റിപബ്ലിക്കില്‍ നിന്നുള്ള തോമാസ് ബെര്‍ഡിക്കിനെ കീഴടക്കിയാണ് മുറെ തന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടം എന്ന സ്വപ്‌നത്തിലേക്ക് അടുത്തത്. സ്‌കോര്‍: 6-2, 6-1, 7-6. നിലവിലുളള ചാംപ്യനായ നൊവാക് ജൊകോവിക്-സ്പാനിഷ് താരം ഡേവിഡ് ഫെറര്‍ മത്സരത്തിലെ വിജയികളെയായിരിക്കും കലാശപ്പോരാട്ടത്തില്‍ …
സൗരവ് ഗാംഗുലി ഇന്ത്യയുടെ കോച്ചാവുമോ ?
സൗരവ് ഗാംഗുലി ഇന്ത്യയുടെ കോച്ചാവുമോ ?
ബി സി സി ഐ. അനുവദിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ പരിശീലിപ്പിക്കാന്‍ തയാറാണെന്നു മുന്‍ക്യാപ്റ്റന്‍ സൗരവ്‌ ഗാംഗുലി. കോച്ചാകാന്‍ താല്‍പര്യമുണ്ടെങ്കിലും കാലമാണ്‌ അതിനു മറുപടി പറയേണ്ടതെന്നും ഗാംഗുലി പറഞ്ഞു. വളരെക്കാലം ടീമിനെ നയിച്ചിരുന്നതിനാല്‍ കളിക്കാരുടെ ഫോമും മറ്റുള്ള കാര്യങ്ങളും ക്ഷണത്തില്‍ മനസിലാക്കാനാകും അതനുസരിച്ചു ടീമിനെ തയാറാക്കാനും തനിക്കുകഴിയുമെന്നും ഗാംഗുലി പറഞ്ഞു. ക്രിക്കറ്റില്‍ നായകനാണു പ്രധാനറോളെന്നും കോച്ചിനു …
യുഎസ് ഓപണ്‍ : സെറിന-അസരെങ്ക ഫൈനല്‍
യുഎസ് ഓപണ്‍ : സെറിന-അസരെങ്ക ഫൈനല്‍
യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ വനിതാ വിഭാഗം ഫൈനലില്‍ സെറിന വില്യംസും വിക്ടോറിയ അസരെങ്കയും ഏറ്റുമുട്ടും. ഇറ്റാലിയന്‍ വിസ്മയം സാറാ ഇറാനിയെ 6-1, 6-2 തോല്‍പ്പിച്ചാണ് അമേരിക്കന്‍ താരം ഫൈനലിലെത്തിയത്. 14 ഗ്രാന്‍സ്ലാം കിരീടവും ലണ്ടന്‍ ഒളിംപിക്‌സ് സിംഗിള്‍സ് കിരീടവും നേടിയിട്ടുള്ള സെറിന 64 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സാറയെ കീഴടക്കിയത്. വെള്ളിയാഴ്ച നടന്ന സെമിഫൈനലില്‍ …
യുഎസ് ഓപണ്‍: പേസ് സഖ്യം വീണു
യുഎസ് ഓപണ്‍: പേസ് സഖ്യം വീണു
യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയില്‍ നിന്നുള്ള ലിയാണ്ടര്‍ പേസ്-ചെക് റിപ്പബ്ലിക് താരം റഡെക് സ്റ്റെപാനക് സഖ്യത്തിന് തോല്‍വി. ബ്രയാന്‍ സഹോദരന്മാരായ ബോബും മൈക്കുമാണ് ഇരുവരെയും 6-3, 6-4 എന്ന സ്‌കോറില്‍ മറികടന്ന് കിരീടം ചൂടിയത്. ഫഌഷിങ് മെഡോസില്‍ നടന്ന മത്സരത്തിന്റെ ആദ്യ സെറ്റില്‍ രണ്ടു ബ്രെയ്ക്കിങ് പോയിന്റുകളാണ് അമേരിക്കന്‍ ടീം സ്വന്തമാക്കിയത്. …
പേസ്-സ്റ്റെപാനക് സഖ്യം ഫൈനലില്‍
പേസ്-സ്റ്റെപാനക് സഖ്യം ഫൈനലില്‍
ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-ചെക്ക് റിപ്പബ്ലിക്കിന്റെ റഡെക് സ്റ്റെപാനക് സഖ്യം യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഡബിള്‍സ് ഫൈനലില്‍ കടന്നു. അമേരിക്കയില്‍ നിന്നുള്ള ബ്രയാന്‍ സഹോദരന്മാരാണ് എതിരാളികളായെത്തുന്നത്. അഞ്ചാം സീഡായ ഇന്തോ-ചെക് സഖ്യം സെമിയില്‍ മാര്‍സെല്‍ ഗ്രാനോളേഴ്‌സ്-മാര്‍സ് ലോപസ് കൂട്ടുകെട്ടിനെ തോല്‍പ്പിച്ചാണ് അവസാന രണ്ടില്‍ ഇടം പിടിച്ചത്. സ്‌കോര്‍ 6-6ലെത്തി നില്‍ക്കെ സ്‌പെയിന്‍ താരങ്ങള്‍ പരിക്കിനെ തുടര്‍ന്ന് …
സെറീന, ഷറപ്പോവ, ഇറാനി, അസരങ്കെ സെമിയില്‍
സെറീന, ഷറപ്പോവ, ഇറാനി, അസരങ്കെ സെമിയില്‍
യുഎസ്‌ വനിതാ സിംഗിള്‍സില്‍ റഷ്യയുടെ മരിയ ഷറപ്പോവയും, അമേരിക്കയുടെ സെറീന വില്യംസും, ഇറ്റലിയുടെ സാറ ഇറാനിയും, വിക്ടോറിയ അസരങ്കെയും സെമി ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു. ലോക ഒന്നാം സീഡായ അസരങ്കെയെ സെമിയില്‍ നേരിടുക ഷറപ്പോവയാണ്‌. മരിയോണ്‍ ബെര്‍ട്ടോളിയെ പരാജയപ്പെടുത്തിയാണ്‌ ഷറപ്പോഫ സെമി പ്രവേശനം നടത്തിയത്‌. അന്നാ ഇവാനോവിച്ചിനെയെ തോല്‍പിച്ചാണ്‌ സെറീന വില്യംസ്‌ സെമിയില്‍ എത്തിയിരിക്കുന്നത്‌. വനിതാ …
യുഎസ് ഓപ്പണ്‍: റോജര്‍ ഫെഡറര്‍ പുറത്ത്
യുഎസ് ഓപ്പണ്‍: റോജര്‍ ഫെഡറര്‍ പുറത്ത്
യുഎസ് ഓപ്പണ്‍ ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ താരം സ്വിറ്റ്സര്‍ലണ്ടിന്റെ റോജര്‍ ഫെഡറര്‍ പുറത്തായി. ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ളിക്കിന്റെ നാലാം സീഡ് തോമസ് ബെര്‍ഡിച്ചാണ് ഫെഡററെ അട്ടിമറിച്ചത്. സ്കോര്‍: 7-6 , 6-4, 3-6, 6-3. സെമിയില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയാണ് ബെര്‍ഡിച്ചിന്റെ എതിരാളി.