1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാരാലിമ്പിക്സ്‌: ഇന്ത്യക്ക്‌ വെള്ളി
പാരാലിമ്പിക്സ്‌: ഇന്ത്യക്ക്‌ വെള്ളി
ഒളിമ്പിക്സിന്‌ പിന്നാലെ ലണ്ടനില്‍ നടക്കുന്ന പതിനാലാമത്‌ പാരാലിമ്പിക്സില്‍ ഇന്ത്യക്ക്‌ ആദ്യ മെഡല്‍. പുരുഷന്മാരുടെ ഹൈജമ്പില്‍ വെള്ളി മെഡല്‍ നേടി ഹരീഷ്‌ നാഗരാജഗൗഡയാണ്‌ ഇന്ത്യയുടെ ആദ്യ മെഡല്‍ കരസ്ഥമാക്കിയത്‌. കര്‍ണാടക സ്വദേശിയായ ഗിരീഷ്‌ ഹോസനഗാര നാഗരാജഗൗഡ പുരുഷന്മാരുടെ ഹൈജമ്പ്‌ എഫ്‌42 ഇനത്തിലാണ്‌ 1.74 മീറ്റര്‍ ചാടിയാണ്‌ വെള്ളി നേടിയത്‌. ലണ്ടന്‍ സ്റ്റേഡിയത്തില്‍ 80,000 കാണികളെ സാക്ഷി നിര്‍ത്തിയാണ്‌ …
അഞ്ച് വിക്കറ്റ് ജയം; ഇന്ത്യ പരമ്പര തൂത്തുവാരി
അഞ്ച് വിക്കറ്റ് ജയം; ഇന്ത്യ പരമ്പര തൂത്തുവാരി
ബാംഗ്ലൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോലിയും(51 നോട്ടൗട്ട്), ക്യാപ്റ്റന്‍ ധോനിയും(48 നോട്ടൗട്ട്) ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഈ വിജയത്തോടെ കീവീസിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര(2-0) ഇന്ത്യ തൂത്തുവാരി. ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് വിജയം സ്വന്തമാക്കിയിരുന്നു. 261 റണ്‍സ് …
നെഹ്രുകപ്പ് ഇന്ത്യക്ക്
നെഹ്രുകപ്പ് ഇന്ത്യക്ക്
ആവേശകരമായ കലാശപ്പോരാട്ടത്തിനൊടുവില്‍ ആതിഥേയരായ ഇന്ത്യ നെഹ്രുകപ്പില്‍ മുത്തമിട്ടു. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 2-2ന് സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 5-4ന് വിജയിച്ചാണ് ഇന്ത്യ ഹാട്രിക് കിരീടം സ്വന്തമാക്കിയത്. ക്ലിഫോര്‍ഡ് മിരാന്‍ഡയുടെ ഫ്രീകിക്കില്‍ നിന്നും ഗൗരമാംഗി സിങാണ് ഇന്ത്യക്കു വേണ്ടി ആദ്യ ഗോള്‍ നേടിയത്. മാക്കണ്‍ തിയറി സമനില ഗോള്‍ നേടിയതോടെ ആദ്യപകുതി …
ലങ്കന്‍ ഫുട്‌ബോള്‍ താരങ്ങളെ നാടുകടത്തണം: ജയ
ലങ്കന്‍ ഫുട്‌ബോള്‍ താരങ്ങളെ നാടുകടത്തണം: ജയ
രാജ്യത്ത് സൗഹൃദഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായെത്തിയ ശ്രീലങ്കന്‍ ടീമുകളെ നാട്ടിലേക്ക് മടക്കി അയയ്ക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടു. ശ്രീലങ്കന്‍ താരങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിക്കരുതെന്ന് ജയലളിത നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെന്നൈ കസ്റ്റംസ് ഫുട്‌ബോള്‍ ടീമും റോയല്‍ കോളജ് ഓഫ് കൊളംബോ ടീമും തമ്മില്‍ ചെന്നൈ നെഹ്രു സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. ഈ മത്സരത്തിന് വേദി …
ഇന്ത്യ പൊരുതുന്നു
ഇന്ത്യ പൊരുതുന്നു
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ ഇന്ത്യക്ക്‌ ബാറ്റിംഗ്‌ തകര്‍ച്ച. മുന്‍നിര വിക്കറ്റുകള്‍ ആതിഥേയരെ അമ്പരപ്പിച്ച്‌ നിലംപതിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ ഫോളോഓണ്‍ ഭീഷണിവരെ ഇന്ത്യയെ തുറിച്ചു നോക്കി. മധ്യനിരയില്‍ വിരാട്‌ കോഹ്ലിയും സുരേഷ്‌ റെയ്നയും ചേര്‍ന്ന കൂട്ടുകെട്ട്‌ കിവീസ്‌ ബൗളിംഗിന്‌ കടിഞ്ഞാണിട്ടില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ തകര്‍ച്ച രണ്ടാം ദിനം തന്നെ പൂര്‍ത്തിയാകുമായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 365 റണ്‍സ്‌ നേടിയ …
ടെയ്‌ലര്‍ രക്ഷകനായി
ടെയ്‌ലര്‍ രക്ഷകനായി
ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ്‌ ആറ്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 328 എന്ന നിലയിലാണ്‌. ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത കിവീസിന്‌ തുടക്കത്തില്‍ പിഴച്ചെങ്കിലും സെഞ്ച്വറിയുമായി ടീമിനെ മുന്നില്‍നിന്നു നയിച്ച നായകന്‍ റോസ്‌ ടെയ്‌ലര്‍ അപകടാവസ്ഥയില്‍നിന്നും കരകയറ്റി. ആദ്യ ഇന്നിംഗ്സില്‍ കിവീസിനെ ചുരുങ്ങിയ സ്കോറില്‍ ഒതുക്കാമെന്ന സ്വപ്നം ടെയ്‌ലര്‍ തകര്‍ത്തു. …
ബാര്‍സലോണയെ തകര്‍ത്ത റയല്‍ മാഡ്രിഡിന് സ്പാനിഷ് സൂപ്പര്‍കപ്പ്
ബാര്‍സലോണയെ തകര്‍ത്ത  റയല്‍ മാഡ്രിഡിന്  സ്പാനിഷ് സൂപ്പര്‍കപ്പ്
ബാര്‍സലോണയെ സ്വന്തം തട്ടകത്തില്‍ 2-1ന് തോല്‍പിച്ച് സ്പാനിഷ് സൂപ്പര്‍കപ്പ് റയല്‍ മാഡ്രിഡിന്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗോണ്‍സാലോ ഹിഗ്വയ്നും റയലിനായി ഗോളുകള്‍ നേടിയപ്പോള്‍, മെസ്സിയുടെ ബൂട്ടില്‍ നിന്നായിരുന്നു ബാര്‍സയുടെ ഏക ഗോള്‍. ഇതൊരു കണക്കൂതീര്‍ക്കല്‍ തന്നെയായിരുന്നു. സീസണില്‍ ആദ്യ കിരീടം ചൂടി ഫുട്ബോളിലെ ശക്തികള്‍ തങ്ങളാണെന്ന് ലോകത്തെ ഒരിക്കല്‍ കൂടി കാട്ടികൊടുത്തു റൊണാള്‍ഡോയും കൂട്ടരും. ആദ്യ പാദത്തിലെ …
നെഹ്രുകപ്പ്: ഫൈനല്‍ സ്വപ്‌നങ്ങളുമായി ഇന്ത്യ
നെഹ്രുകപ്പ്: ഫൈനല്‍ സ്വപ്‌നങ്ങളുമായി ഇന്ത്യ
നെഹ്രുകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ സ്വപ്‌നങ്ങളുമായി ചൊവ്വാഴ്ച ഇന്ത്യ നേപ്പാളിനെ നേരിടും. ആദ്യ മത്സരത്തില്‍ സിറിയയെ 2-1നും രണ്ടാം മത്സരത്തില്‍ മാലി ദ്വീപിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കും തോല്‍പ്പിച്ച ഇന്ത്യ തികഞ്ഞ ശുഭപ്രതീക്ഷയിലാണ്. നിലവിലുള്ള ചാംപ്യന്മാരായ ഇന്ത്യ പുതിയ കോച്ച് വിം കോവര്‍മാന്‍സിനു കീഴില്‍ മെച്ചപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്. നായകന്‍ സുനില്‍ ഛെത്രിയുടെയും സയ്ദ് റഹിം …
സിറ്റിയെ ലിവര്‍പൂള്‍ സമനിലയില്‍ തളച്ചു
സിറ്റിയെ ലിവര്‍പൂള്‍ സമനിലയില്‍ തളച്ചു
ആദ്യ മത്സരത്തില്‍ വെസ്റ്റ് ബ്രോമിനോട് 3-0ന് തകര്‍ന്നടിഞ്ഞ ലിവര്‍പൂള്‍ രണ്ടാം മത്സരത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി 2-2ന് സമനിലയില്‍ തളച്ച് ആരാധകരെ വിസ്മയിപ്പിച്ചു. മറ്റൊരു മത്സരത്തില്‍ സ്റ്റോക്ക് സിറ്റിയും ആഴ്‌സണലും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ലിവര്‍പൂള്‍ തന്നെയാണ് ആദ്യം വലകുലുക്കിയത്. കോര്‍ണറില്‍ നിന്ന് ജെറാര്‍ഡ് ഉയര്‍ത്തി നല്‍കിയ പന്ത് ഒരു …
ടെസ്റ്റ്: ഇന്ത്യക്ക് ഇന്നിങ്സിനും 115 റണ്‍സിനും ജയം
ടെസ്റ്റ്: ഇന്ത്യക്ക് ഇന്നിങ്സിനും 115 റണ്‍സിനും ജയം
ഇന്ത്യയൊരുക്കിയ സ്പിന്‍ ചുഴിയില്‍ കയമറിയാതെ കുരുങ്ങിയ കിവികള്‍ക്ക് ദയനീയ അന്ത്യം. ഒന്നാം ടെസ്റ്റില്‍ ഒരു ദിനം ബാക്കിനില്‍ക്കേ എം.എസ്. ധോണിയും സംഘവും ന്യൂസിലന്‍ഡിനെ ഇന്നിങ്സിനും 115 റണ്‍സിനും തോല്‍പിച്ച് നാണക്കേടിന്റെ നടുക്കടലില്‍ വീഴ്ത്തി. രണ്ട് ഇന്നിങ്സിലായി ന്യൂസിലന്‍ഡിന്റെ 20ല്‍ 18 വിക്കറ്റും ചുഴറ്റിയെറിയപ്പെട്ടത് സ്പിന്നര്‍മാരുടെ വിരുതിനു മുന്നില്‍. രണ്ട് ഇന്നിങ്സിലുമായി 12 വിക്കറ്റ് വീഴ്ത്തിയ ആര്‍. …