അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയുടെ യുവതാരങ്ങള്‍ നേടി. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിയാതിരുന്ന ഓസ്ട്രേലിയയെ ആറു വിക്കറ്റിനാണ് ഫൈനലില്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ തോല്‍പ്പിച്ചത്. ജയസാധ്യത മാറിമറിഞ്ഞ കളിയില്‍ സെഞ്ചുറിയോടെ ഇന്ത്യയുടെ വിജയത്തിനു ചുക്കാന്‍ പിടിച്ചത് ക്യാപ്റ്റന്‍ ഉമുക്ത് ചന്ദിന്റെ ബാറ്റിങ്ങാണ്. ആദ്യ മല്‍സരത്തില്‍ തന്നെ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയാകട്ടെ പിന്നീട് ദുര്‍ബലരായ രണ്ടു …
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും ജയം. ഫുള്‍ഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സീസണിലെ യുണൈറ്റഡിന്റെ ആദ്യ വിജയം. ന്യൂകാസിലിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചെല്‍സി സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി. അഴ്ണല്‍ വിട്ട് ക്ലബിലെത്തിയ ഡച്ച് സ്‌ട്രൈക്കക്കര്‍ വാന്‍ പേഴ്‌സിയുടെ മിന്നും ഫോമിന്റെ ബലത്തിലായിരുന്നു ഫുള്‍ഹാമിനെതിരെയുള്ള മാഞ്ചസ്റ്ററിന്റെ വിജയം. മത്സരത്തില്‍ …
നെഹ്‌റുകപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. മാലിദ്വീപിനെ എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി രണ്ട് ഗോളുകള്‍ നേടി. സയ്യിദ് നബി ഒരു ഗോള്‍ നേടി. ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ എതിര്‍ പ്രതിരോധ നിരക്കാന്‍ പന്ത് കൈകൊണ്ട് തടത്തതിന് ലഭിച്ച പെനാല്‍ട്ടി കിക്കിലാണ് ഛേത്രി ഇന്ത്യയുടെ ആദ്യ ഗോളടിച്ചത്. തുടക്കത്തില്‍ …
ബേണ്‍: ലോകത്തെ അതിവേഗക്കാരുടെ പട്ടികയിലേക്ക് ഇനി യോഹന്‍ ബ്ലേക്കും. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ലൊസാന്‍ ഡയമണ്ട് ലീഗില്‍ 9.69 സെക്കന്‍ഡില്‍ 100 മീറ്റര്‍ മറികടന്നതോടെ ഈ നേട്ടത്തിന് ഉടമയാകുന്ന മൂന്നാമത്തെ വ്യക്തിയായി യൊഹാന്‍ ബ്ലേക്ക്. 2008 ല്‍ 9.69 സെക്കന്റില്‍ ബോള്‍ട്ട് 100 മീറ്റര്‍ ഫിനിഷ് ചെയ്തിരുന്നു. ഈ സമയത്തിനൊപ്പമാണ് ഇപ്പോള്‍ ബ്ലേക്കും ഓടിയെത്തിയിരിക്കുന്നത്. അമേരിക്കക്കാരനായ ടൈസന്‍ …
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ അണിനിരക്കുന്ന സഹാറയുടെ ക്യു ഷോപ്പിന്റെ പരസ്യം വിവാദത്തില്‍. സച്ചിന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന വിധത്തിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങളുടെ പ്രതിച്‌ഛായയെ ബാധിക്കുമെന്നതിനാല്‍ പരസ്യം ഉടന്‍ പിന്‍വലിക്കണമെന്ന് ബിസിസിഐ സഹാറയോട് ആവശ്യപ്പെട്ടു. സച്ചിനെ ഒരു ശവസംസ്‌കാരച്ചടങ്ങിലാണ് പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മറ്റൊരു താരമായ യുവരാജ് ശവക്കുഴി തോണ്ടുന്നതായും പരസ്യത്തില്‍ കാണിച്ചിരിക്കുന്നു. കേടാവാത്ത സാധനങ്ങള്‍ സഹാറയുടെ …
ന്യൂസിലാന്റിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. ഏകദേശം 7 മാസത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യ ടെസ്റ്റ് മത്സരങ്ങള്‍ക്കിറങ്ങുന്നത്. ഇതിന് മുമ്പ് ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഇന്ത്യ അവസാന ടെസ്റ്റ് കളിച്ചത്. ഓസ്ട്രേലിയക്കെതിരെ നടന്ന നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ നാലും തോറ്റ് നാണംകെട്ട ഇന്ത്യ സ്വന്തം മണ്ണില്‍ ന്യൂസിലാന്റിനെതിരെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ലക്ഷ്യമിടുന്നത്. മൂന്ന് ടെസ്റ്റുകളും രണ്ട് ട്വന്റി 20 …
ലണ്ടന്‍ : പ്രശസ്ത ടെന്നീസ് താരം ആന്‍ഡി മുറെയുടെ വിവാഹം അടുത്ത വര്‍ഷം നടക്കുമെന്ന് റിപ്പോര്‍ട്ട്. ആന്‍ഡി മുറേയും കാമുകി കിം സിയേഴ്‌സുമായുളള വിവാഹം അടുത്ത സമ്മറില്‍ ഉണ്ടാകുമെന്നാണ് മുറേയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 2006 മുതല്‍ കാമുകീ കാമുകന്‍മാരായ മുറേയും കിമ്മും അടുത്തവര്‍ഷത്തെ വിംബിള്‍ഡണ്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിവാഹം കഴിക്കുക. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്ത …
ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിവിഎസ് ലക്ഷ്മണിന് പകരമായി എസ് ബദരിനാഥിനെ ഉള്‍പ്പെടുത്തി. വിവിഎസ് ലക്ഷ്മണ്‍ വിരമിച്ചതിനെ തുടര്‍ന്നാണ് ബദരിനാഥിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഈ മാസം 23 നാണ് ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിരക്ലബുകള്‍ക്ക് മോശം തുടക്കം. വെസ്റ്റ് ബ്രോംവിച്ച് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലിവര്‍പൂളിനെ അട്ടിമറിച്ചപ്പോള്‍ സണ്ടര്‍ലാന്‍ഡ് ആര്‍സണലിനെ സമനിലയില്‍ കുരുക്കി. എതിരാളികളെ അനായാസം നേരിടാമെന്ന് കരുതി മത്സരിക്കാനിറങ്ങിയ ലിവര്‍പൂളിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ടാണ് വെസ്റ്റ് ബ്രോംവിച്ചിന്റെ വിജയം. വെസ്റ്റ് ബ്രോവിച്ചിനു വേണ്ടി സോള്‍ട്ടാന്‍ ജെറ, പീറ്റര്‍ ഒദംവിഗി, പകരക്കാരനായിറങ്ങിയ റൊമേലു ലുക്കാക്കു എന്നിവര്‍ …
ഇക്കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സിലെ മെഡല്‍ ജേതാക്കളായ ഷൂട്ടിംഗ് താരം വിജയ്കുമാര്‍, ഗുസ്തി താരം യോഗേശ്വര്‍ ദത്ത് എന്നിവര്‍ രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ്ഗാന്ധി ഖേല്‍രത്ന അവാര്‍ഡിനര്‍ഹരായി. മലയാളി സ്ക്വാഷ് താരം ദീപിക പള്ളിക്കല്‍ ഉള്‍പ്പെടെ 25 താരങ്ങളെ അര്‍ജുന അവാര്‍ഡിനും തെരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തില്‍ നിന്ന് എട്ട് താരങ്ങളെ അര്‍ജുന അവാര്‍ഡിനായി പരിഗണിച്ചിരുന്നെങ്കിലും ദീപിക പള്ളിക്കലാണ് …